Pages

Saturday 27 August 2011

അവിശ്വാസത്തിന്റെ അടയാളങ്ങള്‍ -4


George Gallup
(170)''സ്വന്തം വിശ്വാസത്തോട് വൈകാരിക അടിമത്വം പുലര്‍ത്തുന്നവര്‍ അതിനെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരിക്കുമെന്ന് മാത്രമല്ല ഒരിക്കലുമത് പഠിക്കാനോ വിശകലനം ചെയ്യാനോ തയ്യാറാവുകയുമില്ല''-ഗാലന്‍ (Galen)

(171)''ഒരു ഗാലപ്പ് പോള്‍ നടത്തി ദൈവമുണ്ടെന്ന് തെളിയിക്കാന്‍ എനിക്കാവും''-ജോര്‍ജ്ജ് ഗാലപ്പ് (George Gallup)

(172)ഗാരിബാള്‍ഡി(Guiseppi Garibaldi ):
(a)''മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചത്; മറിച്ചല്ല''
(b)''പുരോഹിതന്‍ കാപട്യത്തിന്റെ ആള്‍രൂപമാണ്''

(173)''മൊത്തത്തില്‍ നോക്കുമ്പോള്‍ ദൈവമില്ലെന്ന് എനിക്ക് പറയാനാവില്ല. സത്യത്തില്‍ അവനുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഞാനെന്നും അവനില്‍നിന്ന് അകന്ന് നില്‍ക്കും. എന്തെന്നാല്‍ അവന്റെ നേട്ടമാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളില്‍ പകുതിയെങ്കിലും വാസ്തവമാണെങ്കില്‍ അവന്‍ തീര്‍ച്ചയായും പരമനിന്ദ്യനും നായയ്ക്ക് പിറന്നവനുമായിരിക്കും.''-പീറ്റര്‍ ഗെഥര്‍(Peter Gether, in 'A Cat Abroad')

(175)'' നിര്‍ധാരണം ചെയ്യാന്‍ ഉപായമൊന്നിമില്ലെന്ന് വരുമ്പോള്‍ ജനം പ്രതീക്ഷകളെ ആശ്രയിക്കുന്നു''-സ്റ്റീഫ് ജെയ് ഗൂള്‍ഡ്

(174)''സന്തോഷവാന്‍മാര്‍ മിറക്കിളുകളില്‍ വിശ്വസിക്കില്ല''-ഗോയ്‌ഥെ (Goethe)

Graham Green
(176)''മതനിന്ദയെന്നത് സ്വതന്ത്ര്യചിന്തയുടെ മറ്റൊരു പേരാണ്''-ഗ്രയാം ഗ്രീന്‍ (Graham Greene, 1981)

(177)''വിശ്വാസം തെളിവന്റെ മറുമരുന്നാണ്''-എഡ്വേര്‍ഡ് ജെ ഗ്രീന്‍ഫീല്‍ഡ(NY State Supreme Court Justice Edward J. Greenfield, 1995 )

(178)ഇ. ഹാള്‍ഡമാന്‍ ജൂലിയസ് :
E. Haldeman Julius:
(a) ''ചിന്തിക്കുന്ന ഒരു മനുഷ്യന്‍ മതത്തെ എതിര്‍ക്കുന്നത് അത് അസത്യമാണെന്നതുകൊണ്ടാണ്; മാനസികമായ സമനില നഷ്ടപ്പെടുത്തുന്നത് കൊണ്ടാണ്.''-ഇ. ഹാള്‍ഡര്‍മാന്‍ ജൂലിയസ് (The Meaning Of Atheism)
(b) ചിന്തിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മതത്തിനെതിരെയുള്ള ഏറ്റവും വലിയ ആക്ഷേപം അത് സത്യമല്ലെന്നതാണ്''(The Meaning Of Atheism)
(c) ''പിശാചിലും ദൈവത്തിലുമുള്ള വിശ്വാസം മനുഷ്യമനസ്സിന്റെ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നുമല്ല'' (The Meaning Of Atheism)
(d) ''ദൈവത്തിലുള്ള വിശ്വാസവും പ്രേതത്തിലുള്ള വിശ്വാസവവും സമാനമാണ്. ദൈവം എന്ന വാക്കിന് കുറേക്കൂടി മാന്യത നല്‍കണമെന്ന മതം ശഠിക്കുന്നു;അല്ലാതൊന്നുമില്ല''(The Meaning Of Atheism)
(e) ''സമര്‍പ്പണഭാവമുള്ള ഒരു ഭക്തന്‍ ദൈവശാസനങ്ങളെ അതേ ഭാവത്തോടെ വ്യാഖ്യാനിക്കും. രക്തച്ചൊരിച്ചിലിഷ്ടപ്പെടുന്ന ഒരു മതമൗലികവാദി ദൈവവിധിയെ മതഭീകരതയ്ക്കനുകൂലമായി വ്യാഖ്യാനിക്കും. അതിതീവ്രമതബോധവും അസാധാരണ ജീവിതരീതികളുമുള്ളവര്‍ ദൈവത്തെ വിശദീകരിക്കുന്നത് അത്തരത്തിലായിരിക്കും. ദയയും സഹായമനസ്ഥിതിയുമുള്ള മനുഷ്യര്‍ ദൈവത്തെ കരുണയുടേയും ദയയുടേയും മൂര്‍ത്തമദ്ഭാവമായി വര്‍ണ്ണിക്കും. എല്ലാവരും അവരവരുടെ വ്യക്തിത്വത്തിനും അഭിരുചിക്കും അനുയോജ്യമായാണ് ദൈവത്തെ വ്യാഖ്യാനിക്കുന്നത്......എന്നാല്‍ ആര്‍ക്കുമത് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കാനുമാകുന്നില്ല''- (The Meaning Of Atheism)
(f) ''സ്വര്‍ഗ്ഗം എവിടെയെന്ന് കണ്ടെത്താന്‍ പരിശ്രമിക്കാനോ കഷ്ടപ്പെടാനോ ഇന്നേവരെ ആരും തുനിഞ്ഞിട്ടില്ല. സ്വര്‍ഗ്ഗത്തേക്ക് പോകാമെന്ന് ആരും ഗൗരവപൂര്‍വം ചിന്തിക്കുന്നില്ല എന്നത് തന്നെയാണിതിന് കാരണം'' (The Meaning Of Atheism)
(g) ''സഭ നമ്മുടെ അദ്ധ്വാനഫലം ഭിക്ഷയായി യാചിക്കുന്നു. കൊടുത്തില്ലെങ്കില്‍ ഗവണ്‍മെന്റിനെ കൂട്ടുപടിച്ച് നികുതിയിളവിന്റെ രൂപത്തില്‍ അവരത് സ്വന്തമാക്കും'് (The Church Is a Burden, Not a Benefit, In Social Life)

(179)''ഞാന്‍ കഴിഞ്ഞ 50 വര്‍ഷമായി ദൈവത്തെ തെരയുകയാണ്. അവനുണ്ടെങ്കില്‍ ഞാനിതിനകം കണ്ടെത്തുമായിരുന്നു''-തോമസ് ഹാര്‍ഡി (Thomas Hardy)

(180)ഹെന്റിച്ച് ഹെയിന്‍ (Heinrich Heine):
(a) ''ദൈവം എന്നോട് ക്ഷമിച്ചോളും;പുള്ളിയുടെ തൊഴില്‍ അതാണ്''
(b)'ക്രിസ്തു പണ്ട് കഴുതപ്പുറത്ത് സഞ്ചരിച്ചു; ഇന്നാകട്ടെ കഴുതകള്‍ ക്രിസ്തുവിന്റെ മുകളില്‍ സഞ്ചരിക്കുന്നു''
Robert A Heinlein
(181)റോബര്‍ട്ട് എ ഹെയിന്‍ലെയിന്‍ (Robert A. Heinlein):
(a)''നിങ്ങള്‍ അതികഠോരമായി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ജലത്തെ മുകളിലോട്ട് ഒഴുക്കാം. എത്ര കഠോരമായി? ജലത്തെ മുകളിലേക്ക ഒഴുക്കാന്‍ പ്രേരിപ്പിക്കുന്നത്രയുംത്തില്‍ കഠോരമായി!''
(b)''സഹായകരമായ ഒന്നും മതശാസ്ത്രത്തിലില്ല. അത് അര്‍ദ്ധ രാത്രിയില്‍ ഇരുണ്ട മുറിയിലെ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്നതുപോലെയാണ്'' (JOB: A Comedy of Justice)

(182)''എത്ര മതങ്ങളാണ് അഗ്രം ഛേദിച്ച ലിംഗങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്നതോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം അടക്കാനാവുന്നില്ല''-ഡോണ്‍ ഹെന്‍ഡേഴ്‌സണ്‍ (Dawn Henderson)

(183)''യുക്തിസഹമായി ചിന്തിക്കാന്‍ കഴിയാതിരിക്കുന്നത് മതത്തിന് പുറത്ത് ഒരു കഴിവില്ലായ്മയാണ്.''-ഡീവി ഹെയിന്‍സ് (Dewey Henize)

(184)''സംഘടിതമതം സംഘടിതമായ ക്രിമിനല്‍ സംഘങ്ങളെപ്പോലെയാണ്. രണ്ടും മനുഷ്യന്റെ ദൗര്‍ബല്യവും ഭയവും മുതലെടുത്ത് മുന്നേറുന്നു. നടത്തിപ്പുകാര്‍ക്ക് കൂറ്റന്‍ ലാഭം സമ്മാനിക്കുന്ന ഇവ തുടച്ച് നീക്കുക ഏതാണ്ട് അസാധ്യമാണ്''-മൈക്ക് ഹെര്‍മാന്‍ (Mike Hermann)

(185)''വളരെ ലളിതവും സുവ്യക്തമവുമായ കാര്യങ്ങള്‍ക്ക് മുന്നില്‍ പകച്ചിരിക്കുകയും നിലനില്‍ക്കാത്തവ മനസ്സിലാക്കുകയും ചെയ്യുന്നവനാണ് നിഗൂഡതാവാദി അഥവാ മിസ്റ്റിക്ക്''-എല്‍ബര്‍ട്ട് ഹൂബാഡ് (Elbert Hubbard)

(186)''പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി സ്വന്തമായി ഒരു മതം തുടങ്ങുകയാണ്''- എല്‍. റോണ്‍ ഹബ്ബാര്‍ഡ് (L. Ron Hubbard)

(187)''നിങ്ങള്‍ ദുര്‍മന്ത്രവാദം കയ്യൊഴിയുകയാണെങ്കില്‍ ബൈബിളും കൈയ്യൊഴിഞ്ഞേ മതിയാകൂ എന്ന് ജോണ്‍ വെസ്‌ളി പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് സ്വീകാര്യമാണ്''-റുപ്പര്‍ട്ട് ഹ്യൂസ് (Rupert Hughes)
David Hume
(188)ഡേവിഡ് ഹ്യൂം(David Hume) :
(a)''പൊതുവെ പറഞ്ഞാല്‍ മതത്തിന്റെ ന്യൂനതകള്‍ അപകടരമാണ്. തത്വചിന്തയിലേത് പരിഹാസ്യവും'' (Treatise of Human Nature)
(b)'മിറക്കിളിനെ സാധൂകരിക്കാന്‍ ഒരു തെളിവിനുമാകില്ല. ഇനിയഥവാ അങ്ങനെയെന്തിങ്കിലും തെളിവുണ്ടെങ്കില്‍ അത് സാധൂകരക്കേണ്ട അത്ഭുതകൃത്യത്തേക്കാള്‍ അത്ഭുതകരമായിരിക്കും'' (Of Miracles)

(189)''ഒരു ജനകീയ മതമായി മാറണമെങ്കില്‍ ഏത് അന്ധവിശ്വാസത്തിനും തത്വചിന്തയെ കൂട്ടുപിടിക്കേണ്ടതുണ്ട്''- വില്യം റാല്‍ഫ് ഇങ് (William Ralph Inge, 1920)
(189)ഇംഗര്‍സോള്‍-3:
(a)''ഇക്കാലത്ത് ഒരാള്‍ പഴയനിയമത്തിലെ ശാസനങ്ങള്‍ മുറുകെ പിടിക്കുകയാണെങ്കില്‍ അയാളൊരു ക്രിമിനലായിത്തീരും. പുതിയ നിയമത്തിലെ ശാസനങ്ങളാണ് പിന്തുടരുന്നതെങ്കില്‍ ഭ്രാന്തനും''
(b)''സമാധാനമല്ല മറിച്ച് വാളാണ് താന്‍ കൊണ്ടുവന്നതെന്ന് യേശു പറഞ്ഞിട്ടുണ്ടെങ്കില്‍ പൂര്‍ത്തീകരിക്കപ്പെട്ടതായി കരുതാവുന്ന പുതിയനിയമത്തിലെ ഏക വാഗ്ദാനം അതാണ്''
(c)''മതം ഒന്നിനേയും സഹായിക്കുന്നില്ല. പിന്തുണ ആവശ്യമുള്ളത് അതിനാണ്. അത് ഗോതമ്പോ ധാന്യമോ ഉണ്ടാക്കുന്നില്ല; നിലം ഉഴുകുകയോ കാട് സംരക്ഷിക്കുകയോ ചെയ്യുന്നില്ല. സദാ ഭിക്ഷാപാത്രവുമായാണതിന്റെ നില്‍പ്പ്. അന്യന്റെ അദ്ധ്വാനം ചൂഷണം ചെയ്താണ് മതം ജീവിക്കുന്നത്. എന്നാല്‍ ഭിക്ഷ നല്‍കുന്നവനെ സഹായിക്കുന്നുവെന്ന് വീരവാദം മുഴക്കാനുള്ള അഹങ്കാരവും അതിനുണ്ട്''
(d)''പുരോഹിതര്‍ ദാനം ചെയ്യണമെന്ന് പഠിപ്പിക്കുന്നത് തികച്ചും സ്വാഭാവികമാണ്. അന്യന്റെ അദ്ധ്വാനഫലം നുകര്‍ന്നാണവര്‍ ജീവിക്കുന്നത്. മറ്റുള്ളവര്‍ ദാനം ചെയ്യണമെന്നേ ഭിക്ഷക്കാര്‍ ഉപദേശിക്കുകയുള്ളൂ''-
(e)''സ്വയം നരകിച്ചുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാമെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്''-ഇംഗര്‍സോള്‍
(f)''മതനിഷേധം ഒരു കളിത്തൊട്ടിലാണ്; മതപരതയാകട്ടെ ശവപ്പെട്ടിയും'' (Some Reasons Why)

