Pages

Monday, 22 August 2011

അവിശ്വാസത്തിന്റെ അടയാളങ്ങള്‍ -2

Taslima Nasrin
(31)തസ്‌ളിമ നസ്രീന്‍:
(a)''മതം സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും എതിരാണ്. എല്ലാ സമൂഹങ്ങളിലും മതം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്''- തസ്ലീമ നസ്‌റീന്‍ (Taslima Nasrin)'
(b)''സൂര്യന്‍ ഭൂമിയെ പ്രദക്ഷണം ചെയ്യുന്നുവെന്നാണ്‌വെന്നാണ് ഖുര്‍-ആന്‍ ഇപ്പോഴും ശഠിക്കുന്നത്. അവരിപ്പോഴും ഇത് പഠിപ്പിക്കുമ്പോള്‍ ഈ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കാനാണ്?'' (Time magazine, 31st Jan 1994)
(c)''ഞാന്‍ മതത്തിനെതിരായി എഴുതാന്‍ കാരണമിതാണ്: സ്ത്രീകള്‍ക്ക് മനുഷ്യരെപോലെ ജീവിക്കണമെങ്കില്‍ അവര്‍ മതത്തിനും ഇസ്‌ളാമികനിയമങ്ങള്‍ക്കും പുറത്തുവന്നേ മതിയാകൂ''

(32) ''നാം വരുന്നത് എവിടെ നിന്നെന്ന് പറയുന്നതില്‍ ബൈബിളും സഭയും പൂര്‍ണ്ണമായി പരാജയപ്പെട്ട നിലയ്ക്ക് നാം എങ്ങോട്ടുപോകുന്നുവെന്ന കാര്യത്തില്‍ നമുക്കെങ്ങനവരെ വിശ്വസിക്കാനാകും?''- അജ്ഞാതകൃത്തം(Anonymous)

(33)'തത്വചിന്ത ഒരിക്കലും ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങളാണ്. മതമാകാട്ടെ ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത ഉത്തരങ്ങളും.'' അജ്ഞാതകൃത്തം(Anonymous)

(34) ''ഞാനൊരു നിരീശ്വരവാദിയാണ്. പരസ്പരസ്‌നേഹവും കരുണയും നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക് എന്തുചെയ്യാനാവും എന്നതുമാത്രമേ നോക്കാനുള്ളു. അതിനപ്പുറമുള്ളതൊന്നും അറിയാനാവില്ല.''- കാഥറീന്‍ ഹെപ്‌ബേണ്‍, വിഖ്യാത ഹോളിവുഡ് നടി.

(35) ''ഒരു വിശ്വാസി അവിശ്വാസിയേക്കാള്‍ സന്തോഷവാനാണെന്ന വാദം മദ്യാപാനി മദ്യപിക്കാത്തയാളേക്കാള്‍ സന്തോഷവാനും വിവേകശാലിയുമാണെന്നു പറയുന്നതുപോലെയേ ഉള്ളൂ. ചപലതയില്‍ നിന്നുത്ഭവിക്കുന്ന ആനന്ദം തരംതാണതും അപകടകരവുമാണ്'' - ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷോ

(36) ''അദൃശനേയും ഇല്ലാത്തവനേയും കാണാന്‍ ഏറെക്കുറെ ഒരേ പോലിരിക്കും''- ഡെലോ മക്കോണ്‍ (Delo McKown)

(37) ''നമുക്ക് ധാര്‍മ്മികബോധം പരമപ്രധാനമാണ്. പക്ഷെ ദൈവത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല.''-ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

(38) ''ഞാനൊരു ബഹുനാസ്തികനാണ്. എനിക്ക് വിശ്വാസിക്കാനാവാത്ത ഒട്ടനവധി ദൈവങ്ങളുണ്ട്''- ഡാന്‍ ഫൗട്ട്‌സ് (Dan Fouts)

Bakunin
(39) മിഖായേല്‍ എ. ബകുനിന്‍
(a)'ദൈവമുണ്ടെങ്കില്‍ അതിനെ തുടച്ച് നീക്കേണ്ടത് അത്യാവശ്യമാണ്-ബകുനിന്‍

