Pages

Monday, 22 August 2011

അവിശ്വാസത്തിന്റെ അടയാളങ്ങള്‍ -1

P.B. Shelley
 (1)''ദൈവം സംസാരിച്ചുവെങ്കില്‍ എന്തുകൊണ്ട് ലോകത്തിന് ബോധ്യപ്പെട്ടില്ല?''- പി.ബി. ഷെല്ലി

(2) ''മതങ്ങള്‍ മിന്നാമിനുങ്ങിനെപ്പോലെയാണ്. അന്ധകാരമുണ്ടെങ്കില്‍ മാത്രമേ അവയക്ക് ശോഭയുള്ളു''- ആര്‍തര്‍ ഷോപ്പനവര്‍


(3) ''നാമിരുവരും നിരീശ്വരവാദികളാണെന്ന് ഞാന്‍ പറയും. നിങ്ങളെ അപേക്ഷിച്ച് ഒരു ദൈവത്തെക്കൂടി ഞാന്‍ നിരാകരിക്കുന്നുവെന്നേയുള്ളു. നിങ്ങള്‍ അന്യദൈവങ്ങളെയൊക്കെ എന്തുകൊണ്ട് തിരസ്‌കരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുകൊണ്ട് നിങ്ങളുടെ ദൈവത്തെ ഞാന്‍ തള്ളിക്കളയുന്നുവെന്ന് മനസ്സിലാകും''- സ്റ്റീഫന്‍ റോബര്‍ട്ട്‌സ്
Voltaire
(4) വോള്‍ട്ടയര്‍:
(a)''ആദ്യത്തെ ചതിയന്‍ പ്രഥമവിഡ്ഢിയെ കണ്ടെത്തിയപ്പോഴാണ് മതം ജനിച്ചത്''
(b)''അപഹാസ്യമായവയില്‍ വിശ്വസിക്കുന്നവര്‍ അനാശാസ്യമായത് പ്രവര്‍ത്തിക്കും''
(c)''നിരീശ്വരവാദം ചില ബുദ്ധിമതികള്‍ മാത്രം ചെയ്യുന്ന കുറ്റമാണ്''
(d)''ചിരിക്കാന്‍ അങ്ങേയറ്റം ഭയപ്പെടുന്ന കാണികളുടെ മുന്നില്‍ കോപ്രായം കാട്ടുന്ന കോമാളിയാണ് ദൈവം.''
(e)''സംശയക്കുന്നത് അത്ര സുഖകരമല്ല. എന്നാല്‍ കണ്ണുംപൂട്ടി വിശ്വസിക്കുന്നത് തീര്‍ച്ചയായും പരിഹാസ്യപരമാണ്.''


(5) റോബര്‍ട്ട എം.പിര്‍സിഗ്:
(a) ''ഒരാള്‍ മാനസികവിഭ്രാന്തി കാട്ടുമ്പോള്‍ അയാള്‍ക്ക് ഭ്രാന്താണെന്ന് നാം പറയും. സമൂഹത്തിന് മുഴുവന്‍ വിഭ്രാന്തിക്കടിപ്പെടുമ്പോള്‍ അതിനെ മതമെന്ന് വിളിക്കും.''-
(b) ''ആത്മീയതയെന്നത് ഒരു ഭക്ഷണശാലയാണ്. അവിടെ നിങ്ങള്‍ക്ക് 30000 ഇനങ്ങളുടെ ഒരു നീണ്ട മെനുകാര്‍ഡ് ലഭിക്കും. പക്ഷെ ഭക്ഷണമുണ്ടാവില്ല''- റോബര്‍ട്ട് എം പിര്‍സിഗ്

(6) ''നാം തെരെഞ്ഞെടുത്ത് തെറ്റായ ദൈവത്തെയാണെന്നിരിക്കട്ടെ. ഓരോതവണ പള്ളിയില്‍പോകുമ്പോറും നാം ദൈവത്തെ കൂടുതല്‍ കൂടുതല്‍ ഭ്രാന്തനാക്കി തീര്‍ക്കുകയാണ്''-ഹോമര്‍ സിംപ്‌സണ്‍


