Saturday, 27 August 2011
Friday, 26 August 2011
അവിശ്വാസത്തിന്റെ അടയാളങ്ങള്‍ -3
Albert Einstein |
(72)''മതം ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായിരുന്നിട്ടില്ല''-ജയിംസ് മാഡിസണ്‍ (James Madison)
(73)''ഈ ഭൂമി പരന്നതാണ്. അക്കാര്യത്തില്‍ തര്‍ക്കുന്ന ഏതൊരാളും വധയോഗ്യനായ നിരീശ്വരവാദിയാണ്.''- ഷേയ്ക്ക് അബഡല് അസീസ് ഈബ്ന് ബാസ്, സൗദി അറോബ്യയിലെ മുഖ്യ ആത്മീയനേതാവ്
(73) ഏണസ്റ്റ് ഹെമിങ് വേ(1899-1961)
(a)''ചെയ്തശേഷം നല്ലതായിരുന്നുവെന്ന തോന്നലുണ്ടാക്കുന്ന എന്തോ അതാണ് ധാര്‍മ്മികം. ചെയ്തശേഷം മോശമായി തോന്നുന്നതെന്തും അധാര്‍മ്മികവും''
(b)''ചിന്താശേഷിയുള്ള എല്ലാവരും നിരീശ്വരവാദികളാണ്''- ഏണസ്റ്റ് ഹെമിങ് വേ ( എ ഫെയര്‍വെല്‍ റ്റു ആംസ്)
(74)''ഭൂമി പരന്നതാണെന്ന് സഭ പറയുന്നു. പക്ഷെ എനിക്കറിയാം അത് ഉരുണ്ടതാണെന്ന്. ഞാന്‍ ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ കണ്ടിരിക്കുന്നു. എനിക്ക് ക്രിസ്ത്യന്‍ സഭയേക്കാള്‍ വിശ്വാസം ഞാന്‍ കണ്ട നിഴലിലാണ്''-ഫെര്‍ഡിനാന്‍ഡ് മഗല്ലന്.
(75)''ദൈവം സ്നേഹമാണ്, പക്ഷെ അത് എഴുതി വാങ്ങിച്ചുകൊള്ളണം''- ജിപ്സി റോസ് ലൗ(Gypsy Rose Lee)
(76)''അനശ്വരത കാത്തിരിക്കുന്ന ലക്ഷങ്ങളെ നമുക്ക് കാണാം. പക്ഷെ ഒരു ഞായറാഴ്ച എങ്ങനെ ചെലവഴിക്കണമെന്നുപോലും കൃത്യമായി അറിയാത്തവരാണവര്‍''-സൂസന് എര്റ്റ്സ് (Susan Ertz)
(77)''ഉത്തരങ്ങള്‍ ഒരിക്കലും ഉണ്ടായിരുന്നില്ല, ഉണ്ടാകുന്നില്ല, ഉണ്ടാകുകയുമില്ല-അതാണ് ഏക ഉത്തരം-ജെര്‍ട്രൂഡ് സ്റ്റെയിന് (Gertrude Stein)
(78)''ഇല്ല! ഞാന്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കില്ല, ഞാന്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കില്ല. എന്തുകൊണ്ടെന്നാല്‍ ഞാനാ സങ്കല്പ്പത്തിലും വിഡ്ഢിത്തത്തിലും ഒട്ടും വിശ്വസിക്കുന്നില്ല. വേണമെങ്കില്‍ എന്റെ മക്കളുടേയുംകുട്ടികളേയും പേരക്കിടാങ്ങളേയും പേരില്‍ ആണയിടാം''-മര്ലിന് ബ്രാണ്ടോ, ഹോളിവുഡ് താരം. 1990 ല്‍ മകന്റെ മതവിചാരണവേളയില് ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് പറഞ്ഞത്)(refusing to recite a religious oath while testifying at his son Christian’s trial, 1990)
(79)ഡേവിഡ് ഹ്യൂം(David Hume) :
(a)''പൊതുവെ പറഞ്ഞാല്‍ മതത്തിന്റെ ന്യൂനതകള്‍ അപകടരമാണ്. തത്വചിന്തയിലേത് പരിഹാസ്യവും'' (Treatise of Human Nature)
(b)'മിറക്കിളിനെ സാധൂകരിക്കാന്‍ ഒരു തെളിവിനുമാകില്ല. ഇനിയഥവാ അങ്ങനെയെന്തിങ്കിലും തെളിവുണ്ടെങ്കില്‍ അത് സാധൂകരക്കേണ്ട അത്ഭുതകൃത്യത്തേക്കാള്‍ അത്ഭുതകരമായിരിക്കും'' (Of Miracles)
(80)''ഒരു ജനകീയ മതമായി മാറണമെങ്കില്‍ ഏത് അന്ധവിശ്വാസത്തിനും തത്വചിന്തയെ കൂട്ടുപിടിക്കേണ്ടതുണ്ട്''- വില്യം റാല്‍ഫ് ഇങ് (William Ralph Inge, 1920)
(81) 'ദൈവങ്ങള്‍ തങ്ങളെക്കാള്‍ മികച്ചവരാകുന്നത് സ്വപ്നം കാണാന്പോലു മനുഷ്യര്‍ ഇഷ്ടപ്പെടുന്നില്ല. ലാളിച്ച് വഷളാക്കിയ കുട്ടികളുടെ ധാര്‍മ്മികനിലവാരവും പെരുമാറ്റരീതിയുമാണ് മിക്ക ദൈവങ്ങള്ക്കുമുള്ളത്''- റോബര്‍ട്ട എ ഹെയ്ന്ലെയിന്
(82)''യുക്തിസഹമായി ചിന്തിക്കില്ലെന്ന് ശഠിക്കുന്നവന്‍ മൗലികവാദിയാണ്. യുക്തിസഹമായി ചിന്തിക്കാന്‍ കഴിവില്ലാത്തവന് വിഡ്ഢിയാകുന്നു. യുക്തിസഹമായി ചിന്തിക്കാന്‍ ധൈര്യപ്പെടാത്തവന്‍ അടിമയും''- വില്യം ഡ്രമ്മണ്ട് (William Drummond)
(83)''നാം ഗവേഷണം നടത്തി ഫലം സ്വീകരിക്കണം. എന്നാല്‍ ആ ഫലങ്ങള്‍ക്ക് പരീക്ഷണങ്ങളെ അതിജീവിക്കാനാവുന്നില്ലെങ്കില് അത് ബുദ്ധന് പറഞ്ഞതായാലും നിരസിക്കപ്പെടണം''-ടെന്സിന് ഗ്യാറ്റ്സോ, പതിനാലാമത്തെ ദലൈലാമ, 1988) (Tenzin Gyatso, 14th Dalai Lama, 1988)
(86)''നാം വരുന്നതെവിടെ നിന്നാണെന്ന് പറയുന്നതില്‍ ബൈബിളിന് തെറ്റു പറ്റിയെങ്കില്‍ നാം പോകുന്നതെങ്ങോട്ടെന്ന് അത് നല്കുന്ന ഉത്തരം വിശ്വസിക്കുന്നതെങ്ങനെ?''- ജസ്റ്റിന് ബ്രൗണ്‍ '(Justin Brown)
(87)''പള്ളികളല്ല ആതുരാലയങ്ങളാണ് പണികഴിപ്പിക്കേണ്ടതെന്ന് ഒരു നിരീശ്വരവാദി വിശ്വസിക്കുന്നു. പ്രാര്‍ത്ഥന ഉരുവിടുകയല്ല മറിച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുകയാണ് വേണ്ടതെന്ന് അവന് വിശ്വസിക്കുന്നു. ജീവിതത്തില്‍ മുഴുകാനാണ് അവനാഗ്രഹിക്കുന്നത്,ആത്മഹത്യയിലൂടെ രക്ഷപെടാനല്ല. രോഗത്തെ കീഴടക്കണമെന്നും ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യണമെന്നും അവനാവശ്യപ്പെടുന്നു''-ജസ്റ്റിന് ബ്രൗണ്‍ ((Justin Brown)
(92) ബാരോണ്‍ വോണ്‍ നിഫ്റ്റി :(Baron von Knifty)
(a)''ആധുനികവൈദ്യശാസ്ത്രത്തിന്റെ പ്രയോജനം കത്തോലിക്കര്‍ക്കും അനുബന്ധ വിഭാഗങ്ങള്‍ക്കും ലഭിക്കാന്‍ പാടില്ലെന്ന് ഒരു നിരോധനനിയമം ഇറക്കണം. നൂറ്റാണ്ടുകളോളം വൈദ്യശാസ്ത്രംത്തെ ശ്വാസം മുട്ടിച്ചവരാണവര്''
(b) ''നിങ്ങള്‍ക്ക് വിഡ്ഢിത്തം വിറ്റഴിക്കാനാവില്ല. പക്ഷെ അതിന് മതമെന്ന് പേര് കൊടുത്ത് അവതരിപ്പിച്ചാല്‍ കോടികള്‍ സമ്പാദിച്ച് കൂട്ടാം''
(c) ''സുവിശേഷകര്‍ അപരിഷ്കൃതരെ ക്രൈസ്തവവല്‍ക്കരിക്കാന്‍ പോയത്രെ; അപരിഷ്കൃതര്‍ വേണ്ടത്ര അപകടകാരികളല്ലായിരുന്നതുപോലെ!''