(b)''ദൈവം എന്ന ആശയത്തിന്റെ അര്‍ത്ഥം തന്നെ യുക്തിയും നീതിബോധവും പരിത്യജിക്കുക എന്നതാകുന്നു. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യം നിഷേധിക്കലാണവിടെ സംഭവിക്കുന്നത്. താത്വികമായും പ്രായോഗികമായും അത് മനുഷ്യരാശിയെ അനിവാര്യമായ അടിമത്വത്തിലേക്ക് വലിച്ചെറിയുന്നു. ദൈവത്തെ ആരാധിക്കാന്‍ തയ്യാറെടുക്കുന്നവന്‍ ധൈര്യപൂര്‍വ്വം സ്വന്തം സ്വാതന്ത്ര്യബോധവും മനുഷ്യത്വവും ഉപേക്ഷിക്കാന്‍ തയ്യാറായേ മതിയാകൂ''
(c)''ദൈവങ്ങളും അര്‍ദ്ധദൈവങ്ങളും പ്രവാചകരും മിശിഹാകളും ഒക്കെയുള്ള എല്ലാ മതങ്ങളും ബൗദ്ധികവികാസം കൈവരിക്കാത്ത വ്യക്തികളുടെ ഭാവനയുടേയും ക്ഷിപ്രവിശ്വാസശീലത്തിന്റേയും ഉത്പ്പന്നമാണ്''
(d)''നിഷേധിയായ സാത്താനാണ് മനുഷ്യമോചനത്തിന്റെ കാഹളം ആദ്യമൂതിയത്. മൃഗസമാനമായ അജ്ഞതയില്‍നിന്നും ലജ്ഞാകരമായ അടിമബോധത്തില്‍നിന്നും അവന്‍ മനുഷ്യരാശിയെ മോചിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചതിലൂടെ മനുഷ്യനെ മോചിപ്പിക്കുകയും അവന്റെ പുരികകൊടികളില്‍ സ്വാതന്ത്ര്യദാഹത്തിന്റെയും മാനവികതാബോധത്തിന്റെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയതും അവനാകുന്നു.''
(40) ജോര്‍ജ്ജ് ഓര്‍വല്‍:
(a)'മറിച്ച് തെളിയിക്കപ്പെടുന്നതുവരെ പുണ്യാളന്‍മാരെയെല്ലാം കുറ്റവാളികളായി കരുതണം''-ജോര്‍ജ്ജ് ഓര്‍വല്‍
(b)''നുണ ആഗോളീകരിക്കപ്പെടുന്ന കാലത്ത് സത്യം പറയുന്നത് ഒരു വിപ്‌ളവം തന്നെയാണ്''

(41) ''മതം എന്നത് ഒരു കുട്ടിക്കളിപ്പാട്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പാപം യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കതയാണ്'' (മാക്യവെല്‍ എന്ന കഥാപാത്രം ക്രിസ്റ്റഫര്‍ മാര്‍ലോയുടെ 'ജ്യൂ ഓഫ് മാള്‍ട്ട'യില്‍) The Jew of Malta, “Prologue.” by Christopher Marlowe)

(42) ''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ല; സാമ്പത്തിക പ്രതിസന്ധികളില്‍ അവിശ്വാസം ആവിയാകും''- (ലഫറ്റ്്‌നന്റ് വില്യം ജെ ക്‌ളിയര്‍)(Lieutenant-Colonel William J. Clear)

(43)''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ലെങ്കില്‍ അത് നിരീശ്വരവാദത്തിനെതിരെയുള്ള ആരോപണമല്ല. സത്യത്തില്‍ യുദ്ധക്കിടങ്ങുകള്‍ക്കെതിരെയുള്ള ഒരു ആക്ഷേപമാണത്'' (ജയിംസ് മാരോ)
(43) സൂസന്‍ ബി ആന്റണി:
(a) ''ദൈവം തങ്ങളോട് അങ്ങനെയൊക്കെ ചെയ്യാന്‍ പറഞ്ഞു എന്ന് കട്ടായം പറയുന്നവരെ ഞാന്‍ പൂര്‍ണ്ണമായും അവിശ്വസിക്കുന്നു. എന്തെന്നാല്‍ ദൈവം ചെയ്യാന്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതൊക്കെയും എല്ലായ്‌പ്പോഴും അവരുടെ പൂവണിയാത്ത സ്വകാര്യമോഹങ്ങളാണ്''-
(b) 'നൂറ്റാണ്ടുകളായി മതപീഡനം നടത്തപ്പെട്ടത് ദൈവത്തിന്റെ ആജ്ഞപ്രകാരമാണതെന്ന പേരിലാണ്''''സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സ്ത്രീക്ക് ഒരു മതസംഹിതയോടും അല്പംപോലും കടപ്പാടില്ല''
(c)''യേശുക്രിസ്തു എന്റെ വഴിമുടക്കുകയാണെങ്കില്‍ നീഷെയെപ്പോലെ അയാളെ കാല്‍ച്ചുവട്ടിവലിട്ട് ചവിട്ടയരയ്ക്കാനും ഞാന്‍ മടിക്കില്ല''-ചെഗുവേര