(7)''ദൈവം ലോകത്തെ സൃഷ്ടിച്ചെങ്കില്‍ ആരാണ് ദൈവത്തെ സൃഷ്ടിച്ചത്? ദൈവത്തെ സൃഷ്ടിച്ചയാളെ ആര് സൃഷ്ടിച്ചു? അങ്ങനെപോയാല്‍ അവസാനം നിലനില്‍ക്കുന്ന എന്തെങ്കിലും ഒന്നിലേക്ക് നമുക്ക് എത്തിച്ചേരേണ്ടി വരും. എങ്കില്‍ എന്തുകൊണ്ട് ദൈവം എന്ന ആശയം വിട്ട് നമുക്ക് നേരിട്ട് ഭൂമിയെക്കുറിച്ച് സംസാരിച്ചുകൂടാ?''-റയാന്‍ ഹാന്‍സണ്‍


(8)''വൈദ്യുതി രക്ഷാചാലകം മേല്‍ക്കൂരയില്‍ ഘടിപ്പിച്ച് നില്‍ക്കുന്ന പള്ളികള്‍ ആത്മവിശ്വാസമില്ലായ്മയുടെ ഉത്തമ നിദര്‍ശനങ്ങളാണ്''- ഡോ മക്‌ലോഡ്(Doug McLeod)

(9) ഡഗ് ളസ് ആഡംസ്‌ :
(a)''ദൈവം പറയുന്നു: എന്റെ അസ്തിത്വം തെളിയിക്കാന്‍ ഞാന്‍ തയ്യാറല്ല. തെളിവ് ഉണ്ടായാല്‍ വിശ്വാസം നിലനില്‍ക്കില്ല. വിശ്വാസമില്ലെങ്കില്‍പ്പിന്നെ ഞാനില്ല''
(b) ''വെള്ളത്തിന് മീതെ നടക്കുന്നത് സത്യത്തില്‍ വളരെ എളുപ്പമുള്ള പണിയാണ്. ജീവതത്തില്‍ നാം ചെയ്യുന്നതും അതാണ്. എവിടെയൊക്കെയാണ് പാറ പൊങ്ങിനില്‍ക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് മാത്രം. ഒരു പാറയില്‍ നിന്ന് മറ്റൊന്നിലേക്ക് കാലെടുത്തുവെക്കുക- കരയില്‍ നിക്കുന്നവര്‍ക്കും തോന്നും നിങ്ങളേതോ കൊടിയ അത്ഭുതം പ്രവര്‍ത്തിക്കുകയാണെന്ന്!''-

Douglas Adams
(10) ''എല്ലാവരും വിശ്വാസിച്ചാലും നുണ നുണ തന്നെയാണ്; ആരും വിശ്വസിച്ചില്ലെങ്കിലും സത്യം സത്യവും''-ഡേവിഡ് സ്റ്റീവന്‍സ്

(11)ജീന്‍ പോള്‍ സാര്‍ത്ര്- സാര്‍ത്ര് :
(a)''ദൈവമില്ലെന്ന് പറയുന്നിടത്ത് അവസാനിക്കുന്ന നിരീശ്വരവാദമല്ല അസ്തിത്വവാദം. ദൈവം നിലനില്‍ക്കുന്നില്ലെന്ന് തെളിയിക്കുക മാത്രമല്ല അഥവാ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടാകില്ലെന്ന്് പ്രഖ്യാപിക്കുകയാണത് ചെയ്യുന്നത്''
(b)''ദൈവം മരിച്ചു. അവന്‍ നിലനില്‍ക്കുന്നില്ലെന്നോ നിലനിന്നിട്ടില്ലെന്നോ കരുതേണ്ടതില്ല. അവന്‍ മരിച്ചു അത്ര തന്നെ. നമുക്കവന്റെ അഴുകിയ ശവശരീരം മാത്രമേ ബാക്കിയായിട്ടുള്ളു. ഒരുപക്ഷെ അവനീ ലോകത്തില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടാവണം. മരിച്ച അവന്റെ ആത്മാവ് ഈ ലോകം വിട്ടുപോകുന്നതുപോലെ. ഒരുപക്ഷെ അവന്‍ വെറുമൊരു സ്വപ്നമായിരുന്നിരിക്കണം. ദൈവം മരിച്ചു....''