(190)''എന്റെ എന്റെ പ്രിയപ്പെട്ട പകല്‍ക്കിനാവ് ഇതാണ്: അടുത്ത ഞായറാഴ്ച മുതല്‍ ലോകത്ത് ഒരു സ്ത്രീയും പള്ളിയില്‍ പോകുന്നില്ല. തങ്ങളെ അതികഠിനമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനത്തെ അവഗണിക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചാല്‍ അതു പിന്നെ ഉണ്ടാവില്ല''-സോണിയ ജോണ്‍സണ്‍ (Sonia Johnson)

(191)''ഭയമാണ് ആദ്യം ദൈവത്തെ സൃഷ്ടിച്ചത്''-ബെന്‍ജോണ്‍സണ്‍, 1572-1637) Ben Jonson (1572?- 1637), Sejanus

(192)''നായ ചന്ദ്രനെ നോക്കി കുരയ്ക്കുന്നതാണ് മതം. നായ അപരിചിതനെ നോക്കി കുരയ്ക്കുമ്പോള്‍ അത് ദേശസ്‌നേഹവും''-ഡോവിഡ് സ്റ്റാര്‍ ജോര്‍ഡാന്‍(David Starr Jordan, Cardiff, What Great Men Think of Religion)

(193)''ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ മിക്ക കുറ്റവാളികളും ക്രിമിനലുകളും തങ്ങളുടെ മതവിശ്വാസം വ്യക്തമാക്കാറുണ്ട്. അമേരിക്കയില്‍ കുറ്റവാളികളുടെ സംഖ്യ വളരെ വലുതാണ്. അതില്‍ ഏതാണ്ട് 99.5% വും ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസം ഉള്ളവരാണ്.''-ജെനെ എം കാസ്മര്‍ (Gene M. Kasmar)

(194)''വിശ്വാസം ശരിക്കും മുന്‍വിധിയുടെ ചെല്ലപ്പേരാണ്; മതം അന്ധവിശ്വാസത്തിന്റെയും''-പോള്‍ കെല്ലര്‍ (Paul Keller)

(195)''വിശ്വാസം അന്വേഷണവിമുഖതയുള്ള അലസന്റെ പൊങ്ങച്ചപ്രകടനമാണ്''- എഫ്. എം. നോള്‍സ് (F. M. Knowles)

(196)''ഒരു കെട്ടുകഥയില്‍ വിശ്വസിക്കുന്നത് അന്തരീക്ഷ വായു ശ്വസിക്കുന്നതുപോലെ എളുപ്പമാണ്; പക്ഷെ ജീവിതത്തിലുടനീളം ശ്വാസം നിലനിറുത്തുന്നതാണ് പ്രയാസകരം.''- മൈക്കല്‍ പി ക്യൂബെ മക്‌ഡൊവല്‍
Abraham Lincoln
(197)എബ്രഹാം ലിങ്കണ്‍ (Abraham Lincoln)
(a) ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടു വരുന്ന ഒരു കറുത്ത മേഘം ഞാന്‍ കാണുന്നുണ്ട്. അത് വരുന്നത് റോമില്‍നിന്നാണ്''-എബ്രഹാം ലിങ്കണ്‍
(b)''മതം സൂഷ്മവും വിശദവുമായി പഠിക്കാന്‍ മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂര്‍ണ്ണമായ അവിശ്വാസത്തില്‍ ചെന്നെത്തി നില്‍ക്കും''-എബ്രഹാം ലിങ്കണ്‍(Abraham Lincoln, from What Great Men Think Of Religion by Ira Cardiff)

(198)''ദൈവം ഇല്ലാത്തതില്‍ ദു:ഖമില്ല; പക്ഷെ സാന്റാ ക്‌ളോസിനെ കണ്ടെത്താനാവാത്തതില്‍ ഖേദമുണ്ട്!''-കോട്‌നി ലൗ (Courtney Love)

(199)''യേശു തിരിച്ചുവരുന്നതിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ടി നാളേറെയായി. പക്ഷെ പുള്ളിയുടെ സന്ദര്‍ശന തീയതിയെക്കുറിച്ച് ആര്‍ക്കും ഒരെത്തുംപിടിയുമില്ല''-മൈക്കല്‍ ലുക്കാസ്(Michael Lucas)
Lucretius
(200) ലുക്രീഷ്യസ്  (Lucretius):
(a)''അണുക്കളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ഈ പ്രപഞ്ചം സ്വയം വിശദീകരിക്കപ്പെടാവുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നു. മറ്റ് ചില താത്വിക നിഗമനങ്ങളും കൂടെ അനിവാര്യമാണ്. എന്തായാലും ഈ പ്രപഞ്ചം ബാഹ്യമായ ഒരു ദിവ്യശക്തി സൃഷ്ടിച്ചതല്ല. കാരണം അതില്‍ മുഴുവന്‍ അപൂര്‍ണ്ണതയും ക്രമക്കേടുകളുമാണുള്ളത്''-ലുക്രീഷ്യസ്,(ബി.സി-96-55?) റോമന്‍ കവി(On the Nature of the Universe )¯ Lucretius, On the Nature of the Universe
(b)''ദൈവത്തിന് എന്തും ചെയ്യാന്‍ കഴിയുമെങ്കില്‍ തനിക്ക് കൂടി പൊക്കാനാവാത്ത ഒരു പാറ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. അങ്ങനെ വന്നാല്‍ ദൈവത്തിന് സാധിക്കാനാവാത്ത ഒരു കാര്യമുണ്ടാവും-അതായത് പുള്ളിക്ക് ഒരു പാറ ഉയര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ദൈവമില്ല''

(201) ''ഇരുണ്ടയുഗത്തിലെ ശാസനങ്ങള്‍ ഇരുട്ട് മുറിയിലെ ചിത്രങ്ങളെപ്പോലെയാണ്''-ജോസഫ് മക്കാബെ (Joseph McCabe, The Story of Religious Controversy, 1929)

(202) ''ദൈവം മരിച്ചുവെന്നത് സത്യമാണ്. പക്ഷെ പതിനായിരക്കണക്കിന് സാമൂഹികപ്രവര്‍ത്തകര്‍ ആ സ്ഥാനമേറ്റെടുത്തുകഴിഞ്ഞു.''-ജെ.ഡി. മക്കോഹി (J.D. McCoughey)

(203)''ദൈവം എക്കാലത്തും ദരിദ്രനോട് വളരെ കര്‍ക്കശമായാണ് പെരുമാറിയിട്ടുള്ളത്''-ജീന്‍ പോള്‍ മാരറ്റ് (Jean Paul Marat (1743 1793)

(204) ''മതത്താല്‍ വഞ്ചിക്കപ്പെടുകയെന്നത് മനുഷ്യന്റെ ഒരു ആവശ്യകതയാണ്''- മാര്‍ക്കസ് ടെറെന്റസ് വാരോ (Marcus Terentius Varro)

(205)''അതേസമയം ബൈബിളില്‍ പറയുന്ന പല കാര്യങ്ങളും ഇന്നും വളരെ പ്രസക്തമാണ്. ഉദാഹരണമായി വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരു സ്ഥലം കണ്ടെത്താനായി നോഹയ്ക്ക് 40 ദിവസം അലയേണ്ടി വന്നു!''- കര്‍ട്ടിസ് മക്‌ഡൊഗല്‍ (Curtis McDougall)

(206)''നവ ആശയങ്ങളെ സ്വീകരിക്കുന്ന കാര്യത്തില്‍ മനുഷ്യമനസ്സ് അപരിചിതമായ പ്രോട്ടീനുകളെ സ്വീകരിക്കുന്നതില്‍ ശരീരം കാട്ടുന്ന അതേ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. അത് അപ്പാടെ തള്ളപ്പെടുന്നു''-പി.ബി മെഡാവര്‍ (P.B. Medawar)

(207)''സ്വയംബോധമുള്ള ഒരു നരഭോജിയ്ക്ക് ഒപ്പം ഉറങ്ങുന്നതാണ് മദ്യപിച്ച ഒരു ക്രിസ്ത്യാനിക്കൊപ്പം ഉറങ്ങുന്നതിനേക്കാള്‍ നല്ലത്''- ഹെര്‍മന്‍ മെല്‍വില്‍ ( Herman Melville)
J.S Mill
(208)ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍:
(a)''എല്ലാവരും അവരുടെ മതനിഷേധം പരസ്യമാക്കേണ്ട സമയം ആഗതമായെന്ന് ഞാന്‍ കരുതുന്നു''
(b) ''എന്തിനെങ്കിലും ഒരു പേര്‍ കൊടുത്തുകഴിഞ്ഞാല്‍ അതിന് സ്വതന്ത്രമായ ഒരു അസ്തിത്വം ആയിക്കഴിഞ്ഞുവെന്ന് കരുതാാനുള്ള ഒരു പ്രവണത ശക്തമായിത്തീരുന്നു. യഥാര്‍ത്ഥ്യത്തിന്റെ ലോകത്ത് ആ പേരിന് യാതൊരു സാധൂകരണവുമില്ലെങ്കിലും അത് നിലനില്‍ക്കാത്തതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്ന് ജനം കരുതുകയില്ല. മറിച്ച് നിലനില്‍ക്കാനോ ഗ്രഹിക്കാനോ കഴിയാത്തവിധം ദുര്‍ഗ്രാഹ്യവും നിഗൂഡവുമാണെന്നതുമെന്ന് ഭാവനയില്‍ കാണാനായിരിക്കും അവന് താല്പര്യം.''

210)''നിരീശ്വരവാദം, അജ്ഞേയവാദം അല്ലെങ്കില്‍ ആ പേരിലുള്ള എല്ലാത്തരം അവിശ്വാസങ്ങളും ഏറ്റവും ശക്തമായി പ്രചരിപ്പിക്കുന്ന ഗ്രന്ഥം ബൈബിള്‍ പഴയനിയമാണ്''-എ എ മില്‍നെ ( A.A. Milne)

(209)''ക്രിസ്താനിയായി വീണ്ടും ജന്മമെടുത്തെന്നോ?!. ആദ്യതവണ തന്നെ ഞാനത് ശരിയായി ചെയ്തുകഴിഞ്ഞു. എന്നോട് പൊറുക്കുക''-ഡെനിസ് മില്ലര്‍ (Dennis Miller)