(45)''ഈ രാജ്യത്ത് മതവും ഗവണ്‍മെന്റും തമ്മില്‍ വ്യക്തമായി വേര്‍തിരിക്കപ്പെടണം. ഏതെങ്കലും ഒരു പ്രത്യേക മതവിശ്വാസം പ്രചരിപ്പിക്കാനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ട്തന്നെ പബ്‌ളിക്ക് സ്‌ക്കൂളുകള്‍ വിഭാഗീയമായ അടിസഥാനത്തില്‍ അനുവദിക്കരുത്. വിഭാഗീയമായ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് പൊതു ഖജനാവില്‍നിന്ന് സഹായം നല്‍കാനും പാടില്ല''-തിയോഡര്‍ റൂസ് വെല്‍റ്റ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് (arnegie Hall address, 12 October 1915 Theodore Roosevelt)
(46)എഡ്ഗാര്‍ അലന്‍ പോ:
''എല്ലാ മതവും, പ്രിയ സുഹൃത്തുക്കളെ, ചതി, ഭയം, ആര്‍ത്തി, ഭാവന, കവിത എന്നിവയില്‍ നിന്നും രൂപകൊണ്ടതാണ്''-
''മതനേതാക്കളും സുവിശേഷവീരന്‍മാരും മറ്റേതൊരു വിഭാഗങ്ങളേക്കാളും കൂടുതല്‍ പരസ്പരസ്പര്‍ദ്ധയും യുദ്ധങ്ങളും മനുഷ്യരാശിക്ക് സമ്മാനിച്ചിട്ടുണ്ട്''-എഡ്ഗാര്‍ അലന്‍ പോ(1809-49)Ira D. Cardiff, What Great Men Think of Religion, quoted from James A. Haught, ed., 2000 Years of Di

47) റിച്ചാഡ് ഡോക്കിന്‍സ്:
(a) ''ഞാന്‍ മതത്തിനെതിരാണ്. എന്തെന്നാല്‍ ഈ ലോകത്തെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ തൃപ്തിയടയാന്‍ അത് നമ്മെ പഠിപ്പിക്കുന്നു''-റിച്ചാഡ് ഡോക്കിന്‍സ്
(b) ''നാമെല്ലാം ഒട്ടുമിക്ക ദൈവങ്ങളെ സംബന്ധിച്ചും തികഞ്ഞ നിരീശ്വരവാദികളാണ്. എന്നാല്‍ ചിലര്‍ ആ ലിസ്റ്റില്‍ അധികമായി ഒരു ദൈവത്തെക്കൂടി ഉള്‍പ്പെടുത്തുന്നുവെന്ന് മാത്രം.''

(48) ''വിശ്വാസത്തെക്കുറിച്ച് അധികം ഊന്നിപ്പറയുന്നത് ഭയത്തിന്റെ വ്യക്തമായ സൂചനയാണ്''-ജിദ്ദു കൃഷ്ണമൂര്‍ത്തി

(50)''വിജ്ഞാനം എവിടെ അവസാനിക്കുന്നുവോ മതം അവിടെ ആരംഭിക്കുന്നു''-ബഞ്ചമിന്‍ ഡിസ്രേലി, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

(51) ''ദൈവം എന്ന പദം സൃഷ്ടിച്ച മരണങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്നുവരെ മറ്റൊരു 'കാരണ'ത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്''- ഗുലിയന്‍ ബുസില

(52) '' 122)''മതം മനുഷ്യനെ മയക്കുന്ന കറുപ്പ് മാത്രമല്ല. അത് ശരിക്കും സയനൈഡ് തന്നെയാണ്'' -ടോം റോബിന്‍സ്(അമേരിക്കന്‍ നോവലിസ്റ്റ്, 22.7.1936- )