(93) ''ഒരു ക്രിസ്ത്യാനിയോട് അന്യമതങ്ങളില്‍ വിശ്വസിക്കാത്തിന്റെ കാരണങ്ങള്‍ പറയാനാവശ്യപ്പെടുക. എന്നിട്ട് ആ കാരണങ്ങള്‍ അയാള്‍ സ്വന്തം മതത്തില്‍ പ്രയോഗിക്കട്ടെ''- ആന്റണി സാന്റേഴ്സ്
(94) ആരോഗ്യം രോഗമാണെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണ്''-ക്ളാര്‍ക്ക് ആഡംസ്(Clark Adams)
(95)''നമ്മളില്‍ മിക്കവരും ആഴ്ചയില്‍ ആറു ദിവസവും വിത്തുവിതയ്ക്കുന്നു. ഏഴാം ദിവസം ഞായറാഴ്ച പള്ളിയില്‍ പൊയി വിള നശിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു''- ഫ്രെഡ് അലന്, പ്രശസ്ത അമേരിക്കന്‍ റേഡിയോ കൊമേഡിയന്‍ (Fred Allen)
(96) അല്‍ഫോണ്‍സ് പത്താമന്‍ :Alfonso X (Alfonso the Wise; 1226 1284; King of Castile)
(a)''പ്രപഞ്ചം സൃഷ്ടിച്ച സമയത്ത് ഹാജരുണ്ടായിരുന്നെങ്കില് ഞാന്‍ തീര്‍ച്ചയായും ചില അടിസ്ഥാന ഭേദഗതികള്‍ നിര്‍ദ്ദേശിക്കുമായിരുന്നു''
(b)''വിവേകശാലികള്‍ ഒരിക്കലും അത്ഭുതങ്ങളില്‍ വിശ്വസിക്കില്ല. കര്‍ഷകരെ വിഡ്ഢികളാക്കാനായി പുരോഹിതവര്‍ഗ്ഗം കണ്ടത്തിയ കുതന്ത്രങ്ങളാണവ''
(98) എല്ലാത്തിനും സ്വഭാവികമായ വിശദീകരണങ്ങളുണ്ട്. ചന്ദ്രന് ദിവ്യമല്ല. അത് കേവലം ഒരു പാറ മാത്രമാണ്; സൂര്യനാകട്ടെ ചുട്ടുപഴുത്ത ഒരു പാറയും''-അനാക്സാഗോറസ്, 475 ബി.സി) ( Anaxagorus, ca. 475 BC)
(97)''സ്വന്തമായൊരു മതം തുടങ്ങാന്‍ വേണ്ടിടത്തോളം കുറ്റബോധം എന്റെ പക്കലുണ്ട്'' -ടോം അമോസ്(TOM AMOS)
(99)''എല്ലാവരും കരുതുന്നു ദൈവം തന്റെ ഭാഗത്താണെന്ന്. ശക്തരും സമ്പന്നരും മാത്രം അതറിയുന്നു''- ജീന്‍ അന്യൂ (Jean Anouilh )
(102)വില്യം ആര്‍ച്ചര്‍: (William Archer):
''എന്റെ അഭിപ്രായത്തില്‍ മനുഷ്യരൂപത്തിലുള്ള ദൈവം എന്ന സങ്കല്‍പ്പം നിരുദ്രപകരമായ ചിന്താചാപല്യമായി മാത്രം പരിമിതപ്പെടുത്താനാവില്ല. നാമിന്ന് നേരിടുന്ന സര്‍വ തിന്മകളുടേയും മുഖ്യഹേതുവമായ വിഷം വമിക്കുന്ന ഒരു അബദ്ധമാണത്''- (William Archer, Theology and War)
William Archer |
(104)അരിസ്റ്റോട്ടില്‍ (Aristotle) :
(a) ''സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരി എപ്പോഴും അസാധാരണമായ ഭക്തി തനിക്കുണ്ടെന്ന് അഭിനയിക്കും. ദൈവഭയമുള്ളവന് നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് ജനം ധരിക്കുമെന്ന് അയാള്‍ കരുതുന്നു. ഒപ്പം അയാളുടെ ദുഷ്ചെയ്തികള്‍ക്കെതിരെ നീങ്ങാനും ജനം ഭയക്കും. എന്തെന്നാല്‍ ദൈവം അയാളുടെ കൂടെയാണല്ലോ? എങ്ങനെനോക്കിയാലും മതം ഭരണാധികാരികള്‍ക്ക് വളരെ ആദായകരമാണ്''
(b)''മഴ പെയ്യുന്നത് വെള്ളപ്പൊക്കമുണ്ടാക്കി കൃഷി നശിപ്പിക്കാനല്ല; കൃഷിയെ സഹായിക്കാനുമല്ല. മഴ പെയ്യുകയാണ്. നാം കൃഷി ചെയ്താലും ഇല്ലെങ്കിലും അത് തുടരും''
(105)''ബാഹ്യമായ ഇടപെടലില്ലാതെ ഈ പ്രപഞ്ചം രൂപം കൊള്ളുമെന്ന് തെളിയിക്കുകയാണ് എന്റെ ലക്ഷ്യം. പ്രപഞ്ചോത്പത്തി വിശദീകരിക്കാന്‍ സര്‍വശക്തനായ ഒരു ദൈവത്തെയും അതിന്റെ കുട്ടി അവതാരങ്ങളേയും ആശ്രയിക്കേണ്ട യാതൊരു കാര്യവുമില്ല''- പീറ്റര്‍ അറ്റ്കിന്‍സ്, preface to 'The Creation')
(107) ''യുക്തി ഭാവിയെ കരുപ്പിടുവിക്കുന്നു. അന്ധവിശ്വാസമാകട്ടെ വര്‍ത്തമാനകാലത്തെ ദുഷിപ്പിപ്പിക്കുന്നു''-ഐയിന് എം ബാങ്ക്സ് (Iain M Banks)
(108) റോണ്‍ ബാരിയര്‍(Ron Barrier):
(a) ''ഒരു ദൈവമുണ്ടായിരുന്നെങ്കില്‍ മതം അനാവശ്യമാകുമായിരുന്നു. ഒരു ദൈവമില്ലായിരുന്നവെങ്കിലും മതത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല''
(b) '' ദൈവം എന്നൊന്നില്ല. അങ്ങനെയൊരു ജീവി ഉണ്ടായിരുന്നുവെങ്കില്‍ മതവിശ്വാസം അനാവശ്യമായിത്തീരുമായിരുന്നു; സംഘടിതമതങ്ങള്‍ മുഴുവന്‍ തകര്‍ന്നടിയുമായിരുന്നു''
(111) ''ഒരു കാബേജിനൊപ്പം കിളിര്‍ത്ത് വന്നപ്പോള്‍ പറിച്ചെടുത്താണ് അവനെ എന്ന് കുട്ടിയോട് ചെറുപ്പത്തിലേ പറഞ്ഞുകൊടുത്താല്‍ അവനത് അനായാസം വിശ്വസിക്കും. അവസാനം പൂന്തോട്ടത്തില്‍ കാബേജ് നിന്ന സ്ഥലമേതെന്നും കുടുംബത്തിലേക്ക് വരുന്നതിന് മുമ്പ് അവിടെ ജീവിച്ചിരുന്നത് എങ്ങനെയായിരുന്നുവെന്നുമൊക്കെ അവന് വ്യക്തമായി ഓര്‍ക്കാനാവും''- സാമുവല്‍ ബക്കറ്റ്- (Samuel Beckett)
Samuel Beckett |
(113) ''നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നുവെങ്കില്‍ കുറഞ്ഞത് ഒരു പള്ളിയെങ്കിലും കത്തിക്കൂ''-ജെല്ലോ ബിയാഫ്ര (Jello Biafra)