(211)''എനിക്ക് വിശ്വാസത്തോട് ബഹുമാനക്കുറവൊന്നുമില്ല. പക്ഷെ സംശയിക്കാന്‍ തുടങ്ങുമ്പോഴാണ് നാം ശരിക്കും പഠിച്ചുതുടങ്ങുന്നത്''-വില്‍സണ്
‍ മിസ്‌നര്‍ (Wilson Mizner)
(212)മൈക്കല്‍ എക്യൂന്‍ മൊണ്ടേഗു(Michel Eyquen Montaigne ):
(a) ''ശാസ്ത്രത്തില്‍ തെളിവുണ്ടെങ്കിലും സ്ഥിരതയില്ല, സൃഷ്ടിവാദത്തിലാകട്ടെ സ്ഥിരതയുണ്ട്, പക്ഷെ യാതൊരു തെളിവുമില്ല.''
(b)''ഇന്നലെകളില്‍ നമ്മുടെ വിശ്വാസത്തിന്റെ നെടുന്തൂണുകളായിരുന്നവയൊക്കെ ഇന്ന് നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.''
(c)''വിഡ്ഢിയായ മനുഷ്യാ, ഒരു പുഴുവിനെപ്പോലും ഉണ്ടാക്കാനാകാത്ത നീ ഡസന്‍ക്കണക്കിന് ദൈവങ്ങളെ പടച്ചിറിക്കുന്നു!''
(d)''അത്ഭുതങ്ങള്‍ ജനിക്കുന്നത് നമ്മുടെ അജ്ഞതയില്‍നിന്നാണ് മറിച്ച് പ്രകൃതിയില്‍ നിന്നല്ല''
(e)''ക്രിസ്തുവിന്റെ സാമ്ര്യാജ്യത്തിലൊഴുകിയ അത്ര രക്തം മറ്റൊരു രാജ്യത്തിലും ഉണ്ടായിട്ടില്ല.''
Rev. Donald Morgan
(212)റവ. ഡൊണാള്‍ഡ് മോര്‍ഗന്‍, നിരീശ്വരവാദിയായ മതപണ്ഡിതന്‍ (Rev. Donald Morgan, Atheist theologian)O
(a)''മതവിശ്വാസം ഒരു തകര്‍പ്പന്‍ സാധനമാണ്. അതുണ്ടെങ്കില്‍ ഏത്ര ചെറിയവനയാലും അതിസങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ അലട്ടുകയേ ഇല്ല''- റവ. ഡൊണാള്‍ഡ് മോര്‍ഗന്‍, നിരീശ്വരവാദിയായ മതപണ്ഡിതന്‍ (Rev. Donald Morgan, Atheist theologian)
(b)''ദൈവം സ്‌നേഹമാണെങ്കില്‍, അത് സര്‍വവ്യാപിയുമാണെങ്കില്‍ പിശാചിന് ഈ ലോകത്ത് ഇരിക്കാനിടമുണ്ടാകില്ല. ഇനി പിശാചുണ്ടെങ്കില്‍ ദൈവത്തിന് സ്‌നേഹിക്കാനോ സര്‍വവ്യാപിയാകാനോ സാധ്യമല്ല. എന്നിട്ടും സര്‍വവ്യാപിയും സ്‌നേഹമയനുമായ ദൈവവും പിശാചും ഒരേ സമയം നിലനില്‍ക്കുന്നുവെന്ന് മതം പ്രചരിപ്പിക്കുന്നു. ഇവിടെ കാര്യമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്താന്‍ ഷെര്‍ലക് ഹോംസിനെ കൊണ്ടുവരേണ്ട കാര്യമൊന്നുമില്ല''
(c)''ബൈബിള്‍ പറയുന്നത് സത്യമാണെങ്കില്‍ ദൈവം നുണയനും കാര്യശേഷിയില്ലാത്തവനുമാണ്. ഇനി ദൈവം സത്യസന്ധനാണെങ്കില്‍ ബൈബിളില്‍ മുഴുവന്‍ തെറ്റുകളും നുണകളുമാണ്''
(d)''ബൈബിളിന്റെ സൂഷ്മവായനയാണ് നിരീശ്വരവാദത്തിലേക്കുള്ള ഏറ്റവും സുനിശ്ചിതമായ പാത''
(e)''നിങ്ങളെക്കാള്‍ ഒരു ദൈവത്തില്‍ കുറച്ച് വിശ്വസിക്കുന്നവനാണ് നിരീശ്വരവാദി''
(f)''ദൈവം ശക്തനായ ഒരാളായാണ് നിലനിന്നിരുന്നതെങ്കില്‍ അനുയായികള്‍ പള്ളിയിലേക്ക് സംഭാവനയായി നല്‍കുന്ന കനത്ത തുകകള്‍ അദ്ദേഹത്തിന് ആവശ്യമായി വരികയില്ലായിരുന്നു''-റവ.ഡൊണാള്‍ഡ് മോര്‍ഗന്‍
(g)''മതവിശ്വാസം എത്രമാത്രം ദൃഡമാണോ അത്രമാത്രം അസംബന്ധമായിരിക്കും''-
(h)''മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുന്ന ഏതൊരു പ്രാര്‍ത്ഥനയുടേയും സഞ്ചിതപ്രവാഭം താഴെപ്പറയും പ്രകാരമായിരിക്കും: (3 x 2) 6) / ((6+1) 7) ''
John Morley
(213)ജോണ്‍ മോര്‍ലി (John Morley):
(a)''ഒരു രോഗം ബാധിച്ചാല്‍ എല്ലാ മതവും മരിക്കും. 'തിരിച്ചറിവ്' എന്നാണാ രോഗത്തിന്റെ പേര്''
(b)''സൂര്യന്‍ ആരാധിക്കപ്പെടുന്നിടത്ത് താപനിയമങ്ങള്‍ പരിശോധിക്കുന്നത് കുറ്റകരമായി തീരുന്നു''

(214) ''ഞാനെന്റെ സഹജീവിയെ വീഴ്ത്തപ്പെട്ട മാലാഖയായിട്ടല്ല മറിച്ച് ഉയര്‍ത്തെഴുന്നേറ്റ വാനരനായാണ് കാണുന്നത്.''-ഡെസ്മണ്ട് മോറിസ് (Desmond Morris, in The Naked Ape)

(215)''മദ്യശാലയിലേക്ക് പോയാല്‍ അവര്‍ നിങ്ങളുടെ ആരോഗ്യം തകര്‍ക്കും. പള്ളിയില്‍ ചെന്നാല്‍ അത്തരം പ്രശ്‌നമില്ല;അവര്‍ക്കാകെ വേണ്ടത് നിങ്ങളുടെ പണം മാത്രമാണ്''-മോറിസെ (Morrisey)
(216)ജോഹാന്‍ മോസ്റ്റ് (Johann Most):
(a)''സ്വയം പ്രസിദ്ധീകരിച്ചുവെന്ന് പറയുന്ന പുസ്തകങ്ങളിലും ലേഖനങ്ങളിലും ശാസനങ്ങളിലും പ്രത്യക്ഷപ്പെടുന്ന ദൈവം ഏത് രീതിയില്‍ നോക്കിയാലും ഒരു പമ്പരവിഡ്ഢിയാണ്. വകതിരിവുള്ള ഒരു മനുഷ്യന്‍ കേട്ടിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യവും പുള്ളിക്ക് പറയാനില്ല.''- ജോഗാന്‍ മോസ്റ്റ് (Johann Most (c. 1890), Popular anarchist speaker
(b)''മനുഷ്യന്റെ തലച്ചോറിലേക്ക് ആസൂത്രിതമായി കുത്തിവെക്കപ്പെട്ട മാനസിരോഗങ്ങളില്‍ വെച്ചേറ്റവും വെറുക്കപ്പെട്ട വൈറസ് മതവിശ്വാസമാണ്്''-(The God Pestilence,)

(217)''ഇക്കാലത്ത് ആര്‍ക്കും അവിശ്വാസിയായിരിക്കാനാവില്ല. ഈ ലോകത്ത് ഇനി അവിശ്വസിക്കാനായി ക്രിസ്തുമതപ്രചാരകര്‍ ഒന്നുംതന്നെ ബാക്കിവെച്ചിട്ടില്ല''- എച്ച് എച്ച് മണ്‍റോ(സഖി) (Saki, H.H. Munro (1870 1916), Scottish author

(218)''ക്രിസ്തുവെന്ന ഒരു മനുഷ്യന്‍ ജീവിച്ചിരുന്നതായി ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. ചരിത്രപരമായോ ജൈവപരമായോ അത്തരമൊരു വ്യക്തി ഒരിക്കലും ഉണ്ടായിട്ടില്ല. ബൈബിള്‍ ചരിത്രപിന്‍ബലമില്ലാത്ത ഒരു കെട്ടുകഥയാണ്. കെട്ടുകഥകള്‍ ബിസിനിസ്സിന് നല്ലതാണ്''-ജോണ്‍ മുറെ (Jon Murray, President of American Atheists, as quoted in Life Magazine, Dec. 1994 Jesus issue)
(219)''ഫാസിസം മതപരമായ ഒരാശയമാണ്''-ബെനിറ്റോ മുസ്സോളിനി (Benito Mussolini, in Fascism, Institutions And Doctrines)
Raoul Newton
(220) റാവുള്‍ ന്യൂട്ടണ്‍ (Raoul Newton):
(a) ''ഇന്നാരും സംസാരശേഷിയുള്ള സര്‍പ്പത്തെ കാണുന്നില്ല.ഒരുപക്ഷെ കാണാനുള്ള ആത്മീയവിശുദ്ധി ആര്‍ക്കും ഉണ്ടായിരിക്കില്ല''
(b)''മഹാപ്രളയം സംഭവിച്ചുവെങ്കില്‍ അതിന്റെ കൂറ്റന്‍ ജൈവഅവശിഷ്ടങ്ങള്‍ എവിടെ പോയി? ആ ശവങ്ങളൊക്കെ എവിടെ?''
(c)''മനുഷ്യന്‍ തെറ്റുചെയ്യുമ്പോള്‍ നാമതിനെ പിശാചെന്നു വിളിക്കുന്നു. ദൈവം തെറ്റുചെയ്യുമ്പോള്‍ പ്രകൃതിയെന്നും'' When we make mistakes they call it evil. When God makes mistakes they call it Nature! þ Jack Nicholson, in The Witches of Eastwick
(221)നീഷെ-3
(a)''ഒരു പുരോഹിതന്റെ തോന്നലുകളൊക്കെ എപ്പോഴും തെറ്റായിരിക്കും. സത്യം കണ്ടെത്താന്‍ ഈ മാനദണ്ഡം ഉപയോഗിക്കുന്നതാണ്''(The Anti Christ)
(b)''ആരാണ് എന്നെക്കാള്‍ ദൈവരഹിതനായിട്ടുള്ളത് ? അവന്റെ വാക്കുകളില്‍ ഞാന്‍ ആനന്ദം കണ്ടെത്തെട്ടെ''-നീഷെ
(c)''യേശു വളരെ ചെറുപ്പത്തിലേ മരിച്ചു. അദ്ദേഹം എന്റെ പ്രായം വരെ ജീവിച്ചിരുന്നുവെങ്കില്‍ സ്വന്തം സിദ്ധാന്തങ്ങള്‍ അദ്ദേഹം നിരാകരിക്കുമായിരുന്നു'' (Thus Spake Zarathustra)
(d)''ശുദ്ധവായു ശ്വസിക്കണമെന്നുള്ളവന്‍ പള്ളിയില്‍ പോകരുത്
(e)''അവസാനത്തെ ക്രിസ്ത്യാനി കുരിശില്‍ കിടന്ന് മരിച്ചു''
(f)''എപ്പോഴും പ്രീണനം കൊതിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കാന്‍ എനിക്കാവില്ല''
''സത്യം പറയാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് തിരിച്ചറിയാനുള്ള ബൗദ്ധികപക്വത മനുഷ്യരാശിക്കില്ലാതിരുന്ന ഘട്ടത്തില്‍ രൂപംകൊണ്ടതാണ് സര്‍വ മതങ്ങളും. അതിന്റെ തെളിവ് അതാത് മതങ്ങളില്‍ തന്നെയുണ്ട്. സത്യം പറയാനും മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയം നടത്താനുമുള്ള കടമ ദൈവത്തിനുണ്ടെന്ന് ഒരു മതവും നിഷ്‌ക്കര്‍ഷിക്കുന്നില്ല''
(b)''ഞാന്‍ കേട്ടിട്ടുള്ളതില്‍ വെച്ചേറ്റവും ഗൗരവപൂര്‍ണ്ണമായ പാരഡി ഇതായിരുന്നു: ആദിയില്‍ വിഡ്ഢിത്തമുണ്ടായിരുന്നു; ആ വിഡ്ഢിത്തം ദൈവത്തോടൊപ്പമായിരുന്നു; ആ വിഡ്ഢിത്തം ദൈവമായിരുന്നു!''
Madelyn Murray O' Hair
(222)മെഡ്‌ലെയിന്‍ മുറെ:
(a)''ഒരിക്കലും ഒരു ദൈവവും മനുഷ്യന് ഒന്നും നല്‍കിയിട്ടില്ല, ഒരു പ്രാര്‍ത്ഥനയും ഒരുകാലത്തും സഫലമാക്കികൊടുത്തിട്ടില്ല, ഒരിക്കലും അങ്ങനെ സംഭവിക്കാനും പോകുന്നില്ല.''-മെഡ്‌ലെയിന്‍ മുറെ (Madelyn Murray O’Hair, in An Atheist Epic)
(b)''നിരീശ്വരവാദികള്‍ ഇനിയിവിടെ നിലയുറപ്പിക്കാന്‍ പോവുകയാണ്. മാനവിക സംസ്‌ക്കാരത്തെ അടുത്തഘട്ടത്തിലേക്ക് നയിക്കാനും എല്ലാവര്‍ക്കും പ്രയോജനകരമാക്കി തീര്‍ക്കത്തക്ക തരത്തില്‍ അതിനെ പുനര്‍നിര്‍മ്മിക്കാനും ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു. മതം എന്നും മനുഷ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായിരുന്നു. അത് സത്യവിരുദ്ധവും ശാസ്ത്രവിരുദ്ധവും മാത്രമല്ല യുക്തിരഹിതവും അശാന്തി വിതയ്ക്കുന്നതുമായിരുന്നു. ദൈവമെന്ന ആശയം മനുഷ്യരാശി മാത്രമല്ല ഭൂമിക്ക് തന്നെ ഹാനികരമാണ്. യുക്തിബോധവും വിദ്യാഭ്യാസവും ശാസ്ത്രവും കാര്യങ്ങള്‍ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'' (in Atheists: The Last Minority)
(c)''മതം സ്ത്രീകളെ എങ്ങനെയെല്ലാമാണ് അടിമയായിരിക്കുന്നത്. അവര്‍ക്ക് കണ്ണുതുറന്ന് ലോകത്തെ ദര്‍ശിക്കാന്‍പോലും കഴിയില്ലല്ലോ. ഇസ്‌ളാം ലോകത്തെ ഏറ്റവും പ്രാകൃതമായ മതമാണ്. സ്തീയെ പര്‍ദ്ദയ്ക്കുള്ളിലാക്കിയ മുഹമ്മദിനോട് മനുഷ്യരാശിക്ക് ഒരിക്കലും പൊറുക്കാനാവില്ല''-മാഡലിന്‍ മുറെ ഓ ഹെയര്‍

(223) ''പല തെമ്മാടികളേയും വാര്‍ദ്ധക്യം മര്യാദരാമന്‍മാരാക്കുന്നു. എന്നാലതിന്റെ ക്രെഡിറ്റ് മതം അടിച്ചെടുക്കുകയും ചെയ്യുന്നു''- ഓസ്റ്റിന്‍ ഒ മാലൈ (Austin O’Malley)