Sigmund Freud
(53) സിഗ്മണ്ട് ഫ്രോയിഡ്:
(a) '' ഒരു മനുഷ്യന്‍ മതത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതോടെ സമഗ്രവും സാധാരണവുമായ ഒരു ജീവിതം നയിക്കാനുള്ള അവന്റെ സാധ്യതയും വര്‍ദ്ധിക്കുന്നു''
(b)''മതം ശൈശവത്തിലെ ഞരമ്പുരോഗത്തിന് സമാനമാണ്''
(c)''മതത്തെ സംബന്ധിച്ച സര്‍വ കാര്യങ്ങളും തികച്ചും ബാലിശവും യാഥാര്‍ത്ഥ്യവിരുദ്ധവുമാണ്. എന്നിട്ടും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഈയൊരു ജീവിതവീക്ഷണത്തിനുപരിയായി ജീവിക്കാനാവില്ലെന്നത് മനുഷ്യരാശിയെ സ്‌നേഹിക്കുന്ന ആര്‍ക്കും വേദനാജനകമാണ്.''
(d) ''സ്വകാര്യവൃത്തങ്ങളിലാകട്ടെ രചനകളിലാകട്ടെ ഒരു പരിപൂര്‍ണ്ണ അവിശ്വാസിയാണെന്ന കാര്യം ഞാനൊരിക്കലും മറച്ച് വെച്ചിട്ടില്ല.''-
്(e)'അല്ല, തീര്‍ച്ചയായും നമ്മുടെ ശാസ്ത്രം ഒരു വിഭ്രാന്തിയല്ല. ശാസ്ത്രത്തിന് നല്‍കാനാവാത്തത് മറ്റ് ചിലവയ്ക്ക് നല്‍കാനാകുമെന്ന സങ്കല്‍പ്പമാണ് യാഥാര്‍ത്ഥത്തില്‍ മാനസികവിഭ്രാന്തി'
(f)''ദൈവത്തിന് സമാനമായ അസ്തിത്വമാണ് പിശാചിനുമുത്. രണ്ടും മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളാകുന്നു'
(g)'ഈ പ്രപഞ്ചം സൃഷ്ടിച്ച് ഇവിടെയും മരണശേഷവും ധാര്‍മ്മികതയും നൈതികതയും സദാ കാത്ത് രക്ഷിക്കുന്ന ഒരു ദൈവമുണ്ടെങ്കില്‍ നല്ലതുതന്നെ. അങ്ങനെ ഒരാളുണ്ടെകണമെന്ന് നാം ആഗ്രഹിക്കുന്നു എന്നതില്‍ കവിഞ്ഞ് ഈ സങ്കല്‍പ്പത്തിന് പ്രാധാന്യമൊന്നുമില്ല''-


(54) ''എന്റെ നിരീക്ഷണത്തില്‍ ഈ ലോകത്തിന് അറിയാമെന്ന അവകാശവാദമുണ്ടായതിനേക്കാള്‍ വളരെക്കുറച്ച് കെടുതികളേ അജ്ഞത മൂലം സംഭവിച്ചിട്ടുള്ളു. സംശയാലുക്കളും അന്വേഷകരുമല്ല മറിച്ച് മൗലികവാദികളും ആശയവാദികളുമാണ് സാമാന്യനീതിയും പുരോഗതിയും അപായപ്പെടുത്തിയിട്ടുള്ളത്. അജ്ഞേയവാദികള്‍ ആരേയും ചുട്ടുകൊന്നിട്ടില്ല, എതിര്‍വിശ്വാസികളെയോ മതനിന്ദകരെയോ നാസ്തികരെയോ പീഡിപ്പിച്ചിട്ടില്ല''- (ഡാനിയല്‍ ബൂര്‍സ്റ്റിന്‍ / Daniel Boorstin)