(114)''ദൈവത്തെ കാണുന്നുവോ? ഏയ്, അത് വളരെ എളുപ്പമുള്ള കാര്യമാണ്. ഞാന്‍ ബിയര്‍ കുടിക്കുമ്പോഴൊക്കെ പത്താമത്തെ ഗ്ളാസ്സ് കഴിയുന്നതോടെ എന്റെ മുന്നിലും പുള്ളി പ്രത്യക്ഷപ്പെടാറുണ്ട്. ... ചിലപ്പോള്‍ ഒരു നഗ്നസുന്ദരിയുടെ രൂപത്തിലായിരിക്കും''- ഫ്രാന്‍സ് ബിബ്ഫീല്ഡ്
(115) ആംബ്രോസ് ബീഴ്സി-2
(a)''വസ്തുതകളുടെ യാതൊരുവിധ പിന്തുണയുമില്ലാത്ത ഒരുപിടി ഊഹാപോഹങ്ങളാണ് മതങ്ങള്‍''-ആംബ്രോസ് ബീഴ്സി Ambrose Bierce, in Collected Works
(b)'' കാലവസ്ഥയുടെ ആക്രമണമേറ്റ് ജീര്‍ണ്ണിച്ച് തുടങ്ങിയ തങ്ങളുടെ പഴയ വിഗ്രഹമെടുത്ത് ചില പ്രകൃതിമതക്കാര് നദിയിലെറിഞ്ഞു. എന്നിട്ടവര്‍ ഒരു പുതിയ വിഗ്രഹം നദിയില്‍ നിന്നെടുത്ത് ഒരു പൊതുസ്ഥലത്ത് സ്ഥാപിച്ച് ആരാധന തുടങ്ങി.
''എന്തായീ ചെയ്യുന്നത്?''-പുതിയ വിഗ്രഹം പുരോഹിതനോട് തിരക്കി.
''സന്തോഷത്തിന്റെയും ഭീകരതയുടേയും പിതാവാണ് നീ. ഞങ്ങളുടെ പുതിയ മതത്തിന്റെ ആചാരനുഷ്ഠാന രീതികളൊക്കെ ഞാന്‍ വഴിയെ പഠിപ്പിച്ചുതരാം. ഒരു വര്‍ഷം നീണ്ട മതബോധനം ലഭിച്ചശേഷം വിഗ്രഹം പറഞ്ഞു:
''എന്നെ നദിയിലെറിയൂ, ഞാനൊരു നിരീശ്വരവാദിയായി മാറിക്കഴിഞ്ഞു''
അക്കാര്യമോര്‍ത്ത് പേടിക്കേണ്ട ഞാനുമതുതന്നെ-പുരോഹിതന് മറുപടി പറഞ്ഞു.''(Ambrose Bierce, in Two Sceptics, Fantastic Fables)
Ambrose Bierce |
(117) ''അന്ധവിശ്വാസം ദുര്ബലമനസ്ക്കരുടെ മതമാകുന്നു''- എഡ്മണ്ട് ബര്‍ക്ക് (Edmund Blake)
(117) ''എങ്ങനെയാണ് മതം തുടങ്ങിയതെന്ന് ചിന്തിച്ചപ്പോഴൊക്കെ നിരാശാഭരിതനായ ഒരു കിഴവന്റെ മുഖമാണ് എന്റെ മനസ്സില്‍ വന്നിട്ടുള്ളത്. സമൂഹത്തില്‍ അധികാരവും സ്വാധീനവും കൈക്കലാക്കാന്‍ സഹായിക്കുന്ന ഉപായങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയാണയാള്. അവസാനം അയാള്‍ക്ക് കാര്യം പിടിക്കിട്ടി: നിരന്തരമായ ഭയവും പാപബോധവും ജനിപ്പിക്കുക. പരിഹാരം ലഭിച്ചതോടെ അയാള്‍ ആഹ്ളാവാദനായി തുള്ളിച്ചാടി, പുതിയ ചില കുപ്പായങ്ങളും സംഘടിപ്പിച്ചു.''-സ്റ്റീവ് ബ്ളാക്ക് (Steve Blake)
(118) ''ഏറ്റവും മനോഹരമായ ഇലകളില്‍ പുല്‍ച്ചാടി അതിന്റെ മുട്ടകളിടുന്നതുപോലെ മനുഷ്യന്റെ ഏറ്റവും സുന്ദരമായ ആനന്ദങ്ങളെയാണ് പുരോഹിതന് ശപിച്ചകറ്റുന്നത്.''-വില്യം ബ്ളാക്ക്. (William Blake, in Proverbs of Hell)
(119) ''മതം നമ്മെ വിഭജിച്ച് നിറുത്തുന്നു. അതേസമയം മനുഷ്യസഹജമായ ചോദനകള്‍ നമ്മെ ഒരുമിപ്പിച്ച് നിറുത്തുന്നു''- സര് ഹെര്‍മന്‍ ബോണ്ടി (Sir Hermann Bondi)
(120)ചാള്‍സ് ബ്രാഡ്ലോ(Charles Bradlaugh):
(a) ''മതനിഷേധി എന്നത് അഭിമാനകരമായ ഒരു വിളിപ്പേരാണ്''
(b) ''ദൈവമില്ലെന്ന് നിരീശ്വരവാദി പറയുന്നില്ല. എന്നാല്‍ ദൈവം എന്നതുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ത് എന്നെനിക്കറിയില്ല എന്നയാള്‍ പറയും. അയാള്‍ പറയാനുള്ളതിതാണ്: അങ്ങനെയൊരു ആശയത്തെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല. ദൈവം എന്ന വാക്ക് എന്നെ സംബന്ധിച്ച് വ്യക്തമായ എതെങ്കിലും അര്‍ത്ഥമോ ധാരണയോ നല്‍കുന്നില്ല. നിങ്ങള്‍ ബൈബിള്‍ ദൈവമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതല്ല യേശുക്രിസ്തുവിനേയാണ് സൂചിപ്പിക്കുന്നതെങ്കില്‍ തീര്‍ച്ചയായും എനിക്ക് സ്വീകാര്യമല്ല. അതേസമയം ദൈവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് നിങ്ങള്‍ കൃത്യമായും വിശദീകരിക്കുന്നതുവരെ ദൈവമുണ്ടോ ഇല്ലയോ എന്ന് പറയാനുള്ള ബുദ്ധിമോശം എനിക്കില്ല''-ചാള്‍സ് ബ്രോഡ്ലോ (Charles Bradlaugh, in Plea for Atheism)
(c) ''ക്രിസ്ത്യാനികളെ എനിക്ക് നിങ്ങള്‍ക്കൊപ്പം കൂടാനാവില്ല. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ മുട്ടിലിഴയുമ്പോള്‍ ഞാന്‍ അന്തസ്സായി സ്വന്തം കാലില്‍ നടന്നുപോകുന്നു''
Charles Bradlaugh |
(122) ''യേശു മരിച്ചത് 20 വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ കത്തോലിക്കാ കുട്ടികള്‍ കുരിശിന് പകരം വൈദ്യുതിക്കസേര അവരുടെ കഴുത്തിന് ചുറ്റും ധരിക്കുമായിരുന്നു''-ലെന്നി ബ്രൂസ് (Lenny Bruce)
(123)'' ഭൂരിപക്ഷം വിജയിക്കുമെന്ന് കണക്കുകൂട്ടി എപ്പോഴും അവരോടൊപ്പം നില്ക്കാന് ശ്രമിക്കുന്നത് കുടിലവും തരംതാണതുമായ മാനസികാവസ്ഥയുടെ തെളിവാണ്. ഭൂരിപക്ഷം വിശ്വസിച്ചതുകൊണ്ടോ വിശ്വസിക്കാതിരുന്നതുകൊണ്ടോ സത്യം സത്യമല്ലാതെയാകുന്നില്ല''- ജിയോഡാനോ ബ്രൂണോ(1548-1600) (Giordano Bruno (1548 burned at the stake,1600)