224)''പണംകൊണ്ട് ചെയ്യേണ്ടത് എന്തൊക്കെയെന്ന് ദൈവം ഉദ്ദേശിക്കുന്നതറിയണമെങ്കില്‍ അവന്‍ സമ്പത്ത് വാരിക്കോരി നല്‍കിയവരെ കണ്ടുപഠിക്കുക''-ഡൊറോത്തി പാര്‍ക്കര്‍ (Dorothy Parker)

(226)''ഈ സിദ്ധാന്തം മാത്രമാണ് ഈ പ്രശ്‌നത്തിന്റെ ഒരേയൊരു പോംവഴി എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍ സ്പഷ്ടമാകുന്നു: ഒന്ന് നിങ്ങള്‍ ആ സിദ്ധാന്തം കാര്യമായി മനസ്സിലാക്കിയിട്ടില്ല. രണ്ട് പരിഹരിക്കാനുദ്ദേശിക്കുന്ന പ്രശ്‌നവും നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.''-കാള്‍ റെയ്മണ്ട് പോപ്പര്‍ (Karl Reimund Popper)

(227)''മണിയടി സുവിശേഷ മതങ്ങളുടെയെല്ലാം പൊതുചിഹ്നമാണ്. മനുഷ്യരുടെ സമാധാനത്തില്‍ നടത്തുന്ന അര്‍ത്ഥശൂന്യമായ ഇടെപെടലാണതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്''- എസ്രാ പൗണ്ട് (Ezra Pound)
(228)''ദൈവം ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷെ ഇല്ലാതിരിക്കുന്നതാണ് പുള്ളിയുടെ യശസ്സിന് നല്ലത്''-ജൂള്‍സ് റെനാഡ് (Jules Renard)
Bertrand Russell
(228)ബര്‍ട്രനാന്‍ഡ് റസ്സല്‍-2
(a)''സഭകള്‍ വഴി ശക്തിപ്രാപിച്ച ക്രിസ്തുമതം , തികച്ചും മന:പൂര്‍വ്വമെന്ന് പറയട്ടെ, ഈ ലോകത്തെ എല്ലാവിധ ധാര്‍മ്മികപുരോഗതിയുടേയും ഏറ്റവും വലിയ ശത്രുവാണ്''-
(b)''മതമെന്നത് ബാല്യത്തിലേ നമ്മുടെ തലച്ചോറിലേക്ക് കടന്നുവരുന്ന ഒന്നാണ്. ശാസ്ത്രവബോധവും യുക്തിബോധവും നേടിയെടുക്കുന്നതോടെ മതവിശ്വാസം അപ്രത്യക്ഷമായിത്തീരും''
(c)''ബുദ്ധിശക്തിയെ പുകഴ്ത്തുന്ന ഒരു വരിപോലും സുവിശേഷങ്ങളില്ല''
(d)''ഈയ്യിടെയായി ഞാന്‍ മതങ്ങളോട് പഴയതുപോലെ എതിര്‍പ്പ് കാണിക്കുന്നില്ലെന്ന് ഒരഭ്യൂഹമുണ്ട്. അതില്‍ യാതൊരു വാസ്തവവുമില്ല. ലോകത്തെ എല്ലാ മഹത്തായ മതസംഹിതകളും, അത് ഇസ്‌ളാമാകട്ടെ ക്രിസ്തുമതമാകട്ടെ, ഹിന്ദുമതമോ ബുദ്ധമതമോ കമ്മ്യൂണിസമോ ആകട്ടെ..എല്ലാം തീര്‍ത്തും അസത്യവും വിനാശകരവുമാകുന്നു''
(e)''ഭയത്തെ കീഴടക്കുമ്പോഴാണ് വിവേകം ഉദിക്കുന്നത്''
(f)''ദൈവമില്ലെന്ന് തെളിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ ഭാവിക്കുന്നില്ല. സാത്താന്‍ വെറും കെട്ടുകഥയാണെന്ന് തീര്‍പ്പ് കല്‍പ്പിക്കാനും എനിക്കാവില്ല. ഒരുപക്ഷെ ക്രിസ്ത്യന്‍ ദൈവം സത്യമായിരിക്കാം. ഒളിമ്പസ് ദൈവങ്ങളും ഈജിപ്റ്റ്‌യ്-ബാബിലോണിയന്‍ ദൈവങ്ങളും സത്യമായിരിക്കാം. പക്ഷെ അതൊക്കെ മനുഷ്യന് അറിയാന്‍ കഴിയുന്ന മേഖലയ്ക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ അതൊന്നും പരിഗണനാര്‍ഹമല്ല. പരക്കെ അംഗീകാരമുണ്ടെന്നതുകൊണ്ടുമാത്രം ഒരു വാദം പരിഹാസ്യമാകാതിരിക്കുന്നില്ല.''
(g)''യാഥാര്‍ത്ഥത്തില്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ തന്റെ അസ്തിത്വത്തെ സംശയിക്കുന്നവരോട്് നീരസം തോന്നത്തക്ക തരത്തില്‍ ദുരഭിമാനവും സങ്കുചിതത്വവുള്ള ഒരു മനസ്സിന് ഉടമായിയിരിക്കില്ല അദ്ദേഹം''-
(h) ''ഒരു സമ്പൂര്‍ണ്ണ നീരീശ്വരവാദി ഒരു ക്രിസ്ത്യാനിയെപ്പോലെതന്നെ ദൈവമുണ്ടോ ഇല്ലയോ എന്ന് നമുക്കറിയാന്‍ കഴിയുമെന്ന് അഭിപ്രായപ്പെടുന്നു. ദൈവമുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന് ക്രിസ്ത്യാനി തറപ്പിച്ച് പറയുമ്പോള്‍ ദൈവമില്ലെന്ന് അറിയാനാവുമെന്ന്് നിരീശ്വരവാദി വാദിക്കുന്നു. അജ്ഞേയവാദിയാകട്ടെ, സ്ഥിരീകരണത്തിനോ നിരാസത്തിനോ വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിധി പ്രസ്താവിക്കുന്നത് മാറ്റിവെക്കുന്നു. അതേസമയം, ദൈവാസ്തിത്വം പൂര്‍ണ്ണമായും അസംഭവ്യമല്ലെങ്കിലും അതിനുള്ള സാധ്യത വളരെ വളരെ കുറവാണെന്നാണ് അജ്ഞേയവാദി കരുതുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അതിന്റെ യാതൊരാവശ്യവുമില്ല. ആ നിലയ്ക്ക് അയാള്‍ സമ്പൂര്‍ണ്ണ നിരീശ്വരവാദിയില്‍ നിന്ന് ഏറെ വ്യത്യസ്തനല്ല''- ബര്‍ട്രാന്‍ഡ് റസ്സല്‍ (Bertrand Russell / 1872-1970)

(231)''മനുഷ്യന്‍ ആരോഗ്യകരമായ പ്രകൃതം ആഗ്രഹിക്കുന്നവെങ്കില്‍ ദൈവവും അനശ്വരതയും ഉണ്ടായിരിക്കരുത്''-ജോഹാന്‍ ഷില്ലര്‍ (Johann Schiller)
Bernard Shaw
(232)ബര്‍നാഡ് ഷോ-2 :
(a)''ലൈംഗികകാര്യങ്ങളെ സംബന്ധിച്ച് നാം പോപ്പിന്റെ അഭിപ്രായം തേടുന്നതെന്തിന്?! അതിനെക്കുറിച്ച് കാര്യവിവരമുണ്ടായിരുന്നെങ്കില്‍ അയാള്‍ പോപ്പാകാന്‍ ശ്രമിക്കില്ലായിരുന്നു''
(b)''ബൈബിളില്‍ പറഞ്ഞിരിക്കുന്നതു പോലെയാണ് കാര്യങ്ങളെന്ന് ഒരാളും വിശ്വസിക്കുന്നില്ല. മറിച്ച് താന്‍ ഉദ്ദേശിക്കുന്നതാണ് ബൈബിള്‍വചനങ്ങളുടെ അര്‍ത്ഥമെന്ന് അവനുറപ്പുണ്ട്''
(c)(234)അവിശ്വാസമല്ല വിശ്വാസമാണ് സമൂഹത്തിന് അപകടകരമായിട്ടുള്ളത്''
(d)'തന്റെ ദൈവം ആകാശത്താണെന്ന് പറഞ്ഞുനടക്കുന്നവനെ കരുതിയിരിക്കുക''
(e)''ദൈവം കൂട്ടിയോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താന്‍ പാടില്ല. ആ പണി ദൈവം തന്നെ ചെയ്തുകൊള്ളും''
(f)''യാതൊരു ഗുണവുമില്ലാത്ത ഒരുവന് മഹാനാകണമെങ്കില്‍ രക്തസാക്ഷിയാകുകയേ തരമുള്ളു''
(g)''സത്യത്തില്‍ ഒരു മതമേയുള്ളു, ഒക്കെ അതിന്റെ ഭിന്നരൂപങ്ങള്‍ മാത്രമാകുന്നു''

(234)''ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രശ്‌നമിതാണ്: മിശിഹാ വന്നെങ്കില്‍ എന്തുകൊണ്ടിപ്പോഴും ലോകത്ത് ഇത്രയധികം തിന്മ ബാക്കി നില്‍ക്കുന്നു?! ജൂതരുടെ സന്ദേഹം മറ്റൊന്നാണ്: ലോകം ഇത്രയും തിന്മ നിറഞ്ഞതാണെങ്കില്‍ എന്തുകൊണ്ട് മിശിഹാ ഇനിയും വരുന്നില്ല?!''- സെയ്‌മോര്‍ സീഗല്‍ (Seymour Siegel )

(235)''സത്യത്തില്‍ നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് തെറ്റായ ദൈവത്തെ ആണെന്നിരിക്കട്ടെ. ഓരോ തവണ ആരാധനാലയത്തില്‍ പോകുമ്പോഴും നിങ്ങളവനെ കോപം കൊണ്ട് ഭ്രാന്ത് പിടിപ്പിക്കുകയാണ്''-ഹോമര്‍ സിംപ്‌സണ്‍(Homer Simpson’s version of Pascal’s Wager)

(236)''ഞാനായിരുന്നു മറിയത്തിന്റെ സ്ഥാനത്തെങ്കില്‍ 'വേണ്ട' എന്ന് പറഞ്ഞേനെ''-മാര്‍ഗരറ്റ് സ്റ്റീവി സ്മിത്ത് (Margaret Stevie Smith)

(238)''ഒരുപാട് പേരുടെ ഭയത്താലും കുറച്ച് പേരുടെ ബുദ്ധിയിലുമാണ് മതങ്ങളെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്''- സ്റ്റെന്‍ഥാള്‍ (Stendhal)

(239)''നിങ്ങള്‍ ദൈവത്തോട് സംസാരിക്കുമ്പോള്‍ അതിനെ പ്രാര്‍ത്ഥിക്കുകയാണ്. ദൈവം നിങ്ങളോട് സംസാരിക്കുമ്പോള്‍ അത് സ്‌കിസോഫ്രെണിയ എന്ന പേരില്‍ അറിയപ്പെടും!''- തോമസ് സാസ്

(240)''നമ്മെ പര്‌സപരം വെറുപ്പിക്കാനായി നമുക്ക് അസംഖ്യം ദൈവങ്ങളുണ്ട്. പക്ഷെ പരസ്പരസ്‌നേഹം വളര്‍ത്താനായി ഒന്നുമില്ല''- ജോനാഥന്‍ സ്വിഫ്റ്റ് (Jonathan Swift)

(241)''പുരോഹിതനെ സഹായിക്കാനായി അദ്ധ്യാപകന് നികുതി ചുമത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. നേരെ തിരിച്ചല്ലേ വേണ്ടത്?''-ഹെന്റി ഡേവിഡ് തോറോ (Henry David Thoreau, in On the Duty of Civil Disobedience)

(243)''യേശു നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തെ ഒരു ദൈവമായി ചിത്രീകരിക്കുന്നത് എന്റെ അഭിപ്രായത്തില്‍ ഒരു അധമപ്രവൃത്തിയാണ്''-ലിയോ ടോള്‍സ്റ്റോയി (Leo Tolstoy)
(244)''ദൈവം നമ്മുടെ പിതാവാണെങ്കില്‍ സാത്താന്‍ നമ്മുടെ കസിനാണ്. ഈ സുപ്രധാന കാര്യം ആരും മനസ്സിലാക്കാത്തതെന്താണ്?''- ടൂള്‍ (Tool)

(245)''ദൈവങ്ങളെക്കുറിച്ചോ ആത്മാക്കളെക്കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. നന്മയിലോ തിന്മയിലോ ഞാന്‍ വിശ്വസിക്കുന്നില്ല, ഒന്നിനേയും ആരാധിക്കുന്നില്ല''-ലാവോസെ (Lao Tse)