(12) ''മതം മൂന്ന് കാര്യങ്ങള്‍ വളരെ വിജയകരമായി നിര്‍വഹിക്കുന്നു: അത് ജനങ്ങളെ വിഭജിക്കുന്നു; നിയന്ത്രിക്കുന്നു; അവരെ വിഭ്രാന്തിക്കടിമപ്പെടുത്തുന്നു''- മക്വിന്നി


(13)''പള്ളിയും ബൈബിളും എക്കാലത്തും സ്ത്രീപുരോഗതിക്കു മുന്നിലെ ഏറ്റവും വലിയ കീറാമുട്ടികളായിരുന്നു''- എലിസബത്ത് സ്റ്റാന്‍ടണ്‍

(14)മാര്‍ക്ക് ട്വയിന്‍:
(a)''ബൈബിളിലെ മനസ്സിലാകാത്ത ഭാഗങ്ങളല്ല മറിച്ച് അതിലെ മനസ്സിലാകുന്ന ഭാഗങ്ങളാണ് എന്നെ ആശങ്കപ്പടുത്തുന്നത്'' മാര്‍ക്ക് ട്വയിന്‍
(b)''ഞാന്‍ മരണത്തെ ഭയക്കുന്നില്ല. ജനനത്തിന് മുമ്പ് ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ ഞാന്‍ മരിച്ച നിലയിലായിരുന്നു. അതുകൊണ്ട് മാത്രം എനിക്ക് ചെറിയ അസൗകര്യംപോലും ഉണ്ടായിട്ടില്ല''
(c)''മതഭക്തിയെന്നത് സത്യമല്ലെന്ന് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളിലുള്ള അന്ധമായ വിശ്വാസമാണ്''
(d)''ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സുഖം ലൈംഗികസുഖമാണ്. സ്വര്‍ഗ്ഗം നേടാനായി അതു നഷ്ടപ്പെടുത്താന്‍ മനുഷ്യന്‍ ശ്രമിക്കുന്നു!''
(e)'ആത്മാവ് അനശ്വരമാണെന്ന് പറയാന്‍ കാരണം അസംഖ്യം പേര്‍ അങ്ങനെ വിശ്വസിക്കുന്നുവെന്നതാണ്. ഭൂമി പരന്നതാണെന്നും ഇതേ കൂട്ടര്‍ വിശ്വസിച്ചിരുന്നു'

Ralph Waldo Emerson
15.റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍(1803-1882):
(a)'' സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന മ്‌ളേച്ഛവും മോഷണ തുല്യവുമാണ്. പ്രാര്‍ത്ഥന മാനസികരോഗമാണെങ്കില്‍ അതിനെ സാധൂകരിക്കുന്ന ദര്‍ശനങ്ങള്‍ ബൗദ്ധികതയുടെ രോഗമാണ്''
(b)''ദൈവമാണ് നിങ്ങളെക്കൊണ്ട് ശ്വസിപ്പിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ 60 ലക്ഷം ജൂതരെ അദ്ദേഹത്തിന് നഷ്ടപ്പെട്ടതെങ്ങനെ?''(Lake and Palmer )
(c)''നരഭോജികളുടെ ദൈവം ഒരു നരഭോജിയായിരിക്കും. കുരിശ് യുദ്ധക്കാരന്റെ ദൈവം കുരിശ് യുദ്ധക്കാരനും കച്ചവടക്കാരന്റെ ദൈവം കച്ചവടക്കാരനുമായിരിക്കും''
(d)''ചിന്തിക്കുക എന്ന അലോരസപ്പെടുത്തുന്ന ജോലിയില്‍നിന്ന് ഒഴിവായി നില്‍ക്കാന്‍ മനുഷ്യരെ സഹായിക്കുന്ന ഉപായങ്ങളാണ് സംഘടനകളും പാര്‍ട്ടികളും''-


(16)'വിശ്വാസം ഉത്തരങ്ങള്‍ നല്‍കില്ല. പക്ഷെ അത് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍നിന്ന് നിങ്ങളെ തടയുന്നു''- ഫ്രേറ്റര്‍ റാവസ് (Frater Ravus)