(124) ''ക്രൈസ്തവ മതം പതിനെട്ട് നൂറ്റാണ്ടുകള്‍കൊണ്ട് കൊണ്ടുവന്നതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ശാസ്ത്രം ഒരു നൂറ്റാണ്ടുകൊണ്ട് പാശ്ചാത്യസംസ്കൃതിയില് കൊണ്ടുവന്നു''-ജോണ്‍ ബുറോസ് (John Burroughs, in The Light of Day)
(125) ''മതങ്ങളേക്കുറിച്ച് കൂടുതല്‍ പഠിക്കുന്തോറും എനിക്ക് ബോധ്യപ്പെടുന്ന കാര്യമിതാണ്: മനുഷ്യന് ഒരിക്കലും അവനെയല്ലാതെ മറ്റാരേയും ആരാധിച്ചിട്ടില്ല''- സര് റിച്ചാര്‍ഡ് എഫ് ബര്‍ട്ടണ്‍ (Sir Richard F. Burton)
(126) സാമുവല്‍ ബട്ലര്(Samuel Butler):
(a) ''സാത്താന് വേണ്ടിയുള്ള വാദം: നോക്കൂ കേസില്‍ ഒരു കക്ഷിയുടെ വാദം മാത്രമെ നാമാമിതുവരെ കേട്ടിട്ടിള്ളൂ. എന്തെന്നാല്‍ സര്‍വ പുസ്തകങ്ങളും എഴുതിയത് ദൈവമാകുന്നു!''
(b)'മരണത്തെ കുറിച്ചാണ് എല്ലാവരും ഭയപ്പെടുന്നത്. അല്ലാതെ മരണത്തിന് ശേഷം എന്തു സംഭവിക്കുമെന്നോര്ത്തല്ല''
(127) ''വെളിവാക്കപ്പെട്ട മതങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല. അനശ്വരതയും എനിക്ക് തീരെ പഥ്യമുള്ള വിഷയമില്ല. ഈയൊരു ജീവിതം തന്നെ ദുരിതമയമാണ്. ആ നിലയ്ക്ക് മറ്റൊന്നിനെക്കുറിച്ച് ഊഹിക്കാന്‍ പോലും ഞാനിഷ്ടപ്പെടുന്നില്ല''-ലോര്‍ഡ് ബൈറണ്‍ 1778-1824 (Lord Byron (1778 1824), Letter to Rev. Francis Hodgson, 1811)
(128)''വിശ്വസിക്കുന്നതാണ് ചിന്തിക്കുന്നതിനേക്കാള്‍ എളുപ്പം. അതിനാല്‍ വിശ്വാസികളുടെ എണ്ണം ചിന്തകരുടേതിനേക്കാള് കൂടുതലായിരിക്കും''-ബ്രൂസ് കാള്‍വെര്‍ട്ട് (Bruce Calvert)
(129) ജോസഫ് ക്യാംപെല്‍ (Joseph Campbell):
(a)''എന്താണ് മിത്തോളജി? അന്യരുടെ മതത്തെയാണ് നാം മിത്തോളജി എന്നു വിളിക്കുന്നത്''- ജോസഫ് ക്യാംപെല്‍ (Joseph Campbell, American Mythologist/1904-1987)
(b)''വിശ്വാസത്തിന് മലയെ നീക്കാനാവുമെന്ന് പുരോഹിതര്‍ പറയാറുണ്ട്. പക്ഷെ ആരും അവരെ വിശ്വസിക്കുന്നില്ല. തങ്ങള്‍ക്ക് മല ഇടിച്ച് നിരപ്പാക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു-എല്ലാവരും അവരെ വിശ്വസിക്കുന്നു''
(130)''ജീവിതത്തില്‍ നിരാശപൂണ്ട് അതിനപ്പുറമുള്ള മറ്റൊരു ജീവിതം സ്വപ്നം കണ്ട് ജീവിതസൗന്ദര്യം ആസ്വദിക്കാന്‍ കഴിയാതെയാകുന്നതാണ് ജീവിതത്തിനെതെരെയുള്ള ഏറ്റവും വലിയ പാപം''- ആല്‍ബര്‍ട്ട് കമ്യൂ (Albert Camus, The Myth of Sisyphus)
(131) ''മനുഷ്യനെ നന്നാക്കുകയല്ല മറിച്ച് അവനെ കൂടുല്‍ അസ്വസ്ഥനും ആശങ്കാകുലനുമാക്കുകയുമാണ് എല്ലാ മതങ്ങളും ചെയ്യുന്നത്''-എലിയാസ് കനേറ്റി (Elias Canetti)
(132)''മനുഷ്യരാശിക്കെതിരെ ചൊരിയപ്പെട്ട ഒരേതരത്തിലുള്ള ഏറ്റവും കടുത്ത ശാപമാണ് മതങ്ങള്‍''- റിച്ചാര്‍ഡ് കാര്‍ലി (Richard Carlile, As to God)
(133)ജോര്‍ജ്ജ് കാര്ലിന്-2:
(a)''തടിക്കഷണത്തില്‍ ആണിയടച്ച് തറയ്ക്കപ്പെട്ടിരിക്കുന്ന ഒരാളെ ചിഹ്നമായി പൊക്കികൊണ്ടുനടക്കുന്ന ഒരു സംഘത്തോടൊപ്പം കൂടാന്‍ എന്നെ കിട്ടില്ല''-ജോര്‍ജ്ജ് കാര്ലിന്
(b)''സഭയേയും സ്റ്റേറ്റിനേയും വേര്‍തിരിച്ച് നിറുത്തുന്നതിനെ ഞാന്‍ പൂര്‍ണ്ണമായും അനുകൂലിക്കുന്നു. ഇവ രണ്ടും സ്വന്തം നിലയ്ക്ക് തന്നെ നമ്മെ കഠിനമായി പീഡിപ്പിച്ചു വരികയാണ്. രണ്ടും കൂടി ഒരുമിച്ച് ചേര്‍ന്നാല്‍ മരണം ഉറപ്പാണ്''
(134)''വിജ്ഞാനവര്‍ദ്ധനവിന് ആനുപാതികമായി വിശ്വാസം ക്ഷയിക്കുന്നു''- തോമസ് കാര്‍ലൈല്‍ (Thomas Carlyle)
135)'' ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. എന്റെ ദൈവം ദേശഭക്തിയാണ്. ഒരാളെ ഒരുത്തമ പൗരനാക്കൂ; അതോടെ ജീവിതത്തിലെ സര്‍വ പ്രശ്നവും തീര്‍ന്നു''- ആന്‍ഡ്രു കാര്‍ണേജി (Andrew Carnegie)
Andrew Carnagie |
(137)''ദൈവത്തില്‍ കിടന്ന് നാം തരുമ്പെടുക്കുന്നു''(In God we rust.)-ഗോര്‍ഡണ്‍ ചാരിക്ക് ('In God we rust'') (Gordon Charrick)
(138)''മതഭക്തി മൂര്‍ച്ഛിക്കുമ്പോഴാണ് വിവേകമില്ലായ്മയും ക്രൂരതയും ഏറ്റവും കൂടിയ നിലയില്‍ അവരെ കാണാനാവുക''-ഇല്‍ക്ക ചേസ് (Ilka Chase)
(139)സാമുവല്‍ ടെയ്ലര് കോളറിഡ്ജ് (Samuel Tylor Coleridge):
(a) ''ക്രിസ്തുമതത്തെ സത്യത്തെക്കാളുമധികം സ്നേഹിക്കുന്ന ഒരാള്‍ തുടര്‍ന്ന് സ്വന്തം സഭയേയും ക്രിസ്തുമതത്തെക്കാള്‍ കൂടുതലായി സ്നേഹിക്കും. അവസാനം മറ്റെന്തിനേക്കാളുമുപരി അയാള്‍ സ്വയം സ്നേഹിച്ച് തുടങ്ങുന്നു.''