(246)''പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ അത്ഭുതങ്ങള്‍ ഉണ്ടാകണമേ എന്നാണ് മനുഷ്യന്റെ പ്രധാന ആവശ്യം. സംഗതി ഇത്തരത്തില്‍ ചുരുക്കാം:ദൈവമേ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകരുതേ''-ടര്‍ഗനീവ്, റഷ്യന്‍ നോവലിസ്റ്റ് (Ivan Turgenev (1818 1883) Russian novelist, writer)
Mark Twain
(247)മാര്‍ക്ക് ട്വയിന്‍-2:
(a)''ദൈവത്തിന്റെ ഭാഗ്യത്തിന് നമുക്ക് ഈ രാജ്യത്ത് മൂന്ന് പ്രാധാന അവകാശങ്ങളുണ്ട്. ഒന്ന് സംസാരസ്വാതന്ത്ര്യം, രണ്ട് ചിന്താസ്വന്തന്ത്ര്യം. മൂന്നാമത്തെതാകട്ടെ ആദ്യത്തെ രണ്ടെണ്ണം ഉപയോഗിക്കാതിരിക്കാനുള്ള സ്വതന്ത്ര്യം''
(b)''മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നതിന് മുമ്പ് കാലാവസ്ഥ പ്രവചനറിപ്പോര്‍ട്ട് വായിച്ച് നോക്കുന്നത് പ്രയോജനകരമായിരിക്കും''
(c)''മനുഷ്യന്‍ ഒരു മതമൃഗമാണ്. മനുഷ്യന്‍ മാത്രമാണ് മതമൃഗമായിട്ടുള്ളത്. എണ്ണം പലതുണ്ടെങ്കിലും ശരിക്കും ഒരു മതമുള്ളത് അവന് മാത്രം. സ്വന്തം അയല്‍ക്കാരനെ സ്‌നേഹിക്കുകയും വിശ്വാസസംഹിത വ്യത്യസ്തമായാല്‍ അവന്റെ കഴുത്തറക്കുകയും ചെയ്യുന്ന ഒരേയൊരു മൃഗമാണ് മനുഷ്യന്‍'' (Letters from the Earth)
(d)''നമ്മുടെ ബൈബിള്‍ ദൈവത്തിന്റെ വിശദാംശങ്ങള്‍ അങ്ങേയറ്റം സൂഷ്മതയോടെയും ദയാശൂന്യമായും വെളിപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും നശിച്ച ജീവചിരിത്രമാണത്. ബൈബിള്‍ദൈവവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രൂരനായ നീറോ ചക്രവര്‍ത്തിപ്പോലും മാലാഖയായിത്തീരുന്നു'' (in Reflections on Religion)
(e)'' ഇതല്ലാതെ മറ്റൊരു ജീവിതമില്ല. ജീവിതം പോലും സത്യത്തില്‍ ഒരു ദര്‍ശനമോ സ്വപ്നമോ ആകുന്നു. ബാക്കി നാമും സ്‌പേസുമല്ലാതെ മറ്റൊന്നുമില്ല. സര്‍വശക്തനായ ഒരു ദൈവമുണ്ടായിരുന്നുവെങ്കില്‍ എല്ലാം നന്മ നിറഞ്ഞതാകുമായിരുന്നു; പ്രപഞ്ചത്തിലെങ്ങും തിന്മ ഉണ്ടാകുമായിരുന്നില്ല''-(in Europe and Elsewhere)
(f)''മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ജനത്തിന്റെ വിശ്വാസവും അഭിപ്രായവവും മറ്റുള്ളവരുടേത് വിലയ്ക്ക് വാങ്ങിയവയാണ്. അവിടെ യാതൊരു പരിശോധനയും പതിവില്ല''
(g)'എന്ത് വിശ്വസിക്കുന്നുവെന്നതിനെ ആധാരമാക്കിയാണ് ഒരുവനെ പള്ളിയിലെടുക്കുന്നത്; എന്നാല്‍ എന്തറിയുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് അവനെ പള്ളിയില്‍ നിന്നും പുറന്തള്ളുന്നത്''-
(528)''ജീവിതം ഒരത്ഭുതമായി കാണേണ്ടതില്ല. ഭൂമിയുടേതിന് സമാനമായ സാഹചര്യങ്ങളുള്ള ഏതൊരു ഗ്രഹത്തിലും അവശ്യം സംഭവിക്കാനിടയുള്ള ഒരു സാധ്യതയാണത്. ''-ഹാരോള്‍ഡ് ഊറി (Harold Urey)

(248)''കുരിശ് ചുമക്കുന്നവന്‍ മാത്രമേ അതിന്റെ ഇരയായിത്തീരാവൂ എന്നാശിച്ചുപോകുന്നുന്നു''- യൂജിന്‍ വിന്‍ട്രാസ് (Eugene Vintras)
Woody Allen
(105)വുഡി അലന്‍:
(a).''നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു നിരീശ്വരവാദിയാണ്. ദൈവത്തിനാകട്ടെ ഞാന്‍ സ്ഥിരതയുള്ള ഒരു എതിരാളിയും''
(b)''ഒരു ദൈവമുണ്ടെന്ന് തെളിഞ്ഞാല്‍ അത് തിന്മയായിരിക്കുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. സ്വന്തം കഴിവിനനുസരിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്ത ഒന്നാണത് എന്നുമാത്രമായിരിക്കും നമുക്ക് അതിനെക്കുറിച്ച് പറയാവുന്ന ഏറ്റവും മോശമായ കാര്യം ''
(c)''ദൈവം സുവ്യക്തമായ എന്തെങ്കിലും തെളിവ് നല്‍കിയാല്‍ വിശ്വസിക്കാം: സ്വിസ്ബാങ്കില്‍ എന്റെ പേരില്‍ ഒരു ഭീമന്‍ അക്കൗണ്ട് തുറക്കുന്നതുപോലെ എന്തെങ്കിലും!''
(d) ''ദൈവം മരിച്ചുവെന്ന് മാത്രമല്ല ആഴ്ചയവസാനങ്ങളില്‍ പുള്ളി ഒരു പ്‌ളമ്പറെ തേടി നടക്കുകയുമാണ്''-
(e) ''ദൈവത്തിന് മാത്രമേ മരം നിര്‍മ്മിക്കാനാവൂ എന്ന കവിവാക്യം എത്ര ശരിയാണ്. കാരണം അതിന് മേല്‍ തൊലി പിടിപ്പിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ലല്ലോ''
(250)''പിശാചില്ലെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ. ദൈവം മദ്യപിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്'' -ടോം വെയ്റ്റ്‌സ്
Lemuel K Washburn
(251)ലെമുല്‍ കെ വാഷ്‌ബേണ്‍(Lemuel K. Washburn): (From 'Is The Bible Worth Reading And Other Essays')
(a) ''നിര്‍ലോഭമായി സ്ഥിരം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ഒരിക്കലും ലാഭവിഹിതം കൊടുക്കാതിരിക്കുകയും ചെയ്യുന്ന ബാങ്കാണ് മതം''
(b)''പ്രാര്‍ത്ഥന ജലരഹിതമായ കിണറ്റില്‍ വെച്ചിരിക്കുന്ന പമ്പ് പോലെയാണ് വലിയ ശബ്ദവും ബഹളവും അതുണ്ടാക്കിയെന്നിരിക്കും. പക്ഷെ ഒരിക്കലും ജലം ലഭിക്കില്ല''
(c)''ദൈവത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നവരെല്ലാം സ്വാശ്രയം ഏറ്റവും കുറവുള്ളവരായിരിക്കും''
(d)''വിലക്കപ്പെട്ട കനി ഭക്ഷിച്ചതല്ല യഥാര്‍ത്ഥ പാപം. അത്തരമൊരു വൃക്ഷം അവിടെകൊണ്ട് നട്ടതാണ്''
(e)''തങ്ങള്‍ കുരിശും പേറി നടക്കുകയാണെന്ന് ഉച്ചത്തില്‍ വീമ്പിളക്കുന്നവരിലാരേയും മനുഷ്യന്‍ സഹായത്തിനായി വിളിച്ച് കേഴുമ്പോള്‍ കാണാനുണ്ടാവില്ല''
(f)''ദൈവത്തിന് ഒരു ഡസന്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഭേദം മനുഷ്യനായി ഒരു വീട് വെച്ചുകൊടുക്കുന്നതാണ്''
(g)''ഭീരുക്കള്‍ ധീരന്‍മാരെ പറഞ്ഞുവിടുന്ന സ്ഥലമാണ് നരകം''
(h)''ദൈവം എന്നൊരൊറ്റ വാക്കില്‍ സ്വന്തം അജ്ഞത ഒളിക്കുന്നവനാണ് പുരോഹിതന്‍''
(i)''നമുക്ക് ദൈവത്തില്‍ വിശ്വസിക്കാമായിരുന്നു. മുടന്തന്റെ വഴിയുടെ നീളം കുറച്ചിരുന്നെങ്കില്‍, അന്ധന് വഴികാട്ടിയിരുന്നുവെങ്കില്‍, പട്ടിണിക്കാരന്റെ പശിയകറ്റിയിരുന്നുവെങ്കില്‍''
(j)''സ്വര്‍ഗ്ഗത്ത് ചെന്ന് ഒരു മാലാഖയായി തീരാന്‍ കൊതിക്കുന്ന മനുഷ്യന് യാതൊരു ധിറുതിയുമില്ലെന്നതാണ് വിചിത്രം''
(k)''മുട്ടുകുത്തി ശീലിച്ചവന്‍ കാലുകളുടെ യഥാര്‍ത്ഥ ഉപയോഗം തീരെ മനസ്സിലാക്കിയിട്ടില്ല''
(l)''മതവിശ്വാസം മുന്‍വാതിലിലൂടെ കടന്നുവരുമ്പോള്‍ സാമാന്യബുദ്ധി പിന്‍വാതിലിലൂടെ ഓടിയൊളിക്കുന്നു''
(m)''ദൈവത്തിന്റെ പേരില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന പള്ളികളൊക്കെ അവന്റെ ശവക്കല്ലറകളാകുന്ന കാലം വിരൂരത്തല്ല''
(n)''വിശുദ്ധപുസ്തകങ്ങളല്ല മറിച്ച് സത്യം പറയുന്ന പുസ്തകങ്ങളാണ് നമുക്ക് വേണ്ടത്. പരിശുദ്ധമായ രചനകളേക്കാള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നവയാണ് നമുക്കക്കാവശ്യം''
(o)''ആദ്യത്തെ ആറുദിവസവും നാം ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ ഏഴാം ദിവസത്തിന് എന്താണിത്ര പ്രത്യേകത?''
(p)''ദൈവത്തിന്് എന്തും സാധിക്കുമെന്നാണ് മതപ്രചരണം. പക്ഷെ ഇന്നും തണുത്തവെള്ളത്തില്‍ ഒരു കോഴിമുട്ട പുഴുങ്ങിയെടുക്കാന്‍ ദൈവത്തിന് സാധിക്കുന്നില്ല''

(255)''മതമൗലികവാദികളുള്‍പ്പെട്ട ഒരു ചെറിയ ന്യൂനപക്ഷം ഒഴികെ മറ്റെല്ലാവരും ഇന്ന് പരിണാമസിദ്ധാന്തം അംഗീകരിക്കുന്നു. മൗലികവാദികളുടെ കാര്യത്തിലാകട്ടെ അവരുടെ യുക്തിബോധമല്ല മറിച്ച് മതതത്ത്വങ്ങളോടുള്ള അന്ധമായ വിധേയത്വമാണ് എതിര്‍പ്പിന് പ്രേരകമായിത്തീരുന്നത്''-ജയിംസ് വാട്ട്‌സണ്‍(ഡി.എന്‍.എ യുടെ ആകൃതി കണ്ടുപിടിച്ച വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍) (James Watson)
H.G. Wells
(256)എച്ച്.ജി. വെല്‍സ്(H.G. Wells):
(a)''ധാര്‍മ്മികരോഷം എന്നാല്‍ വിശുദ്ധ അസൂയ എന്നാണര്‍ത്ഥം''
(b)''അനശ്വരനാകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഈന്നീ ലോകത്തെ ഏറ്റവും വലിയ തിന്മ ക്രിസ്തുമതമാണ്''-
(257)''മതം മനുഷ്യക്രൂരതയുടെ അവസാന അഭയകേന്ദ്രമാകുന്നു''-ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്‌ഹെഡ് (Alfred North Whitehead)

(258)'''മതനേതാക്കള്‍ ജനസഭകളിലും അധികാരകേന്ദ്രങ്ങളിലും എത്തുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അവരൊക്കെ സേവിക്കുന്നത് മറ്റേതോ യജമാനരെയാണ്''-ഫ്രാങ്ക് സാപ്പ (Frank Zappa)

(259)''ഒരു നിരീശ്വരവാദിയാകാന്‍ മാനസികസ്ഥൈര്യവും ഹൃദയ നൈര്‍മല്യവും അത്യാവശ്യമാണ്. ആയിരത്തില്‍ ഒരാള്‍ക്കേ അതുള്ളതായി നാം കാണുന്നുള്ളു''-സാമുവല്‍ ടെയ്‌ലര്‍ കോളറിഡ്ജ് (Samuel Tylor Coleridge)

(260)'''ദൈവങ്ങളെല്ലാം ഭാവനാ സൃഷ്ടികളാണ്. പ്രകൃതി പ്രതിഭാസങ്ങളെ ദൈവങ്ങളുമായി ബന്ധിക്കുന്നിടത്തോളം കാലം നമുക്ക് പ്രകൃതിയെ വിശദീകരിക്കാനാവില്ല, ഒന്നുമറിയുവാനുമാവില്ല-തെയ്ല്‍സ്