(17)ഐസക് അസിമോവ് :
(a)''അജ്ഞതയ്ക്ക് മുന്നില്‍ കീഴടങ്ങിയശേഷം അതിനെ ദൈവമെന്ന് വിളിക്കുന്നത് എക്കാലത്തും തീരെ അപക്വമായ സമീപനമായിരുന്നു. ഇന്നും അതങ്ങനെതന്നെ തുടരുന്നു.''
(b)''ശരിക്കും മനസ്സിരുത്തി വായിച്ചാല്‍ ബൈബിള്‍ പോലെ നിരീശ്വരവാദത്തെ ഇത്ര ശക്തമായി സാധൂകരിക്കുന്ന ഒരു ഗ്രന്ഥം വേറെയില്ല''
(c)''ഞാനൊരു നിരീശ്വരവാദി അല്ലായിരുന്നില്ലെങ്കില്‍ കേവലം വാചകമടിയേക്കാള്‍ ജീവിതം ഒന്നാകെ വിലയിരുത്തി വിശ്വാസികളെ രക്ഷിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുമായിരുന്നു. എപ്പോഴും ദൈവം! ദൈവം! എന്ന് അലറിവിളിക്കുകയും സദാ തിന്മ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷകനെക്കാള്‍ സത്യസന്ധനായ ധാര്‍മ്മികബോധമുള്ളവനുമായ നിരീശ്വരവാദിയേയായിരിക്കും ദൈവം കൂടുതല്‍ ഇഷ്ടപ്പടുക''
(d)''എന്റെ മരണം ആസന്നമാണെങ്കിലും എനിക്ക് മരിക്കാന്‍ എനിക്ക് യാതൊരു ഭയവുമില്ല. മതം പ്രചരിപ്പിക്കുന്നതുപോലെ നരകത്തിലേക്കോ (അല്ലെങ്കില്‍ അതിലും മോശപ്പെട്ട ഏതെങ്കിലും സ്ഥലം) കൂടുതല്‍ ജനകീയമായ സ്വര്‍ഗ്ഗത്തേക്കോ പോകാന്‍ എനിക്ക് മടിയില്ല. എന്തെന്നാല്‍ മരണം പൂര്‍ണ്ണമായ ശൂന്യതയാണെന്ന് ഞാന്‍ വിചാരിക്കുന്നു. എല്ലാ ഭയങ്ങളുടേയും അറുതിയാണത്. എന്നില്‍നിന്ന് മരണഭയം പൂര്‍ണ്ണമായും നീക്കിയതിന് ഞാന്‍ നിരീശ്വരവാദത്തോട് നന്ദി പറയുന്നു''
(18)നീഷേ-1
(a) 'ജൂതരെ വെറുക്കുന്ന നിങ്ങള്‍ എന്തിനവരുടെ മതം സ്വീകരിച്ചു?''
(b)''ഏതാണ് കൂടുതല്‍ ശരി? മനുഷ്യന്‍ ദൈവത്തിന്റെ വിഡ്ഢിത്തമോ അതോ ദൈവം മനുഷ്യന്റെയോ?''
(c)''ക്രൈസ്തവതയില്‍ ധാര്‍മികതയും മതവും ഒരിക്കലും യാഥാര്‍ത്ഥ്യവുമായി കൂട്ടിമുട്ടുന്നില്ല''
(d)''വിശ്വസമെന്നത് സത്യം എന്തെന്ന് അറിയാതിരിക്കാനുള്ള ആഗ്രഹമാകുന്നു''
(e)''പിശാചുമില്ല നരകവുമില്ല. ആത്മാവ് നിങ്ങളുടെ ശരീരത്തിന് മുമ്പേ മരിക്കും. അതുകൊണ്ടുതന്നെ ഭയപ്പെടാനൊന്നുമില്ല''
(f)''ഒരു ഭ്രാന്താശുപത്രിയില്‍ അല്പസമയം വെറുതെയൊന്നു ചുറ്റിനടന്നുനോക്കൂ. വിശ്വാസം ഒന്നും തെളിയിക്കില്ലെന്ന് അപ്പോള്‍ മനസ്സിലാകും''
(g)'ആദ്ധ്യാത്മിക അനുഭവങ്ങള്‍ വളരെ ആഴത്തിലുള്ളതാണെന്ന് പ്രചരണം. സത്യത്തില്‍ അത് കേവലം ഉപരിതലസ്പര്‍ശിപോലുമല്ല''
(h)''യൂറോപ്പിലെ ഏറ്റവും മഹത്തായ ലഹരിപദാര്‍ത്ഥങ്ങള്‍ മദ്യവും ക്രിസ്തുമതവുമാണ്'' Twilight of the Idols, What the Germans Lack
(i)'ശ്രദ്ധിച്ചിട്ടുണ്ടോ, സ്വര്‍ഗ്ഗത്ത് അത്ര ആകര്‍ഷകമെന്ന് പറയാനായി ആരുമില്ല. എവിടെയാണ് യഥാര്‍ത്ഥ മോക്ഷം ലഭിക്കുന്നവെന്ന് പെണ്‍കുട്ടികളോട് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ?'' (The Will to Power)
(j)''വിശ്വാസത്തിന് ഇന്നുവരെ മല നീക്കാനായിട്ടില്ല, പക്ഷെ മലകളൊന്നുമില്ലാത്തിടത്ത് അവ കൊണ്ടുവെക്കാന്‍ മതവിശ്വാസത്തിനാവും'' (Human, All Too Human, 1879)