(b)''ഒരു നിരീശ്വരവാദിയാകാന്‍ മാനസികസ്ഥൈര്യവും ഹൃദയ നൈര്‍മല്യവും അത്യാവശ്യമാണ്. ആയിരത്തില്‍ ഒരാള്‍ക്കേ അതുള്ളതായി നാം കാണുന്നുള്ളു''-
(140)''അതിഭൗതികമായ ഒരു പൈശാചികശക്തിയെ സങ്കല്‍പ്പിക്കുന്നത് അനാവശ്യമാണ്. എല്ലാത്തരം പൈശാചികതയും പ്രവര്‍ത്തിക്കാനുള്ള ശേഷി മനുഷ്യര്‍ക്കുണ്ട്''- ജോസഫ് കോന്റാഡ് (Joseph Conrad)
(141)''ഒരു കുതിരയെ വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ സാധിച്ചേക്കും. അതിനെ കൊണ്ട് വെള്ളം കുടിപ്പിക്കാനാവില്ല. ഒരു ക്രിസ്ത്യാനിയെ സത്യത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ ഒരിക്കലും നിങ്ങള്‍ക്ക് അയാളെക്കൊണ്ട് സത്യത്തെക്കുറിച്ച് ചിന്തിപ്പിക്കാനാവില്ല''-ഡെല്‍മര്‍ കോലിന് (Delmar Coughlin)
(142)''ഒരു മനുഷ്യന് പ്രപഞ്ചത്തോട് പറഞ്ഞു:''സര് ഞാന്‍ ഉണ്ട്. ശരി ആയിക്കോട്ടേ-പ്രപഞ്ചം മറുപടി പറഞ്ഞു. പക്ഷെ അതെന്റെ മനസ്സില്‍ യാതൊരു കടപ്പാടും ഉണ്ടാക്കുന്നില്ല''-സ്റ്റീഫന്‍ ക്രെയിന്‍ (Stephen Crane)
Alister Crowley |
(a)''ഞാന്‍ വിശ്വാസവുമായി കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ കൈകളില്‍ ഒരു ശവമുണ്ടായിരുന്നു. ഞാന്‍ രാത്രി മദ്യപിച്ച് നൃത്തം ചെയ്തശേഷം സംശയം ബാധിച്ച മനസ്സോടു കൂടി കിടന്നുറങ്ങി, രാവിലെ ഞാനൊരു കന്യകയെ കണ്ടെത്തി''
(b)''ബൈബിള്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കും ഭ്രാന്ത് പിടിക്കും. പക്ഷെ ബൈബിള്‍ ഗൗരവമായി കാണണമെന്ന് ചിന്തിക്കുന്ന ഒരാള്‍ അതിനകം ഭ്രാന്തനായി തീര്ന്നിരിക്കുമെന്നതാണ് സത്യം''Aleister Crowley, in The Book of Lies)
(147)ക്ളാരന്‍സ് ഡാരോ (Clarence Darrow):
(a)''ഞാനൊരു അജ്ഞേയവാദിയാണ്. അജ്ഞരായ പലരും അവകാശപ്പെടുന്നതുപോലെ അറിയാനാവാത്ത കാര്യങ്ങള്‍ അറിയാമെന്ന് നടിക്കുന്ന സ്വഭാവം എനിക്കില്ല''
(b)''നിത്യജീവിന്‍ എന്ന പരിഹാസ്യമായ ആശയം കണ്ടുപിടിക്കാന്‍ എളുപ്പമാണ്. പ്രതീക്ഷ, ഭയം, ബാലിശമായ വിശ്വാസം, ഭീരുത്വം എന്നിവകൊണ്ട് അതിനെ സജീവമായി നിറുത്താനാവും.''
(c)''സംശയിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന ദുരന്തം ഒന്നോര്‍ത്തുനോക്കൂ''
(148)ഡാനിയല്‍ ഡെനറ്റ്:
(a)''ആകാശത്ത് മുഴുവന്‍ തേജോമയങ്ങളായ നക്ഷത്രങ്ങള്‍ വാരിവിതറി നമ്മെയൊക്കെ സ്നേഹിച്ച് വിരാജിക്കുന്ന കരുണാമയനായ ദൈവം സാന്റാക്ളോസ്സിനെ പോലെയുള്ള ഒരു ബാല്യകാല മിത്താണ്. ബുദ്ധിവികാസമുള്ള മുതിര്‍ന്ന ഒരാള്‍ക്ക് അതില്‍ വിശ്വസിക്കാനാവില്ല. ഒന്നുകില്‍ ദൈവത്തെ അമൂര്‍ത്തമായ എന്തിനെയെങ്കിലും സൂചിപ്പിക്കുന്ന ഒരു ബിംബമാക്കി മാറ്റണം; അല്ലെന്നാകില്‍ അത് പൂര്‍ണ്ണമായും ഉപേക്ഷിക്കണം''
(b) ''മതിവിശ്വാസകളായി ജീവിക്കുന്നവരെല്ലാം മതം വിഭാവനം ചെയ്യുന്ന കാര്യങ്ങളില്‍ വിശ്വാസമുള്ളവരല്ല. മതത്തിലല്ല, മറിച്ച് വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും''
Charles Dickens |
(a)''സുവിശേഷകര്‍ ശരിക്കും ഒരു ശല്യം തന്നെ. എത്തിച്ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് അവര്‍ വിടവാങ്ങുമ്പോള്‍ ആ സ്ഥലം കൂടുതല്‍ മോശമായിരിക്കും.''