(56) ''എന്നെ നിരീശ്വരവാദിയെന്ന് വിളിക്കണമെന്നില്ല. എന്നെങ്കിലും ക്രിസ്ത്യാനി ആകാന്‍ കഴിവുള്ള ഒരാള്‍ (a potential christian) എന്നുവേണമെങ്കില്‍ വിളിച്ചുകൊള്ളുക'' -വാള്‍ട്ട് വിറ്റ്മാന്‍, അമേരിക്കയുടെ ദേശീയ കവി)
(57) ഡോ. ആനിബസന്റ്:
(a)''നിരീശ്വരവാദത്തോളം ആനന്ദകരമായ ഒരു സന്ദേശം ഈ ലോകത്തേക്ക് കൊണ്ടുവരാന്‍ ഒരു ദര്‍ശനത്തിനോ മതത്തിനോ ഇന്നോളം സാധിച്ചിട്ടില്ല''-
(b)''നൂറ്റാണ്ടുകളോളം ക്രൈസ്തവനേതാക്കള്‍ സ്ത്രീയെ ഒഴിവാക്കാനാവാത്ത ഒരു പിശാചായാണ് കണ്ടിരുന്നത്. സഭയുടെ ഏറ്റവും ഉയര്‍ന്ന നേതാക്കളൊക്കെ സ്ത്രീകളെ എതിര്‍ക്കുന്നതിലും മുന്‍പന്തിയിലായിരുന്നു''The Freethinker’s Textbook Part II—Christianity, 1876, Annie Besant

(58) ''15000 ല്‍പ്പരം വ്യത്യസ്ത ശലഭങ്ങളേയും 8000 ഭിന്നജാതികളിലുള്ള ഉറുമ്പുകളേയും കൃത്യമായി പരതി കണ്ടുപിടിച്ച് നോഹയുടെ പെട്ടകത്തിലെത്തിക്കുകയെന്ന മടപ്പണി നിര്‍വഹിച്ചതാരെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവസാനം കേവലം ഒരു മഴവില്ലാണ് ആ കഷ്ടപ്പാടിനെല്ലാം സമ്മാനമായി ലഭിച്ചത്''- (അസുറാ സ്‌ക്കൈ, അമേരിക്കന്‍ നടി)(Azura Skye)
(59) ''ദൈവങ്ങള്‍ വളരെ ദുര്‍ബലജീവികളാണ്. ശാസ്ത്രത്തിന്റെ ഇളം കാറ്റുകൊണ്ടോ ഒരല്പം സാമാന്യബുദ്ധികൊണ്ടോ അവര്‍ മരിച്ചുപോകും.''-ചാപ്പ്മാന്‍ കോഹന്‍)

(60) ''അദൃശ്യമായ പിന്തുണയില്‍ വിശ്വസിക്കാത്തവനാണ് നിരീശ്വരവാദി'' - ഗവര്‍ണ്ണര്‍ ജനറല്‍ ജോണ്‍ ബുക്കന്‍ (John Buchan)

(61) ''താന്‍ മനുഷ്യര്‍ക്കായി കരുതിവെച്ച ജീവിതം സ്വയം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടാല്‍ ദൈവം ആത്മഹത്യ ചെയ്യും''- അലക്‌സാണ്ടര്‍ ഡ്യൂമാസ് (Alexandre Dumas)

(62)''ദൈവങ്ങള്‍ കൊലയാളികളല്ല. ദൈവവുമായി നടക്കുന്നവരാണ് മനുഷ്യരെ കൊന്നൊടുക്കുന്നത്''-ഡേവിഡ് വിയന്‍ (David Viaene )

(63) ''ഇന്നത്തെ മതം നാളത്തെ പുരാണമായി മാറും. രണ്ടിലും വിശ്വസിക്കുന്നവര്‍ ഓരോ കാലത്തുമുണ്ടായിരുന്നു. എന്നാല്‍ ബുദ്ധിമതികള്‍ പിന്നീടവയൊക്കെ തെറ്റാണെന്ന് തെളിയിച്ചു''- സ്റ്റീവന്‍ ക്രോക്കര്‍ (Steven Crocker)

(65) ''മൃഗങ്ങള്‍ക്ക് ദൈവമില്ല. അതിന്റെ ആവശ്യമില്ലാത്ത അവരാണ് തമ്മില്‍ ഭേദം''- റോണി സ്‌നോ (Ronnie Snow)

(67)''മതം വൈറസിനെപ്പോലെയാണ്. അതിനിരയാകുന്ന ശരീരം തന്നെ പിന്നീടതിന്റെ വാഹകരും പ്രചാരകരുമായിത്തീരുന്നു''-ജാക്ക് പ്രിറ്റ്ച്ചാര്‍ഡ് (Jack Pritchard)

(70)''ശരിക്കും സ്വതന്ത്രരാകണമെങ്കില്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു മനസ്സുണ്ടായിരിക്കണം''- അലക്‌സാണ്ടര്‍ ലോട്‌സിസ്(Alexander Loutsis)