(566)''ലഭ്യമായ ഒരേയൊരു ജിവിതം മുഴുവന്‍ രു നുണക്കഥയെ മുറുകെ പിടിക്കുകയും അതുവഴി അര്‍ത്ഥവത്തായ എന്തെങ്കിലും ചെയ്യാനുള്ള എല്ലാവിധ അവസരവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ജീവിതം സമ്പൂര്‍ണ്ണമായി തുലച്ചുകളയുന്നതിന് തുലമാണ്''-നീല്‍ ഡിഗ്രേസ് ഗൈസണ്‍ പ്രശസ്ത അമേരിക്കന്‍ ബഹിരാ
Ingersoll
99) ഇംഗര്‍സോള്‍-2
(a)''മതത്തില്‍ നിന്ന് ദിവ്യാത്ഭുതങ്ങള്‍, അതിഭൗതിക-നിഗൂഡവുമായ ശക്തികള്‍, യുക്തിഹീനവും അസാധ്യവുമായ കാര്യങ്ങള്‍, അറിയാനാവാത്തവും അപഹാസ്യവുമായ വസ്തുതകള്‍... ഇവയൊക്കെ നീക്കം ചെയ്തു നോക്കുക. പിന്നെ അവശേഷിക്കുന്നത് ശൂന്യതയായിരിക്കും''
(b)''ബൈബിള്‍ നല്‍കാനിടയുള്ള 'പ്രചോദനം' വായനക്കാരന്റെ അജ്ഞതയെ ആശ്രയിച്ചാണിരിക്കുന്നത്.''
(c)''ബുദ്ധി വര്‍ദ്ധിക്കുന്നതനുസരിച്ച് മനുഷ്യര്‍ പുരോഹിതരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നത് കുറയും അദ്ധ്യാപകരുടെ വാക്കുകള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കും.''
(d) ''കുറച്ച് സോപ്പ് കൂടിയുണ്ടെങ്കില്‍ ജ്ഞാനസ്‌നാനം തരക്കേടില്ല''
(e)''ഭയം വിശ്വസിക്കുന്നു;ധീരത സംശയിക്കുന്നു. ഭയം മണ്ണില്‍വീണ് പ്രാര്‍ത്ഥിക്കുന്നു; ധീരത എഴുന്നേറ്റ് നിന്ന് ചിന്തിക്കുന്നു. ഭയം പ്രാകൃതമാണ്; ധീരത സംസ്‌കാരമാണ്. ഭയം ദുര്‍മന്ത്രവാദത്തിലും പിശാചിലും പ്രേതങ്ങളിലും വിശ്വസിക്കുന്നു. ഭയം മതമാകുന്നു; ധീരത ശാസ്ത്രവും''
(f) തങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന് പുരോഹിതര്‍ക്ക് സ്വയം ബോധ്യമുണ്ടെന്ന കാര്യം എനിക്കറിയാമെന്ന് പുരഹിതര്‍ക്കറിയാം''-
(g) ''സ്വന്തം മകനെ നശിപ്പിച്ചുകളയേണ്ടിവന്ന അതേ ദൈവം എങ്ങനെ കുട്ടികളെ വളര്‍ത്തണമെന്ന് എന്നോട് ഉപദേശിക്കുന്നത് ഞാനെന്തിന് ചെവിക്കൊള്ളണം?''
(h)''സ്വന്തം മക്കളെ എന്നെന്നേക്കുമായി നശിക്കാനായി വിധിക്കുന്ന ക്രൂരനാണോ ദൈവം? എങ്കില്‍ തീര്‍ച്ചയായും ക്രൂരനായ ആ സ്വേച്ഛാതിപധിയുടെ കൂടെ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിനേക്കാള്‍ നരകത്തില്‍ പോകാനാണ് എനിക്ക് താല്പര്യം''

(98) ഏഷ്യന്‍ സുനാമി ദൈവത്തിന്റെ പണിയല്ല; പക്ഷെ 9/11 തീര്‍ച്ചയായും ആണ്''-മാറ്റ് റിഡ്‌ലി
9/11- അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം
Aayan Hirsi Ali
99)ആയാന്‍ ഹിര്‍സി അലി:
(a) ''മിക്ക മുസ്‌ളീങ്ങളും മതപഠനത്തിലേക്ക് തിരിയാറില്ല; ഖുര്‍-ആന്‍ പോലും വായിക്കില്ല. അറബിയിലാണ് ഖുര്‍-ആന്‍ പഠിപ്പിക്കുന്നത്. എന്നാല്‍ അറബി വായിക്കാന്‍ ഒട്ടുമിക്കവര്‍ക്കുമറിയില്ല. അതിനാല്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ സമാധാനമാണ് ഇസ്‌ളാമിന്റെ കാതലെന്ന് പലരും തെറ്റിദ്ധരിക്കുന്നു''
(b) ''ഇസ്‌ളാമിന്റെ പേരിലാണ് സ്ത്രികള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. സ്ത്രീകളുടെ അജ്ഞത കുട്ടികളിലേക്ക് പകരുന്നു. അമ്മമാര്‍ തല്ലുകൊണ്ട് വളരുന്ന ആണ്‍കുട്ടികള്‍ ഭാവിയില്‍ അക്രമത്തിന്റെ പാതിയിലേക്ക് നീങ്ങുന്നു''
(c) ''ഇസ്‌ളാം മാനസികമായ ഒരു തടവറപോലെയാണെന്ന് ഞാന്‍ പറഞ്ഞു. കൂടിന്റെ വാതില്‍ തുറന്നുകൊടുത്താലും ദീര്‍ഘകാലമായില്‍ അതില്‍കഴിയുന്ന പക്ഷി പെട്ടെന്ന് പറന്നുപോകില്ല. അതു പേടിച്ചിരിക്കും. കാരണം തടവറ അതിന്റെ ആത്മാംശമായി മാറിയിട്ടുണ്ടാവും. വാതില്‍ തുറന്നുകൊടുത്താലും കുറച്ചുസമയം കഴിഞ്ഞേ പക്ഷി രക്ഷനേടാന്‍ തുനിയുകയുള്ളു'' (From 'INFIDEL'by Ayaan Hirsi Ali)

അജ്ഞാതകൃത്തം

താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ഒട്ടുമിക്കവയും വന്‍ പ്രചാരം നേടിയവയാണ്. പലതും വാചികമായി നിലനില്‍ക്കുന്നവയോ കര്‍ത്താവിനെ സംശയിച്ച് ആശയക്കുഴപ്പങ്ങളുള്ളവയോ ആണ്. വിശ്വാസവുമായി ബന്ധപ്പെട്ട ഈ പ്രസ്താവങ്ങളെല്ലാം അജ്ഞാതകൃത്തമായി ഇവിടെ ഉള്‍പ്പെടുത്തുന്നു)

(1) നിരീശ്വരവാദവും മതവും:
(a)''നിരീശ്വരവാദം മതമാണെന്ന് പറയുന്നത് സ്റ്റാമ്പ് ശേഖരിക്കാതിരിക്കുന്നതും ഒരു ഹോബിയാണെന്ന് വാദിക്കുന്നതുപോലെയാണ്''
(b)''ആരോഗ്യം രോഗമാണെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണ്''

(2)''പ്രിയപ്പെട്ട യാത്രക്കാരാ, എന്റെ കല്ലറയ്ക്കടുത്തുകൂടെ കടന്നുപോകരുത്. അഥവാ നിന്നുപോകാനും ശ്രദ്ധിക്കാനും കല്ലറിയ്ക്ക് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കാനും ഇടവരുകയാണെങ്കില്‍ കൃത്യം കഴിഞ്ഞ് ഉടനെ സ്ഥലം വിട്ടുകൊള്ളണം. ഹെയ്ഡില്‍ തോണിയോ ആത്മാവിനെ അക്കരെ കടത്താന്‍ ഷാരോണില്‍ തുഴക്കാരനോ ഇല്ല. ഐക്കോശെന്ന പേരില്‍ പരിചാരകനോ സെര്‍ബറസ് എന്നപേരില്‍ ഒരു നായയോ ഇല്ല. ഇവിടെ അടക്കം ചെയ്തിരിക്കുന്ന ഞങ്ങളെല്ലാം വെറും അസ്ഥിയും ചാമ്പലുമായി ഇവിടെ തന്നെയുണ്ട്. ഞാന്‍ നിങ്ങളോട് സത്യസന്ധമായാണ് സംസാരിക്കുന്നത്. യാത്രാക്കാരാ, നിറുത്താതെ പൊയ്‌ക്കൊള്ളൂ. അല്ലെന്നാകില്‍ മരച്ചവനെങ്കിലും എന്റെ വാചകമടി നിങ്ങള്‍ക്ക് അസഹനീയമായി തോന്നും''
- (ഒന്നാം നൂറ്റാണ്ടിലെ ഒരു റോമന്‍ ശവകല്ലറിയുടെ മുകളില്‍ എഴുതിവെച്ചിരിക്കുന്ന വാക്യങ്ങള്‍)
(3) മതവും ശവക്കുഴിയും:
(a)''മതം ശവക്കുഴി തോണ്ടുന്നത് പോലെയാണ്. എന്തു ചെയ്യുമ്പോഴും മരണത്തെക്കുറിച്ച് മാത്രമായിരിക്കും ചിന്ത'' -അജ്ഞാതകൃത്തം

(b)''മതത്തില്‍ വിശ്വസിക്കുന്നത് ശവക്കുഴി തോണ്ടുന്നതുപോലെയാണ്. കുഴിയുടെ ആഴം കൂടുന്തോറും വശങ്ങള്‍ ഇടിഞ്ഞ് വിഴാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു''

(4)''യേശു അനുഷ്ഠിച്ചത് ഏറ്റവും മഹത്തായ ത്യഗമല്ല. എങ്ങനെപൊയാലും താന്‍ പുനര്‍ജനിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു''-

(5)''ഞാന്‍ ജൂതരെ ബഹുമാനിക്കുന്നു; അവര്‍ കുറഞ്ഞപക്ഷം ഒരു ദൈവത്തെയെങ്കിലും നശിപ്പിച്ചുകളഞ്ഞു''

(6)''നിരീശ്വരവാദികള്‍ ജീവിതം ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ പള്ളികളില്‍ മരണം ഉത്സവമാക്കുന്നു''

(7) ''നിങ്ങളുടെ ജീവിതം പ്രഭാപൂരമാക്കുന്ന ഒരേയൊരു പള്ളിയേ ഉള്ളു: അഗ്നിബാധയില്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുന്ന പള്ളി''

(8) ''കര്‍മ്മനിരതമായ രണ്ടു കരങ്ങള്‍ക്ക് കൂപ്പിനില്‍ക്കുന്ന ആയിരം കരങ്ങളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും''

(9) ''എല്ലാത്തിനും ഒരു സ്രഷ്ടാവുണ്ടെന്ന് വിശ്വാസികള്‍ പറയും. പക്ഷെ സ്രഷ്ടാവുണ്ടായതെങ്ങനെ, സൃഷ്ടിച്ചതെങ്ങനെ എന്നൊന്നും വിശദീകരിക്കുന്നതില്‍ അവര്‍ക്ക് സാധിക്കുന്നില്ല''

(10)തോണിക്കാരന്‍ കാറ്റിനായി പ്രാര്‍ത്ഥിക്കുന്നില്ല; അവന്‍ തുഴയാന്‍ പഠിക്കുന്നു'' -റഷ്യന്‍ പഴമൊഴി

(11)''മിക്ക മതങ്ങളും ലോകവസാനം പ്രവചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത് യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കാനായി അവര്‍ സദാ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു''

(12)''നിങ്ങള്‍ ദൈവത്തെ കണ്ടത്തിയെന്നോ?! അഭിനന്ദനങ്ങള്‍!! മുപ്പത് ദിവസത്തിനകം ആരും അവകാശം ഉന്നയിച്ചെത്തുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് സ്വന്തമാക്കാം''- ബമ്പര്‍ സ്റ്റിക്കര്‍ പരസ്യം
''നിധി കണ്ടെത്തിയാല്‍ സര്‍ക്കാരിനെ അറിയിക്കണം, ദൈവത്തെയാകുമ്പോള്‍ ആ പ്രശ്‌നമില്ല''

(13) '' ഒരിക്കല്‍ ദൈവം അവധി ആഗ്രഹിച്ചു. അവധിക്കാലം എവിടെ ചെലവഴിക്കണമെന്ന് അദ്ദേഹം സെന്റ് പീറ്ററോട് അഭിപ്രായം ചോദിച്ചു. എന്തുകൊണ്ട് വ്യാഴത്തില്‍ പൊയ്ക്കൂടാ?- പീറ്റര്‍ ആരാഞ്ഞു. 'അവിടെ ഗുരാത്വാകര്‍ഷണം വളരെ കൂടുതലാണ്. പോരാത്തതിന് വലിയ കൊടുങ്കാറ്റും'- ദൈവം പറഞ്ഞു.
''ശരി. എങ്കില്‍ ബുധനെക്കുറിച്ചെന്തു പറയുന്നു?''
'' സാധ്യമല്ല, അവിടെ ചുട്ടുപൊള്ളുന്ന ഊഷ്മാവാണ്.''
''എങ്കിലെന്തുകൊണ്ട് ഭൂമിയായിക്കൂടാ?''- പീറ്റര്‍ നിര്‍ദ്ദേശിച്ചു.
''അയ്യോ വേണ്ട, വേണ്ട. അവിടെ മുഴുവന്‍ വലിയ അപവാദക്കാരാണ്. രണ്ടായിരം വര്‍ഷത്തിന് മുമ്പ് എനിക്കവിടെവെച്ച് ഒരു ജൂത സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. അവിടുത്തുകാര്‍ ഇപ്പോഴും അതൊക്കെ പറഞ്ഞും പ്രചരിപ്പിച്ചും നടക്കുകയാണ്''-ഫിന്നിഷ് തമാശ

(14)''ദൈവം എന്തുകൊണ്ടാണ് കൊടുങ്കാറ്റുകളും തീവണ്ടി അപകടങ്ങളുമുണ്ടാക്കുന്നത്?-ക്രാഷ് ടെസ്റ്റ് ഡമ്മീസ് (Crash Test Dummies)

(15)''ദെവത്തില്‍ വിശ്വസിച്ചോളൂ, പക്ഷെ വെടിമരുന്ന് നനയാതെ സൂക്ഷിച്ച് കൊള്ളണം''