(19) ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ ആ ദൈവത്തിന്റെ പേര് 'പ്രകൃതി' എന്നാണെന്ന് മാത്രം.''- ഫ്രാങ്ക് ലോയിഡ് റൈറ്റ്


(20) സര്‍വജ്ഞാനിയും സര്‍വപ്രതാപിയുമായ ഒരു ദൈവം നിരവധി ന്യൂനതകളുമുള്ള മനുഷ്യരെ സൃഷ്ടിക്കുകയും അവരുടെ ഓരോ വീഴ്ചകള്‍ക്കും കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവം എന്ന കഥ ചോദ്യംചെയ്യപ്പെടുകതന്നെ വേണം''-ജീന്‍ റോഡെന്‍ബറി


(21) മതമുണ്ടെങ്കിലുമില്ലെങ്കിലും നല്ല മനുഷ്യര്‍ നന്മയും മോശം മനുഷ്യര്‍ തിന്മയും പ്രവര്‍ത്തിക്കും. പക്ഷെ നല്ല മനുഷ്യരെക്കൊണ്ട് തിന്മ ചെയ്യിക്കാന്‍ മതത്തിന് കഴിയൂ.''-സ്റ്റീവന്‍ വീന്‍ബെര്‍ഗ്'


(22) ''അതിഭൗതികശക്തികളിലുള്ള വിശ്വാസത്തില്‍ ഭാവനയുടെ പരാജയമാണ് പ്രതിഫലിക്കുന്നത്''- എഡ്വേര്‍ഡ് ആബി


(23) ഈ പ്രപഞ്ചത്തെ സദാ അലങ്കോലപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദൈവം ചപലനാണ്; മനുഷ്യന്റെ സ്വാതന്ത്യത്തിലും സൃഷ്ടിപരതയിലും സദാ ഇടപെടുന്ന ദൈവം ഒരു സ്വേച്ഛാധിപതിയും. ദൈവം സ്വന്തം പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ഒന്നാണെങ്കില്‍, ഒരോ ചിന്തയ്ക്കും നിദാനമായ പ്രേരണയാണെങ്കില്‍, കാര്യത്തെ അതിന്റെ കാരണത്തില്‍ നിന്ന് വ്യതിരിക്തമാക്കുന്ന ഒരു ശക്തിയാണെങ്കില്‍ ദൈവം കേവലം ഒരു അസ്തിത്വമാണ്. മറിച്ച് അസ്തിത്വത്തിന് പിന്നിലെ കാരണമാകാന്‍ അതിനാവില്ല. സര്‍വശക്തനും സര്‍വജ്ഞാനിയുമായ ഒരു ദൈവം സ്വന്തം ഇഷ്ടാനിഷ്ടങ്ങളും നിര്‍ദ്ദയം നടപ്പിലാക്കാനായി അനുയായികളെ നിഷ്ഠൂരമായ ഭരണയന്ത്രത്തിന്റെ ഘടകഭാഗങ്ങളായി ഉപയോഗിക്കുന്ന ഭൂമിയിലെ സ്വേച്ഛാധിപതികള്‍ക്ക് സമാനമാകുന്നു. അത്തരത്തിലൊരു ദൈവത്തെ നിരാകരിക്കുന്ന നിരീശ്വരവാദം തീര്‍ത്തും ന്യായീകരിക്കാവുന്നത് തന്നെ- കരന്‍ ആംസ്‌ട്രോങ്