Thomas Alva Edison
(72)തോമസ് ആല്‍വാ എഡിസന്‍:(Thomas Alwa Edison)
(a)''എല്ലാ ബൈബിളുകളും മനുഷ്യനിര്‍മ്മിതമാണ്'' ('All Bibles are man made')
.(b)ഇന്നത്തെ മതത്തെക്കുറിച്ച് പറയട്ടെ അതൊരു നശിച്ച കപടസിദ്ധാന്തമാണ്. മതം തീര്‍ത്തും വ്യാജമാകുന്നു''
(c)''ചികിത്സിച്ച് മാറ്റാനാവാത്ത രീതിയില്‍ മതരോഗത്തിന് അടിമപ്പെട്ടവര്‍ - പലരുടേയും മനോനില ഈ രീതിയില്‍ മാത്രമേ വിശദീകരിക്കാനാവൂ''
(d)''മതസങ്കല്‍പ്പങ്ങളായ സ്വര്‍ഗ്ഗ-നരക സിദ്ധാന്തം, വ്യക്തിദൈവം, പ്രവാചകര്‍ തുടങ്ങിയവയ്‌ക്കൊന്നും ശാസ്ത്രീയമായ നേരിയ തെളിവ് പോലും കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല''-

(73)''ജനം ദൈവത്തില്‍ ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും സഭ സമൂഹത്തെ ഭരിക്കുകയും ചെയ്ത് ഒരു കാലമുണ്ടായിരുന്നു. ഇരുണ്ടയുഗമെന്നാണ് ആ കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്''-റിച്ചാര്‍ഡ് ലെഡറര്‍ (Richard Lederer)

(74)''ബൈബിള്‍ എന്റെ പുസ്തകമല്ല; ക്രൈസ്തവത എന്റെ പ്രൊഫഷനുമല്ല. ദീര്‍ഘവും സങ്കീര്‍ണ്ണവുമായ കൃസ്ത്യന്‍ താത്വികപ്രസ്താവനകളോട് എനിക്കൊരിക്കലും യോജിക്കാനാവില്ല''-എബ്രഹാം ലിങ്കണ്‍(Abraham Lincoln)

(75)''അജ്ഞതയും ഭയവുമാണ് ദൈവങ്ങളെ സൃഷ്ടിച്ചതെന്ന് ആരംഭത്തിലേക്ക്് പോയാല്‍ നമുക്ക് മനസ്സിലാകും''- ബാരണ്‍ ഡി ഹോള്‍ബാക്ക് (Baron D’Holbach)

(77)''കുറച്ചുപേരുടെ ബുദ്ധിയേയും നിരവധിപ്പേരുടെ ഭയത്തേയും ആശ്രയിച്ചാണ് മതം സ്ഥാപിതമായിട്ടുള്ളത്''-സ്റ്റെന്‍ഥാള്‍ (Stendhal)

(78)''ദൈവമെന്നത് കിനാവുകളുടെ സംഭരണശാലയാകുന്നു(dépotoir)''-ജീന്‍ റൊസ്റ്റാന്‍ഡ്, ഫ്രഞ്ച് ബയോളജിസ്റ്റ്(Jean Rostand, 1894-1977)

George Carlin
(79)ജോര്‍ജ്ജ് കാര്‍ലിന്‍:
(a)''മതം ലോകത്തെ ഏറ്റവും അപഹാസ്യമായ കെട്ടുകഥയാണ്. ചിന്തിച്ച് നോക്കുക- തീര്‍ത്തും അദൃശ്യനായ ഒരു മനുഷ്യന്‍ ആകാശത്തിരിപ്പുണ്ടെന്ന് മതം നമ്മെ ധരിപ്പിക്കുന്നു. നമ്മള്‍ ചെയ്തുകൂടാത്ത പത്ത് കാര്യങ്ങളെക്കുറിച്ചുള്ള ഒരു ലിസ്റ്റ്് ഈ മനുഷ്യന്റെ പക്കലുണ്ട്. ആജ്ഞ ലംഘിച്ച് അതിലേതെങ്കിലും ചെയ്താല്‍ അയാള്‍ നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റും. തീയും പുകയും ചൂടും നിറഞ്ഞ ആ സ്ഥലത്ത് ഭീതിയും ആശങ്കയും ഭക്ഷിച്ച് നിങ്ങള്‍ക്ക് കഴിയേണ്ടി വരും. എല്ലാം പീഡനവും അനുഭവിച്ച് വെന്തെരിഞ്ഞ്.. കാലം അവസാനിക്കുന്നത് വരെ നിങ്ങള്‍ കഷ്ടപ്പെടും. എന്നിട്ടും അയാള്‍ നിങ്ങളെ സ്‌നേഹിക്കുകയാണ്. തീവ്രമായി അയാള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ അയാള്‍ക്ക് നിങ്ങളുടെ പണം വേണം''