(16)''ദിവസവും താന്‍ ദൈവത്തോട് സംസാരിക്കുമെന്ന് ജോര്‍ജ്ജ് ബുഷ് പറയുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. പക്ഷെ തന്റെ ബാര്‍ബര്‍ മുഖേനയാണ് താന്‍ ദൈവത്തോട് സംസാരിക്കുന്നതെന്ന ബുഷ് പറഞ്ഞാല്‍ അദ്ദേഹത്തിന് ഭ്രാന്താണെന്ന് ഇതേ ആള്‍ക്കാര്‍ പറയും. ഒരു ബാര്‍ബറിനേയുംകൂടി ചേര്‍ക്കുന്നതുകൊണ്ട് കഥ ഇത്ര അപഹാസ്യമാകുന്നതെങ്ങനെയെന്ന് എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല''

(17)''ദൈവത്തോട് പ്രാര്‍ത്ഥിക്കുകയോ? നല്ലത്! പക്ഷെ തീരത്തേക്ക് തുഴഞ്ഞുകൊണ്ടിരിക്കണം''- ഒരു റഷ്യന്‍ പഴമൊഴി

(18)''വിശ്വാസിയെ തീണ്ടാത്ത ഒരു ദുരിതവും അവിശ്വാസിക്കില്ല. വിശ്വാസിയുടെ ദുരന്തങ്ങള്‍ അവന്‍ പങ്കുവെക്കാറുണ്ടെന്ന് മാത്രം.''- റഷ്യന്‍ പഴമൊഴി

(19) ''മതം ക്യാപ്‌സൂളുകളെപ്പോലെയാണ്. മുഴുവനും ചവയ്ക്കാതെ വിഴുങ്ങിക്കൊള്ളണം''

(20) അവന്‍ ഒരു മതവിശ്വാസിയല്ല; എന്തെന്നാല്‍ അവന്‍ ഒരു പ്രൊട്ടസ്റ്റന്റാണ്''- ഒരു സ്‌ക്കോട്ടിഷ് തമാശ

(21)നിങ്ങള്‍ വിശ്വസിച്ചുകൊണ്ടിരിക്കുന്നു, ഞാന്‍ പരിണമിച്ചുകൊണ്ടിരിക്കുന്നു''

(22)തന്റെ വിശ്വസം പരിഹസിക്കപ്പെടരുതെന്ന് നിര്‍ബന്ധമുള്ളവര്‍ പരിഹാസ്യമായ വിശ്വാസങ്ങളുമായി നടക്കരുത്''

(23)''ആദം ഹവ്വായെ കുറ്റപ്പെടുത്തി, ഹവ്വാ പാമ്പിനെ കുറ്റപ്പെടുത്തി, പാമ്പിന് പറഞ്ഞുനില്‍ക്കാന്‍ കാലില്ലാതെപോയി''

(24) ''ആദമും ഹവ്വായും ചൈനക്കാരയിരുന്നുവെങ്കില്‍ നാം രക്ഷപെട്ടേനെ. വിലക്കപ്പെട്ട കനിക്ക് പകരം ഇരുവരും ആ പാമ്പിനെ തന്നെ ഭക്ഷിക്കുമായിരുന്നു. അങ്ങനെ ആദിപാപം തന്നെ ഒഴിവായാനെ.''

(25)''എല്ലാറ്റിനെയും സൃഷ്ടിച്ച ദൈവമാണ് പിശാചിനേയും സൃഷ്ടിച്ചതെങ്കില്‍ പിശാച് നിരപരാധിയും ദൈവം പിശാചുമാണ്''

(26) ''എല്ലാത്തരം ദൈവങ്ങളെ നിര്‍മ്മിച്ചതും കാലാകാലങ്ങളില്‍ പലവയേയും കുഴിച്ചുമൂടിയതും മനുഷ്യനാണ്''

(27) തന്റേത് ശരിയാകാനിടയുള്ള തെറ്റും മറ്റുള്ളവരുടേത് തെറ്റാകാനിടയുള്ള ശരിയുമാണെന്ന് എല്ലാ വിശ്വാസികളും കരുതുന്നു''

(28)''മതവിശ്വാസം അധോവായു പോലെയാണ്. നിങ്ങളുടേത് കുഴപ്പമില്ല, മറ്റുള്ളവരുടേത് സഹിക്കാനാവില്ല''

(b)''മതവിശ്വാസം വായ്‌നാറ്റം പോലെയാണ്. നിങ്ങളുടേത് കുഴപ്പമില്ല, മറ്റുള്ളവരുടേത് സഹിക്കാനാവില്ല''

(29)മതവികാരം വ്രണപ്പെടുമെന്നതില്‍ വാസ്തവമുണ്ട്. എന്തെന്നാല്‍ മതം മനുഷ്യരാശിയുടെ ബോധ മണ്ഡലത്തില്‍ സംഭവിച്ച ഒരുവലിയ മുറിവാണ്. ഇന്നത് വ്രണമായി പൊട്ടിയൊലിച്ചുകൊണ്ടിരിക്കുന്നു.                                            

വിശ്വസിക്കുന്നത് സത്യമാകണമെന്ന മോഹമാണ് മതവിശ്വാസം. സത്യത്തില്‍ വിശ്വസിക്കണമെന്ന ആഗ്രഹം സ്വതന്ത്രചിന്തയും.

തെളിവല്ലാതെ വിശ്വസിക്കുന്നവന്‍ തെളിവില്‍ വിശ്വസിക്കില്ല.                          

താന്‍പാതി ദൈവം പാതി നിങ്ങള്‍ ഒരു രൂപയിടുക, ദൈവവും ഒരു രൂപയിടും മൊത്തം ഒരു രൂപ

മതവിശ്വാസമില്ലാത്ത മനുഷ്യന്‍ സൈക്കിളില്ലാത്ത മത്സ്യത്തെപ്പോലെയാകുന്നു

ഒരുവന്റെ മതവിശ്വാസം ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുന്നതുപോലെയാണ്. എതിര്‍ ടീ നന്നായി കളിക്കുകയും നിരന്തരം ഗോള്‍ സ്‌കോര്‍ ചെയ്ത് മുന്നേറുമ്പോഴും അയാള്‍ സ്വന്തം ടീമിന് വേണ്ടി അര്‍ത്ഥശൂന്യമായി ബഹളം വെച്ചുകൊണ്ടിരിക്കും.

ഭാരതം

(1) '' നവസ്തുനോ വസ്തു സിദ്ധി''-വസ്തുവില്‍ നിന്നല്ലാതെ വസ്തു ഉണ്ടാകില്ല- കപിലമുനി

(2) ചാര്‍വകന്‍മാര്‍
(a) പശിഛേന്നിഹതാഹ സ്വര്‍ഗ്ഗം
ഗോമിഷോമി ഗമിഷ്യതി
സ്വപിതാ യജാമനേന
തത്ര കസ്മാന ഹിംസതേ
(യാഗത്തില്‍ ബലിയാക്കപ്പെടുന്ന പശു നേരിട്ട് സ്വര്‍ഗ്ഗം പൂകുമെങ്കില്‍ യാഗവാദികള്‍ എന്തുകൊണ്ട് സ്വന്തം പിതാക്കന്‍മാരുടെ കഴുത്തറുത്ത് അവരെ സ്വര്‍ഗ്ഗത്തേക്ക് വിടുന്നില്ല?)
(b) മൃതനാമപി ജന്തൂനാം ശ്രാദ്ധം ചേത് തൃപ്തി കാരണം
ഗച്ഛിതാമഹ ജന്തുനാം വ്യര്‍ത്ഥം പാഥേയകല്‍പ്പനം
(ഭൂമിയില്‍ ശ്രാദ്ധം നടത്തുന്നതിലൂടെ ലഭിക്കുന്ന ഭക്ഷണം ആത്മാക്കള്‍ക്ക് ലഭിക്കുമെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ യാത്രയ്ക്കായി പൊതിച്ചോറ് കരുതുന്നത് എത്ര വ്യര്‍ത്ഥമാണ്?)
(c)സ്വര്‍ഗ്ഗസ്തിതാ യഥാ തൃപ്തിം
ഗച്ഛയുസ്തത്ര ദാനതേ
പ്രാസാദോസ്ത്യപരിസ്ഥാനേ
മത്ര കസ്മാന്നദിയതേ
ശാദ്ധത്തിലൂടെ ഭക്ഷണം മന്ത്രതന്ത്രാദികളിലൂടെ മുകളിലെത്തിക്കാമെങ്കില്‍ താഴത്തെ നിലയില്‍ പാചകംചെയ്യുന്ന ഭക്ഷണം മുകളിലുള്ളവരെയും തീറ്റിപോറ്റണ്ടതല്ലേ?
(d) യദി ഗച്ഛേത് പരംലോകം ദേഹദോഷ വിനിര്‍ഗതാഹ
ഭസ്മിബൂതസ്യ ദേഹസ്യ പുനരാഗമനം കൂതാഹാ
മരണശേഷം ആത്മാവ് സ്വര്ഗ്ഗത്തേക്ക് പോകുമെങ്കില്‍ ബന്ധുജനങ്ങളുടോള്ള സ്‌നേഹവും അനുകമ്പയും മൂലം അവരെ സന്ദര്‍ശിക്കാനായി എന്തുകൊണ്ട് തിരിച്ചെത്തുന്നില്ല?
ശ്രീബുദ്ധന്‍
ദയാനന്ദ സരസ്വതി
രാഹുല്‍ സംകൃതായന്‍
ഡി.ഡി കൊസാമ്പി
ദോവിപ്രസാദ് ചതോപാദ്ധ്യായ
ജവഹര്‍ലാല്‍ നെഹ്രു
രബിന്ദ്രനാഥ ടാഗോര്‍
പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍
ഗോറ
ഭഗത് സിംഗ്
വീരസവര്‍ക്കാര്‍
അണ്ണാദുരൈ
എം. കരുണാനിധി
ജ്യോതിബാസു

''ഒരാള്‍ അവിശ്വാസിയും വിഡ്ഢിയും ആയിരിക്കുന്നതിനേക്കാള്‍ ഭേദം നാസ്തികനായിരിക്കുന്നതാകുന്നു. അന്ധവിശ്വാസം മസ്തിഷ്‌ക്കത്തേയും മനസ്സിനേയും മരവിപ്പിച്ച് കളയുന്നു. ജീവിതം ജീര്‍ണ്ണതയ്ക്ക് വിധേയമാകുന്നു. അന്ധവിശ്വാസം സമൂഹത്തേയും രാജ്യത്തേയും പിറകോട്ടടിക്കുന്നു''-സ്വാമി വിവേകാനന്ദന്‍
അണ്ണാദുരൈ

എം. കരുണാനിധി
ജ്യോതിബാസു

(111)''ദൈവഭയം ഉണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്. ഇന്നീ ലോകത്ത് നടമാടുന്ന രക്തച്ചൊരിച്ചിന്റെയും മതക്രൂരതയുടേയും അടിസ്ഥാന കാരണം ദൈവമാണ്. മനുഷ്യനെ മൃഗമാക്കുന്നതും ദരിദ്രനെ ചൂഷണം ചെയ്യുന്നതും അഭിപ്രായസ്വാതന്ത്ര്യത്തെ കൊള്ളയടിക്കുന്നതും ദൈവനാമത്തിലാണ്. സത്യത്തില്‍ ദൈവം എന്ന വാക്ക് കേള്‍ക്കുമ്പോഴേ ഞങ്ങള്‍ നിരീശ്വരവാദികള്‍ക്ക് വലിയ ഭയമാണ്''- കമല്‍ഹസ്സന്‍ (നേരെ ചൊവ്വെ (2009) എന്ന പരിപാടിയില്‍ ടോണി ലൂക്കോസുമായി നടത്തിയ അഭിമുഖത്തില്‍ ''ദൈവഭയമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്