(b)'എന്റെ അഭിപ്രായത്തില്‍ കത്തോലിക്കാമതം പ്രചരിപ്പിക്കുന്നതാണ് ഇന്ന് ലോകത്ത് അവശേഷിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും ഭീകരമായ രാഷ്ട്രീയ-സാമൂഹിക ജീര്‍ണ്ണത''-
(150)''നിങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിച്ചാലും പൊലിഞ്ഞുപോകാത്തതെന്തോ അതാണ് യാഥാര്‍ത്ഥ്യം''- ഫിലിപ്പ് കെ ഡിക്ക് (Philip K. Dick)
(151)''സമുദ്രപര്യവേഷകര്, ശാസ്ത്രജ്ഞര്‍, തത്വചിന്തകര്‍ എന്നിവരെയൊക്കെ നോക്കുമ്പോള്‍ മനുഷ്യനാണ് സര്‍വജീവികളിലും വച്ച് ഏറ്റവും വിവേകശാലിയെന്ന് ഞാന്‍ കരുതാറുണ്ട്. പക്ഷെ പുരോഹിതരേയും പ്രവാചകരെയും കാണുമ്പോള്‍ മനുഷ്യനോളം നികൃഷ്ടമായ ഒരു ജീവിയില്ലെന്ന് തോന്നിപ്പോകുന്നു''-ഡയോജീനസ് (Diogenes)
(152)''മനുഷ്യബലഹീനതകളുടെ ഉത്പ്പന്നവും അവന്റെ ഭാവനയുടെ വിസര്ജ്യവസ്തുവുമായ ദൈവത്തിന് എന്റെ പ്രപഞ്ചത്തില്‍ യാതൊരു സ്ഥാനവുമില്ല''-ജോര്‍ജ്ജ് നോര്‍മന്‍ ഡഗ്ളസ്(1917- ) George Norman Douglas, South Wind (1917)
(153)''ഞാന്‍ തുടര്‍ച്ചയായി ഇരുപത് വര്‍ഷം രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു. പക്ഷെ ഫലമുണ്ടായില്ല. അവസാനം ഞാനെന്റെ കാലുകൊണ്ട് പ്രാര്‍ത്ഥിച്ചപ്പോള്‍ കാര്യം നടന്നുകിട്ടി''- ഫ്രെഡറിക്ക് ഡഗ്ളസ്, (തടവില്‍നിന്ന് ഓടി രക്ഷപെട്ട് പ്രശ്സ്തനായിത്തീര്ന്ന അമേരിക്കന്‍ നീഗ്രോ അടിമ)
(154) '' നിങ്ങള്‍ സ്വതന്ത്ര്യമായി ചിന്തിക്കുന്നത് നരകത്തിലേക്കുള്ള ടിക്കറ്റ് നല്‍കുമെന്ന പ്രചരണം ശരിയാണങ്കില്‍ സ്വര്‍ഗ്ഗത്തിലെ ചര്‍ച്ചകള്‍ പരമബോറായിരിക്കുമെന്നുറപ്പാണ്''- ഡോക്ടര്‍ വിയേര്ഡി(സാന്‍ഫ്രാന്‍സിസ്ക്കോ) Dr. Weirde
(155) ''ദൃശ്യമായ കാര്യങ്ങളില്‍പ്പോലും ധാരളം തെറ്റുകള്‍ വരുത്തിയിട്ടുള്ള സഭയെ അദ്യശ്യമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നതെങ്ങനെ?''-ജോണ്‍ ഡബ്ളിയു ഡ്രേപ്പര്‍ (John W. Draper (1811 1882), U.S. chemist)
(156)ആല്‍ബര്‍ട്ട് ഐന്സ്റ്റീന്-2:
(a)''ഒരു മനുഷ്യന്റെ ധാര്‍മ്മികബോധം സഹജമായ സഹതാപം, പരാനുകമ്പ, വിദ്യാഭ്യാസം, സാമൂഹബന്ധങ്ങള്, മറ്റ് ആവശ്യകതകള്‍ എന്നിവയെ ആധാരമാക്കി ഉരുവം കൊള്ളുന്നതായിരിക്കണം. അവിടെ മതത്തിന്റെ യാതൊരവശ്യകതയുമില്ല. ശിക്ഷ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയും സമ്മാനം കാണിച്ച് കൊതിപ്പിച്ചും മാത്രമേ മനുഷ്യനെ നിയന്ത്രിക്കാനാവൂ എന്ന് വരുന്നത് പരമദയനീയമാണ്''(Religion and Science, New York Times Magazine, 9 November 1930)
(b)''ഞാന്‍ മനുഷ്യന്റെ അനശ്വരതയില്‍ വിശ്വസിക്കുന്നില്ല. ധാര്‍മ്മികതയെന്നത് മനുഷ്യനെ മാത്രം സംബന്ധിക്കുന്ന കാര്യമാണ്. അതിന്റെ പിന്നില്‍ യാതൊരുവിധ അതിഭൗതികശക്തിയുമില്ല'' (The Human Side, edited by Helen Dukas and Banesh Hoffman, and published by Princeton University Press.)
(157)''ഒരു ദൈവത്തിലുള്ള വിശ്വാസം നശിക്കുമ്പോള്‍ ആ ദൈവം മരിക്കുന്നു''-ഹര്‍ലന്‍ എല്ലിസണ് (Harlan Ellison, Deathbird Stories)
(158)''മതം ചിന്തിക്കുന്ന ഒരു മനസ്സിനെ ചലനരഹിതമാക്കുന്നു''-ഗ്രെഗ് ഇര്വിന് (Greg Erwin)
(159)''വിശ്വാസികളില്ലാത്ത മതത്തെ നാം മിത്തെന്ന് വിളിക്കുന്നു''-ജയിംസ് ഫീബിള്മാന് (James Feibleman, Understanding Philosophy, 1973)
(160)'എന്തായാലും ക്രിസ്തു മരിച്ചത് നമ്മുടെ പാപം ചെയ്തെന്ന വകുപ്പിലാണ്. ആ നിലയ്ക്ക് നാമതൊക്കെ ചെയ്യാതിരിക്കുന്നത് ക്രിസ്തുവിന്റെ ത്യാഗത്തെ അര്ത്ഥശൂന്യമാക്കില്ലേ?''- ജൂള്‍സ് ഫീഫര്‍ (Jules Feiffer)
Richard P Feynman |
(162)''മനുഷ്യജ്ഞാനമാകുന്ന വൃക്ഷത്തിന്റെ ഒരു ചത്ത ശിഖരത്തിലിരിക്കുന്ന മൂങ്ങയാണ് മതപണ്ഡിതന്. അവിടെയിരുന്ന് ആ മൂങ്ങ അതേ പഴയ ചൂളമടിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിന് യാതൊരു മാറ്റവുമില്ല. ഒരിക്കലും പുരോഗതിക്ക് വേണ്ടി അതൊരു ചൂളമടിച്ചിട്ടില്ല''-എമെറ്റ് എഫ് ഫീല്ഡ്സ് (Emmet F. Fields)
(163) ''നിരീശ്വരവാദം യാഥാര്‍ത്ഥ്യത്തിന്റെയും യുക്തിയുടേയും ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. അത് കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യമാണ്. നിരീശ്വരവാദം മാനവികതാബോധമാണ്. ഒരുപക്ഷെ മതമനസ്സുകള്ക്ക് ഒരിക്കലും ഗ്രഹിക്കാനാവാത്ത ബൗദ്ധിക സത്യസന്ധതയാണത്. നിരീശ്വരവാദം ഒരു പഴയ മതമല്ല; വരാനിരിക്കുന്ന മതവുമല്ലത്. സത്യത്തില്‍ ഒരിക്കലും അതൊരു മതമായിരുന്നിട്ടില്ല. ഒരര്‍ത്ഥത്തില്‍ നിരീശ്വരവാദത്തിന്റെ മഹത്വം അതിന്റെ ലാളിത്യം തന്നെയാണ്. വിഭ്രാന്തിയുടെ ലോകത്തില്‍ സ്ഥിരപ്രജ്ഞയുടെ അസ്ഥിവാരമാണത്.''-എമെറ്റ് എഫ് ഫീല്ഡ്സ് (Atheism: An Affirmative View, by Emmett F. Fields)