(b)''കൊല നടത്തുന്ന കാര്യത്തില്‍ മതത്തിന് ഒരുകാലത്തും യാതൊരു മന:പ്രയാസവുമുണ്ടായിട്ടില്ല. തീര്‍ച്ചയായിട്ടുമില്ല. മറ്റേതു കാരണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ ദൈവത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്''-George Carlin-അമേരിക്കന്‍ കോമേഡിയന്‍, സംവിധാധകന്‍

(80)''വിളക്കുമാടങ്ങളാണ് പള്ളികളെക്കാള്‍ പ്രയോജനകരം''-ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് (Benjamin Franklin)

3 comments:

 1. നന്ദി രവി സാര്‍ , വളരെ കൌതുകകരവും വിജ്ഞാനപ്രദവും ആണെന്ന് പറയേണ്ടതില്ലല്ലോ ..

  പല ഉദ്ധരണികളും ഒറ്റ വാചകം കൊണ്ട് തന്നെ ആളുകളെ ചിന്തിപ്പികാനും യുക്തിയുടെ തീപ്പൊരി പറിച്ചു മനസ്സിലെ ജ്വാലയെ ഉണര്‍ത്താന്‍ പര്യാപ്തമാണ് ..
  ചിന്തിപ്പിക്കുന്നത് പോലെ തന്നെ രസാവഹവും ആണ് ഇവയെന്ന് പറയേണ്ടതില്ലല്ലോ .. അറിയാതെ ഉണരുന്ന യുക്തി ആരുട ഉള്ളിലും സ്വയം വിശ്വസിച്ചിരിക്കുന്ന വിഡ്ഢിത്തങ്ങളെ ഓര്‍ത്തു ചിരി ഊറാനും ഇത് ധാരാളം ..

  വേറൊരു രീതിയില്‍ നോക്കിയാല്‍ , യുക്തിവാദികള്‍ പലരും വളരെ രസികന്മാരും ഹുമറാസ്‌ ഉം ആണെന്ന്തിന്റെ ഒരു വലിയ ഉദാഹരണമാണിത് ..ജീവിതത്തെ ലാഘവത്തോടെ നോക്കിക്കാണാനും അത് ആസ്വദിക്കാനും യുക്തി ബൂധമുള്ളവര്‍ക്ക് മറ്റാരെക്കാളും സാധ്യമാണ് എന്ന് ഇത് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു

  ആശംസകള്‍ .!
  നന്ദി !

  ReplyDelete
 2. മൃഗത്തിന് ദൈവ സങ്കല്പം ഉണ്ടാകില്ലെന്ന് അത്ര തറപ്പിച്ചങ്ങു പറയാമോ എന്തോ.. മൃഗങ്ങളെ നിരീക്ഷിക്കുമ്പോള്‍ , അവയ്ക്ക് മനുഷ്യനാണോ ദൈവം , അഥവാ അവ മനുഷ്യനെ ദൈവമായി കാണുന്നുവോ എന്ന് തോന്നിപ്പോയിട്ടുണ്ട്‌ ..!

  മനുഷ്യന്റെ ദൈവ ജീനിന് മനുഷ്യനെക്കാന്‍ പഴക്കമുണ്ടാകാനാണ് സാധ്യത !

  ReplyDelete
 3. തന്റെ ചുറ്റുപാടുകളെ..പ്രകൃതിയെ ..സഹജീവികളെ..ഭൌമ ജീവിതത്തെ അഗാധവും സത്യസന്ധവും ആയി സ്നേഹിച്ചവര്‍ക്കു മാത്രമേ എങ്ങനെയൊക്കെ പറയാന്‍ കഴിയു ... സമൂഹം കെട്ടിവച്ച വിശ്വാസ ഭാണ്ടങ്ങളെ വലിച്ചെറിയാന്‍ പ്രലോഭിപ്പിക്കുന്ന നിരീക്ഷനങ്ങള്‍ ..! കൊള്ളാം സാര്‍ ...എന്റെ ആശസംസകള്‍

  ReplyDelete