(24) ''ബൈബിളില്‍ പറയുന്നതുപോലെ ദൈവം മുഷ്യനെ സ്വന്തം പ്രതിരൂപത്തില്‍ സൃഷ്ടിക്കുകയല്ല, മറിച്ച് മനുഷ്യന്‍ ദൈവത്തെ സ്വന്തം രൂപത്തില്‍ സൃഷ്ടിക്കുകയായിരുന്നു''-ലുഡ്‌വിഗ് ഫെയര്‍ബാക്ക്(Ludwig Feuerbach)     (25)''വനിതാപുരോഹിതര്‍ എങ്ങനെയിരിക്കുമെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്ത്, വനിതാ പുരോഹിതയോ?! വനിതാ പുരോഹിത! കൊള്ളാം! വളരെ നല്ലത്! ഇനിയെനിക്ക് രണ്ട് ലിംഗത്തിലും പെട്ട പുരോഹിതരേയും നിരാകരിക്കേണ്ടി വരുമല്ലോ!''-ബില്‍ ഹിക്‌സ്
Christopher Hitchens
(26) ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്:
(a)''തെളിവില്ലാതെ ന്യായീകിരിക്കാന്‍ കഴിയുന്ന ഒന്നിനെ തെളിവില്ലാതെ തള്ളിക്കളയുകയുമാവാം''-
(b)''യേശു അന്ധന് കാഴ്ച കൊടുത്തെന്ന് കഥയുണ്ട്. ശരിക്കും ദിവ്യശക്തിയുണ്ടായിരുന്നെഹ്കില്‍ അന്ധത പരിഹരിക്കാനുള്ള ഔഷധമാണ് അദ്ദേഹം കൊണ്ടുവരേണ്ടത്. വെറും കെട്ടുകഥകള്‍കൊണ്ട് മനുഷ്യരാശിക്ക് പ്രയോജനമില്ല-ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (Christopher Hitchens, the authour of 'God is not great')


(27)''ബൈബിളില്‍ തങ്ങളുടെ സംഭാവനയായി ഒരു വരിപോലുമില്ലെന്ന കാര്യം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇന്നേവരെയുള്ള ഏറ്റവും മഹത്തായ പൊങ്ങച്ചമായിരിക്കും''- ജോര്‍ജ്ജ് ഡബിള്‍യൂ ഫുട്ട്


(28) ''സ്‌നേഹത്തെ സാധൂകരിക്കാന്‍ നിങ്ങള്‍ക്ക് ബൈബിളിന്റെ യാതൊരു ആവശ്യമില്ല. പക്ഷെ വെറുപ്പിനെ ന്യായീകിരിക്കാന്‍ ഇതിലും മികച്ച മറ്റൊരു ആയുധം കിട്ടാനുമില്ല''- റിച്ചാര്‍ഡ് എ. വെതര്‍ഫാക്‌സ് (Richard A. Weatherwax)
Epicurus
(29) എപ്പിക്ക്യൂറസ്:
(a)''തിന്മ തടയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തവനാണോ ദൈവം? അങ്ങനെയെങ്കില്‍ ദൈവം തീര്‍ച്ചയായും സര്‍വശക്തനല്ല. ദൈവം തിന്മ തടയാന്‍ ശേഷിയുണ്ടായിട്ടും വൈമനസ്യം പ്രകടിപ്പിക്കുകയാണോ? എങ്കില്‍ അതൊരു ദുഷ്ടശക്തിയാണ്. ദൈവം തിന്മയെ നശിപ്പിക്കാന്‍ ശേഷിയുള്ളവനും താല്പര്യമുള്ളവനുമാണോ? എങ്കില്‍ ഈ തിന്മയൊക്കെ എങ്ങനെ സംഭവിക്കുന്നു? ഇനിയതല്ല, തിന്മ തടയാന്‍ കഴിവില്ലാത്തവനും മനസ്സിലാത്തവനുമാണോ ദൈവം? എങ്കില്‍പ്പിന്നെ നാമതിനെ എന്തിന് ദൈവമെന്ന് വിളിക്കണം?''
(b)''ജീവിത്തില്‍ ഏറ്റവുമധികം ഭയപ്പെടുത്തുന്ന മരണം നമ്മെ സംബന്ധിച്ചിടത്തോളം സത്യത്തില്‍ ഒന്നുമല്ല. ജീവിക്കുന്നിടത്തോളം കാലം മരണമില്ല. മരണം ഉള്ളപ്പോള്‍ ജീവിതവുമില്ല''