(164) ''പ്രാര്‍ത്ഥന ഒരിക്കലും ഒന്നും കൊണ്ടുവന്നിട്ടില്ല. മന്ദബുദ്ധികള്‍ക്കും മതഭ്രാന്തര്‍ക്കും പ്രാകൃതര്‍ക്കും അലസര്‍ക്കും അത് ആശ്വാസം കൊണ്ടുവരുന്നുണ്ടാവാം. . സാമാന്യബോധമുള്ളവരെ സംബന്ധിച്ച് പ്രാര്‍ത്ഥനയെന്നത് ക്രിസ്മസ്സിന് എന്തെങ്കിലും കൊണ്ടുതരണേയെന്ന് സാന്താക്ളോസ്സിനോട് അപേക്ഷിക്കുന്നത് പോലയേ ഉള്ളൂ''-ഡബ്ളിയൂ സി ഫീല്ഡ്സ് (W.C. Fields)
(165) ''മതം മനുഷ്യമനസ്സിനെ കടുത്ത തളര്വാതത്തിനടിപ്പെടുത്തുന്നു. യുക്തിഹീനമായ ആശങ്കളും പാപബോധവും ഭയവും മനസ്സിന്റെ സ്വതന്ത്രവ്യാപാരത്തെ തടസ്സപ്പെടുത്തുന്നു''- ജെ.സി ഫ്രൂഗല്‍ (J.C. Flugel)
(166)''കുട്ടികളുടെ മനസ്സിനെ ഭയപ്പെടുത്താനും അവരുടെ സ്വത്വബോധത്തേയും ആത്മാഭിമാനത്തെയും നശിപ്പിക്കാനുമുള്ള ഏറ്റവും വിജയകരമായ മാര്‍ഗ്ഗമാണ് സാന്താക്ളോസ്സ്. അത് കുട്ടികളുടെ സ്വഭാവത്തെ തന്നെ വികൃതവല്ക്കരിക്കുന്നു, മൂല്യബോധത്തെ പരിക്കേല്‍പ്പിക്കുന്നു, വിമര്ശനബുദ്ധിയിലധിഷ്ഠിതമായ കഴിവുകളെ അവികസിതമായി നിലനിര്‍ത്തുന്നു''- ടോം ഫ്ളിന്‍ (Tom Flynn, in The Trouble with Christmas)
(167) ജോര്‍ജ്ജ് ഡബ്ളിയു ഫുട്ട്:
(a)''നിരീശ്വരവാദികളെ ദൈവനിന്ദകരായി വിശേഷിപ്പിക്കാറുണ്ട്. പക്ഷെ ഒന്നോര്‍ക്കുക, അതവര്‍ക്ക് ഒരിക്കലും ചെയ്യാനാവാത്ത കുറ്റമാണ്. നിരീശ്വരവാദി ദൈവത്തെ അന്വേഷിക്കുകയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ അവന് ഒരു വ്യക്തിയേ അല്ല മറിച്ച് ആശയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. അവനൊരിക്കലും ദൈവത്തെ അപമാനിക്കാനാവില്ല. എന്തെന്നാല്‍ അങ്ങനെയൊന്നുണ്ടെന്ന് അവന് കരുതുന്നില്ല... നാം ആക്രമിക്കുന്നത് ഒരു വ്യക്തിയേ അല്ല മറിച്ചൊരു വിശ്വാസത്തെയാണ്. ഒരു സ്വത്വത്തെയല്ല ഒരു ആശയത്തെയാണ് ഒരു വസ്തുതയെ അല്ല മറിച്ച് ഒരു സങ്കല്പ്പത്തെയാണ്''-ജി. ഡബ്ളിയു.ഫുട്ട് (Who are the Blasphemers? in Flowers of Freethought)
(b) ''ലോകത്ത് രണ്ട് കാര്യങ്ങള്‍ ഒരിക്കലും ചേരില്ല:മതവും സാമാന്യബുദ്ധിയും.'' -ജോര്‍ജ്ജ് ഡബ്ളിയു ഫുട്ട്
Anatole France |
നോബല്‍സമ്മാനജേതാവായ ഫ്രഞ്ച് നോവലിസ്റ്റ് .
(a) 'മതവിശ്വാസികളുടെ എണ്ണം കുറയ്ക്കാന്‍ മെനക്കെടാതെ തന്നെ മതവിശ്വാസം അപഹാസ്യമാണെന്ന് വളരെ സുവ്യക്തമായി തെളിയാക്കാനാവും''
(b) '' 50 മില്യണ്‍ ആള്ക്കാര് ഒരു വിഡ്ഢിത്തത്തില്‍ വിശ്വസിച്ചാലും അത് വിഡ്ഢിത്തം തന്നെയാണ്''
(c) ''ഒരു കൊടിയ 'പാപ'മായി പ്രഖ്യാപിച്ചതിലൂടെ മതം പ്രണയത്തിന് വലിയ സേവനമാണനുഷ്ഠിച്ചിരിക്കുന്നത്''
(d) ''ദൈവത്തിന്റെ കഴിവില്ലായ്മ അനന്തമാണ്(''The impotence of God is infinite.)
(169)''നിങ്ങളുടെ ചിന്തയേയോ തീരുമാനങ്ങളെയോ അടക്കി ഭരിക്കാന്‍ സഹയേയും സര്‍ക്കാരിനേയും അനുവദിക്കരുത്'''-മെറ്റില്‍ഡാ ജോസ്ലിന് ഗേജ് (Matilda Joslyn Gage)
(170)''സ്വന്തം വിശ്വാസത്തോട് വൈകാരിക അടിമത്വം പുലര്‍ത്തുന്നവര്‍ അതിനെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരിക്കുമെന്ന് മാത്രമല്ല ഒരിക്കലുമത് പഠിക്കാനോ വിശകലനം ചെയ്യാനോ തയ്യാറാവുകയുമില്ല''-ഗാലന് (Galen)
(171)''ഒരു ഗാലപ്പ് പോള്‍ നടത്തി ദൈവമുണ്ടെന്ന് തെളിയിക്കാന്‍ എനിക്കാവും''-ജോര്‍ജ്ജ് ഗാലപ്പ് (George Gallup)
(172)ഗാരിബാള്‍ഡി(Guiseppi Garibaldi ):
(a)''മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചത്; മറിച്ചല്ല''
(b)''പുരോഹിതന് കാപട്യത്തിന്റെ ആള്‍രൂപമാണ്''
(173)''മൊത്തത്തില്‍ നോക്കുമ്പോള്‍ ദൈവമില്ലെന്ന് എനിക്ക് പറയാനാവില്ല. സത്യത്തില്‍ അവനുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഞാനെന്നും അവനില്‍നിന്ന് അകന്ന് നില്ക്കും. എന്തെന്നാല്‍ അവന്റെ നേട്ടമാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളില്‍ പകുതിയെങ്കിലും വാസ്തവമാണെങ്കില്‍ അവന് തീര്‍ച്ചയായും പരമനിന്ദ്യനും നായയ്ക്ക് പിറന്നവനുമായിരിക്കും.''-പീറ്റര്‍ ഗെഥര്‍(Peter Gether, in 'A Cat Abroad')
(175)'' നിര്‍ധാരണം ചെയ്യാന്‍ ഉപായമൊന്നിമില്ലെന്ന് വരുമ്പോള്‍ ജനം പ്രതീക്ഷകളെ ആശ്രയിക്കുന്നു''-സ്റ്റീഫ് ജെയ് ഗൂള്‍ഡ്
(174)''സന്തോഷവാന്മാര് മിറക്കിളുകളില്‍ വിശ്വസിക്കില്ല''-ഗോയ്ഥെ (Goethe)
(176)''മതനിന്ദയെന്നത് സ്വതന്ത്ര്യചിന്തയുടെ മറ്റൊരു പേരാണ്''-ഗ്രയാം ഗ്രീന്‍ (Graham Greene, 1981)