(30) ''ഞാന്‍ ബൈബിള്‍ വായിച്ച് മനസ്സിലാക്കിയിടത്തോളം സ്വര്‍ഗ്ഗത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ദിനം മുഴുവന്‍ ദൈവത്തെ സ്തുതിച്ച് കൊണ്ട് വെറുതെ അലസ്സരായിരിക്കുക; അത്ര തന്നെ. നിങ്ങള്‍ക്കൊക്കെ അതെങ്ങനെ തോന്നുമെന്ന് എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് തുറന്നുപറയട്ടെ, ആദ്യത്തെ ഒരഞ്ചു കോടി വര്‍ഷം കഴിയുമ്പോഴേക്കും വല്ലാതെ ബോറടിച്ചു തുടങ്ങും!'' -റിക് റെയ്‌നോള്‍ഡ്‌സ്


(31)''എന്താണ് ദൈവം? തീര്‍ച്ചയായും നിങ്ങള്‍ക്കതറിയാന്‍ കഴിയും. എന്തെങ്കിലും ലഭിച്ചേ മതിയാകൂ എന്ന അനിവാര്യമായ ഒരു ഘട്ടം വരുമ്പോള്‍ കണ്ണടച്ച് അത് മോഹിച്ച് പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആവശ്യം നിരാകരിക്കുന്ന ശക്തിയായി ദൈവത്തെ അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും.'' - സ്റ്റീവ് ബസെമി- 'ദി ഐലന്‍ഡ്' എന്ന സിനിമയില്‍നിന്ന്.( Steve Buscemi, from the movie “The Island”)


(32) ''മനുഷ്യരാശിക്കെതിരെയുള്ള ക്രൂരത പരിഗണിച്ചാല്‍ ദൈവം വധശിക്ഷയ്ക്കര്‍ഹനാണ്'' - ബ്രയാന്‍ ഇമ്മാനുവല്‍ ഗുട്ടിറെസ് (Bryan Emmanuel Gutierrez)


(33) ''ഒരുവന് ഒരു മത്സ്യം കൊടുത്താല്‍ ഒരു ദിവസം അയാളത് ഭക്ഷിച്ച് ജീവിച്ചുകൊള്ളും. പക്ഷെ മത്സ്യബന്ധനമാണ് നിങ്ങളയാളെ പഠിപ്പിക്കുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ ഭക്ഷിക്കാനുള്ള വക അയാളതിലൂടെ കണ്ടെത്തും. ഒരുവന് മതം നല്‍കി നോക്കൂ- അവന്‍ ജീവിതകാലം മുഴുവന്‍ ഒരു മത്സ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.''(Anonymous)

2 comments:

  1. (16)'വിശ്വാസം ഉത്തരങ്ങള്‍ നല്‍കില്ല. പക്ഷെ അത് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍നിന്ന് നിങ്ങളെ തടയുന്നു''- ഫ്രേറ്റര്‍ റാവസ് (Frater Ravus)


    REAL.....I MEAN A REALITY!!!!!

    ReplyDelete
  2. Religion has actually convinced people that there's an invisible man -- living in the sky -- who watches everything you do, every minute of every day. And the invisible man has a special list of ten things he does not want you to do.. And if you do any of these ten things, he has a special place, full of fire and smoke and burning and torture and anguish, where he will send you to live and suffer and burn and choke and scream and cry forever and ever 'til the end of time! ..But He loves you.

    -George Carlin.

    ReplyDelete