(177)''വിശ്വാസം തെളിവന്റെ മറുമരുന്നാണ്''-എഡ്വേര്‍ഡ് ജെ ഗ്രീന്‍ഫീല്‍ഡ(NY State Supreme Court Justice Edward J. Greenfield, 1995 )
E.Haledeman Julius |
E. Haldeman Julius:
(a) ''ചിന്തിക്കുന്ന ഒരു മനുഷ്യന് മതത്തെ എതിര്‍ക്കുന്നത് അത് അസത്യമാണെന്നതുകൊണ്ടാണ്; മാനസികമായ സമനില നഷ്ടപ്പെടുത്തുന്നത് കൊണ്ടാണ്.''-ഇ. ഹാള്‍ഡര്‍മാന്‍ ജൂലിയസ് (The Meaning Of Atheism)
(b) ചിന്തിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മതത്തിനെതിരെയുള്ള ഏറ്റവും വലിയ ആക്ഷേപം അത് സത്യമല്ലെന്നതാണ്''(The Meaning Of Atheism)
(c) ''പിശാചിലും ദൈവത്തിലുമുള്ള വിശ്വാസം മനുഷ്യമനസ്സിന്റെ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നുമല്ല'' (The Meaning Of Atheism)
(d) ''ദൈവത്തിലുള്ള വിശ്വാസവും പ്രേതത്തിലുള്ള വിശ്വാസവവും സമാനമാണ്. ദൈവം എന്ന വാക്കിന് കുറേക്കൂടി മാന്യത നല്‍കണമെന്ന മതം ശഠിക്കുന്നു;അല്ലാതൊന്നുമില്ല''(The Meaning Of Atheism)
(e) ''സമര്‍പ്പണഭാവമുള്ള ഒരു ഭക്തന് ദൈവശാസനങ്ങളെ അതേ ഭാവത്തോടെ വ്യാഖ്യാനിക്കും. രക്തച്ചൊരിച്ചിലിഷ്ടപ്പെടുന്ന ഒരു മതമൗലികവാദി ദൈവവിധിയെ മതഭീകരതയ്ക്കനുകൂലമായി വ്യാഖ്യാനിക്കും. അതിതീവ്രമതബോധവും അസാധാരണ ജീവിതരീതികളുമുള്ളവര്‍ ദൈവത്തെ വിശദീകരിക്കുന്നത് അത്തരത്തിലായിരിക്കും. ദയയും സഹായമനസ്ഥിതിയുമുള്ള മനുഷ്യര്‍ ദൈവത്തെ കരുണയുടേയും ദയയുടേയും മൂര്‍ത്തമദ്ഭാവമായി വര്‍ണ്ണിക്കും. എല്ലാവരും അവരവരുടെ വ്യക്തിത്വത്തിനും അഭിരുചിക്കും അനുയോജ്യമായാണ് ദൈവത്തെ വ്യാഖ്യാനിക്കുന്നത്......എന്നാല്‍ ആര്‍ക്കുമത് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കാനുമാകുന്നില്ല''- (The Meaning Of Atheism)
(f) ''സ്വര്‍ഗ്ഗം എവിടെയെന്ന് കണ്ടെത്താന്‍ പരിശ്രമിക്കാനോ കഷ്ടപ്പെടാനോ ഇന്നേവരെ ആരും തുനിഞ്ഞിട്ടില്ല. സ്വര്‍ഗ്ഗത്തേക്ക് പോകാമെന്ന് ആരും ഗൗരവപൂര്‍വം ചിന്തിക്കുന്നില്ല എന്നത് തന്നെയാണിതിന് കാരണം'' (The Meaning Of Atheism)
(g) ''സഭ നമ്മുടെ അദ്ധ്വാനഫലം ഭിക്ഷയായി യാചിക്കുന്നു. കൊടുത്തില്ലെങ്കില്‍ ഗവണ്മെന്റിനെ കൂട്ടുപടിച്ച് നികുതിയിളവിന്റെ രൂപത്തില്‍ അവരത് സ്വന്തമാക്കും'് (The Church Is a Burden, Not a Benefit, In Social Life)
(179)''ഞാന്‍ കഴിഞ്ഞ 50 വര്‍ഷമായി ദൈവത്തെ തെരയുകയാണ്. അവനുണ്ടെങ്കില്‍ ഞാനിതിനകം കണ്ടെത്തുമായിരുന്നു''-തോമസ് ഹാര്‍ഡി (Thomas Hardy)
(180)ഹെന്റിച്ച് ഹെയിന് (Heinrich Heine):
(a) ''ദൈവം എന്നോട് ക്ഷമിച്ചോളും;പുള്ളിയുടെ തൊഴില്‍ അതാണ്''
(b)'ക്രിസ്തു പണ്ട് കഴുതപ്പുറത്ത് സഞ്ചരിച്ചു; ഇന്നാകട്ടെ കഴുതകള്‍ ക്രിസ്തുവിന്റെ മുകളില്‍ സഞ്ചരിക്കുന്നു''
(181)റോബര്‍ട്ട് എ ഹെയിന്‍ലെയിന്‍ (Robert A. Heinlein):
(a)''നിങ്ങള്‍ അതികഠോരമായി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ജലത്തെ മുകളിലോട്ട് ഒഴുക്കാം. എത്ര കഠോരമായി? ജലത്തെ മുകളിലേക്ക ഒഴുക്കാന്‍ പ്രേരിപ്പിക്കുന്നത്രയുംത്തില്‍ കഠോരമായി!''
(b)''സഹായകരമായ ഒന്നും മതശാസ്ത്രത്തിലില്ല. അത് അര്‍ദ്ധ രാത്രിയില്‍ ഇരുണ്ട മുറിയിലെ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്നതുപോലെയാണ്'' (JOB: A Comedy of Justice)
(182)''എത്ര മതങ്ങളാണ് അഗ്രം ഛേദിച്ച ലിംഗങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്നതോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം അടക്കാനാവുന്നില്ല''-ഡോണ്‍ ഹെന്ഡേഴ്സണ് (Dawn Henderson)
(183)''യുക്തിസഹമായി ചിന്തിക്കാന്‍ കഴിയാതിരിക്കുന്നത് മതത്തിന് പുറത്ത് ഒരു കഴിവില്ലായ്മയാണ്.''-ഡീവി ഹെയിന്‍സ് (Dewey Henize)
(184)''സംഘടിതമതം സംഘടിതമായ ക്രിമിനല്‍ സംഘങ്ങളെപ്പോലെയാണ്. രണ്ടും മനുഷ്യന്റെ ദൗര്‍ബല്യവും ഭയവും മുതലെടുത്ത് മുന്നേറുന്നു. നടത്തിപ്പുകാര്‍ക്ക് കൂറ്റന്‍ ലാഭം സമ്മാനിക്കുന്ന ഇവ തുടച്ച് നീക്കുക ഏതാണ്ട് അസാധ്യമാണ്''-മൈക്ക് ഹെര്‍മാന്‍ (Mike Hermann)
Elbert Hubbard |
(186)''പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി സ്വന്തമായി ഒരു മതം തുടങ്ങുകയാണ്''- എല്‍. റോണ്‍ ഹബ്ബാര്‍ഡ് (L. Ron Hubbard
(187)''നിങ്ങള്‍ ദുര്‍മന്ത്രവാദം കയ്യൊഴിയുകയാണെങ്കില്‍ ബൈബിളും കൈയ്യൊഴിഞ്ഞേ മതിയാകൂ എന്ന് ജോണ്‍ വെസ്ളി പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് സ്വീകാര്യമാണ്''-റുപ്പര്‍ട്ട് ഹ്യൂസ് (Rupert Hughes)
(To be Continued....)
Subscribe to:
Posts (Atom)