''നട്ടകല്ലെദ്ദൈവമെന്ന് പുഷ്പമാലച്ചാര്‍ത്തി നീ
ചുറ്റിവന്ന് 'മൊണമൊണാന്ന്' ചെല്ലിടും മന്ത്രങ്ങളെ
നട്ടുകല്ലുമിണ്ടുമോപതിയകത്തിരിക്കവെ
ചുട്ടചട്ടി, ചട്ടുകം കറിച്ചുവയറിയുമോ''
(ശിവാക്യര്‍-പെരിയജ്ഞാനക്കോവൈ-വിവര്‍ത്തനം-തിരുവല്ലാ ഭാസ്‌ക്കരന്‍ നായര്‍)
കോവിലാവതോതെടോ, കുളങ്ങളാവതേതെടോ
കോവിലും കുളങ്ങളും നമിച്ചിടും കുലാലരെ
കോവിലും മനസ്സിനുള്‍, കുളങ്ങളും മനസ്സിനുള്‍
ഭാവമോടഭാവമില്ല, യില്ലയില്ലയില്ലെടാ''
ശിവാക്യര്‍-പെരിയജ്ഞാനക്കോവൈ-വിവര്‍ത്തനം-തിരുവല്ലാ ഭാസ്‌ക്കരന്‍ നായര്‍)
''കറന്നപാല്‍ മുലയിലും തടിച്ചവെണ്ണ മോരിലും
ഉടഞ്ഞശംഖിലൊച്ച, ജീവനുടലിലും കലര്‍ന്നിടാ
വിരഞ്ഞപൂ, വിടര്‍ന്നകായും തരുവില്‍ വീണ്ടും പോയിടാ
മരിച്ചവര്‍ ജനിക്കയില്ലയില്ലയില്ലെടോ
ശിവാക്യര്‍-പെരിയജ്ഞാനക്കോവൈ-വിവര്‍ത്തനം-തിരുവല്ലാ
ഭാസ്‌ക്കരന്‍ നായര്‍)
പറച്ചിയാവതേതെടാ, പണത്തിയാവതേതെടാ
ഇറച്ചിതോലെലുമ്പിനും കുറികളെച്ചാര്‍ത്തിടുന്നോ
പറച്ചിഭോഗം വേറെയാ, പണത്തിഭോഗം വേറെയോ
പറച്ചിയും പണത്തിയും പകുത്തുനിന്നകത്തുപാര്‍
ശിവയോഗമാര്‍
Bhagat singh
ഭഗത് സിംഗ്
''ഏതെങ്കിലും ഒരാള്‍ പാപമോ കുറ്റകൃത്യമോ ചെയ്യാന്‍ മുതിരുമ്പോള്‍ നിങ്ങളുടെ സര്‍വശക്തനായ ദൈവം അയാളെ അതില്‍നിന്ന് തടയാത്തത് എന്തുകൊണ്ടാണെന്ന് ഞാനൊന്ന് ചോദിച്ചോട്ടെ. അദ്ദേഹത്തിന് വളരെയെളുപ്പം അത് ചെയ്യാമല്ലോ. യുദ്ധകുതുകികളായ ഭരണാധികാരികളെ അദ്ദേഹം നശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? അല്ലെങ്കില്‍ കുറഞ്ഞപക്ഷം അവരുടെ യുദ്ധവെറിയെങ്കിലും നശിപ്പിക്കാത്തതെന്തേ? അങ്ങനെയായിരുന്നുവെങ്കില്‍ മഹായുദ്ധത്തിന്റെ വിപത്ത് മനുഷ്യരാശിയുടെ തലയിലേക്ക് എറിയപ്പെടുന്നത് ഒഴിവാക്കാമായിരുന്നില്ലേ?''('ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?'-എന്ന ലേഖനത്തില്‍ നിന്ന്)
''ഇനിയും നിങ്ങള്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചേക്കാം-സാരാംശത്തില്‍ ബാലിശമായ ഒരു ചോദ്യമാണ് അതെങ്കിലും നിങ്ങള്‍ ചോദിച്ചേക്കാം. ദൈവം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യന്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങുന്നത്? ഇതിന് എന്റെ മറുപടി വളരെ വ്യക്തവും ഹ്രസ്വവുമാണ്. അവര്‍ ഭൂതങ്ങളെക്കുറിച്ചും പ്രേതങ്ങളെക്കുറിച്ചും മറ്റും വിശ്വസിച്ചുതുടങ്ങിയതെങ്ങനെയോ അതുപോലെ. ഒരു വ്യത്യാസം മാത്രമേയുള്ളു. ദൈവത്തിലുള്ള വ്യത്യാസം ഏതാണ്ട് സാര്‍വത്രികമാണ്.'' ('ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?'-എന്ന ലേഖനത്തില്‍നിന്ന്)
''ഞാന്‍ എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് നമുക്ക് നോക്കിക്കാണാം. എന്റെ സുഹൃത്ത് ഞാന്‍ പ്രാര്‍ത്ഥിക്കണമെന്നാണ് പറഞ്ഞത്. എന്റെ നിരീശ്വരവാദത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ''നിങ്ങളുടെ അന്ത്യദിനത്തില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങും'' എന്നാണ് ഞാന്‍ പറഞ്ഞു''പ്രിയപ്പെട്ട സാറെ, അങ്ങനെയാവില്ല. അത് അപമാനകരവും വീര്യംകെടുത്തുന്നതുമായ ഒരു പ്രവര്‍ത്തിയാണെന്നാണ് ഞാന്‍ കരുതുന്നത്. സ്വാര്‍ത്ഥപരമായ ഉദ്ദേശ്യത്തോടെ ഞാന്‍ പ്രാര്‍ത്ഥിക്കുകയില്ല'' വായനക്കാരേ, സുഹൃത്തുക്കളെ, ഇത് 'അഹങ്കാരം' ആണോ? ആണെങ്കില്‍ ഞാന്‍ അതിനായി നിലകൊള്ളുന്നു('ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?'-എന്ന ലേഖനത്തില്‍നിന്ന്)
കേരളം
Changapuzha
(1) ചങ്ങമ്പുഴ കൃഷ്ണപിള്ള
(1)''ജടയുടെ സംസ്‌ക്കാരപ്പനയോലക്കെട്ടൊക്കെ
പ്പൊടികെട്ടിപ്പുഴുകുത്തിചിതലുമുറ്റി
ചികയുന്നോ -ചിരിവരും-ചിലതിനിയുമുണ്ടെന്നോ?
ചിതയിലേയ്ക്കവയെടുത്തെറിയൂവേഗം''

(2)''ഉയിര്‍നില്‍ക്കാനുമീനീരുമുറയാതുഴറുമ്പോഴു-
മുരുവിടണംപോല്‍ നാം രാമനാമം
അമരോജ്വലഭാഷയില്‍ വെളിപാടുവിളിക്കുന്ന-
തതിനായിട്ടാണല്ലോ രാമരാജ്യം
ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു
വിളയാടാനുള്ളതല്ലിനിയീ ലോകം''

(3)''അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷ്ടിച്ചോ-
രഖിലദൈവങ്ങളും ചത്തുപോയി
മരവിച്ചു ദൈവങ്ങള്‍-മതിയിനിയുഴിയലും
മണിയടിയും-വിടരല്ലമിഴികള്‍വീണ്ടും
രണ്ടുതുട്ടേകിയാല്‍ച്ചുണ്ടില്‍ച്ചിരിവരും
തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം?''

(4) ''കൂദാശകിട്ടുകില്‍ കൂസാതെപാപിയില്‍ കൂറുകാട്ടും ദൈവമെന്തുദൈവം?
പാല്‍പ്പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തേക്കുടന്‍
പാസ്‌പ്പോര്‍ട്ടെഴുതുവോനെന്തു ദൈവം?
കഷ്ടം മതങ്ങളെ നിങ്ങള്‍തന്‍ ദൈവങ്ങള്‍
നട്ടൊല്ലൊടിഞ്ഞ നപുംസകങ്ങള്‍''

(5) ''ഈശ്വരന്‍ നിരര്‍ത്ഥമാപ്പദം''
2) വയലാര്‍ രാമവര്‍മ്മ
''മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണു പങ്കുവെച്ചു, മനസ്സു പങ്ക് വെച്ചു
ഹിന്ദുവായി മുസല്‍മാനായി, ക്രിസ്ത്യാനിയായി
നമ്മെ കണ്ടാലറിയാത്തവരായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു.
ചെകുത്താന്‍ ചിരിക്കുന്നു...''

(2)'' വേദങ്ങളെഴുതിയ മുനിമാര്‍പാടി
വാഴേവേ മായം!
ഈ യുഗം സൃഷ്ടിച്ച് മനുഷ്യന്‍ തിരുത്തി
വാഴേ്വേ സത്യം
..................
വാല്മീകി പാടി, വള്ളുവര്‍ പാടി വാഴ്‌വേ മായം!
ഈ യുഗം സ്‌നേഹിച്ച കവികള്‍ തിരുത്തി
വാഴ്‌വേ സത്യം!''
(3)''ഈ യുഗം സൃഷ്ടിച്ച് മാനവന്‍ നേടിയ
മായികശക്തി നിനക്കി നല്‍കില്ല ഞാന്‍
വിഭക്തി ജയിക്കുന്നു
ഭക്തിയിപ്പോഴും നാമം ജപിച്ചു
നാലമ്പലത്തളത്തിലിരിക്കുന്നു
(4)'' കട്ടിയിരുമ്പിന്റെ സൂചിയുണ്ടാക്കിയും
ഒട്ടകങ്ങള്‍ക്കായി കുഴ വലുതാക്കിയും കത്തനാരന്‍മാര്‍
കുറ്റിപ്പുഴ കൃഷ്ണപിള്ള

പി.കൃഷ്ണപിള്ള
'ഇന്നുകാണുന്ന ഈ മതങ്ങള്‍ പുരോഹിതന്‍മാരുടേയും മുല്ലമാരുടേയും പാതിരിമാരുടേയും പൂജാരിമാരുടേയും സ്വാര്‍ത്ഥപൂരണത്തിന് വേണ്ടി സാമാന്യജനങ്ങളെ കൊള്ളചെയ്യാന്‍ ഉണ്ടായവയാണെന്നതിന് യാതൊരു സംശയവുമില്ല. തൊഴിലാളികളും കര്‍ഷകരും ഉണ്രണം. അന്യായങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ സംഘടിക്കണം. തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മുതലാളിത്വത്തിന്റെ ഏജന്റുമാരാണ് മതപുരോഹിതന്‍മാരും മതവിശ്വാസികളുമായ സമുദായവിഷം കുത്തിവെക്കുന്ന നേതാക്കന്‍മാരും. പട്ടിണിക്കാരന് ചോറാണ് വേണ്ടത്. മതത്തെ ഉപേക്ഷിച്ച് ചോറിന് വേണ്ടി പരിശ്രമിക്കുവിന്‍''-സഖാവ് പി.കൃഷ്ണപിള്ള

എ.കെ ഗോപാലന്‍
ടി.വി തോമസ്
വി.ടി ഭട്ടതിരിപ്പാട്
ഇം. എം.എസ് നമ്പൂതിരിപ്പാട്
യുക്തിവാദി എം.സി ജോസഫ്
പനമ്പള്ളി ഗോവിന്ദമേനോന്‍
കേശവദേവ്
തകഴി

സഹോദരന്‍ അയ്യപ്പന്‍
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്
അയ്യന്‍കാളി
പവനന്‍ 
ബഹ്മാനന്ദ ശിവയോഗി
''ഈശ്വരന്‍ ഉണ്ടോ ഇല്ലയോ, ഈശ്വരന്‍ സഗുണനാണോ നിര്‍ഗുണനാണോ എന്നിങ്ങനെ പരസ്പരവിരുദ്ധമായ വാദങ്ങളിലൊന്നും തലയിടേണ്ടതില്ല. തലതല്ലി വാദിച്ചതുകൊണ്ടു പ്രയോജനവുമില്ല.''-ബഹ്മാനന്ദ ശിവയോഗി

''സിംഹവ്യാഘ്രാദികള്‍ പോലും അതതിന്റെ കുട്ടികളെ സ്‌നേഹിക്കുന്നു. എന്നാല്‍ ഈശ്വരന്‍ മക്കളെ കൊല്ലുന്നു. മനുഷ്യരുടെ ഇടയില്‍ മക്കളെ കൊല്ലുന്ന പിതാവിനെ ഗവണ്‍മെന്റ് പിടിച്ച് തൂക്കികൊല്ലുന്നു. ആ നിയമപ്രകാരം ഈശ്വരനേയും കൊലയ്ക്കു തൂക്കുകയല്ലേവേണ്ടത്?''-ബ്രഹ്മാനന്ദ ശിവയോഗി

''ഹഠയോഗം, നാവിനെ കയറ്റുന്ന ഖേരിചേരിമുദ്ര, പ്രാണപീഡയെ ചെയ്യുന്ന പ്രാണായാമം, കായക്‌ളേശത്തെ ചെയ്യുന്ന കൂര്‍മാസനം മുതലായ അനേകം ദുര്‍ഘടാഭ്യാസങ്ങളും പട്ടിണികളും തന്റെ ദളിയ സന്താനങ്ങളായ ആട്, കോഴി മുതലായവയെ ഹിംസിച്ചും ചെയ്യുന്ന യോഗാദികളും, സന്ന്യാസങ്ങളും ഭിക്ഷാടനങ്ങളും പ്രാര്‍ത്ഥനകരച്ചിലും മതഭേദകലഹകാരണങ്ങളും മുക്തിക്ക്വേണ്ടി ഈശ്വരന്‍ മതങ്ങളില്‍ കല്‍പ്പിച്ചവയാണെന്ന് വിശ്വസിപ്പാന്‍ അവകാശമുണ്ടോ?''-ബഹ്മാനന്ദ ശിവയോഗി
''മുങ്ങിച്ചാകാന്‍പോകുന്ന കുട്ടിയോട് എന്നോട് പ്രാര്‍ത്ഥിക്കൂ-എനിക്ക് വല്ലതും കാഴചവെക്കൂ, എന്നാലെ ഞാന്‍ നിന്നെ രക്ഷിക്കൂ''എന്നാവശ്യപ്പെടുന്ന പിതാവുണ്ടകുമോ? ആപത്തിലും രോഗത്തിലും വ്യഥകളിലും അകപ്പെട്ട് നിരശരായിത്തീരുന്ന മനുഷ്യരോട് 


''എന്നെ ഭജിക്കൂ, എനിക്ക് നേര്‍ച്ച തരൂ'' എന്നുപറയുന്ന ഈശ്വരന്‍ എങ്ങനെ ദയാനിധിയാകും?''ബ്രഹാമാനനന്ദശിവയോഗി-ആനന്ദാദര്‍ശനം
ദൈവത്തെ നമ്മള്‍ പൂജിച്ചാല്‍ പോരെ. ഇതിന് വേറൊരാളെ കാശ് കൊടുത്ത് ഏര്‍പ്പാട് ചെയ്യുന്നതല്ലേ, വലിയ വിഡ്ഢിത്തം? നമ്മളൊക്കെ ദൈവമക്കളാണെങ്കില്‍ നമ്മള്‍ പൂജിച്ചാല്‍ പോരെ? പാരാതെ ആ ചാത്തന്‍ വന്ന് പുറത്ത് നില്‍ക്കുന്നുവല്ലോ. അവന്‍ ദൈവത്തിന് അടുത്ത് വന്നുകൂടാ പോലും. ഇതെന്തു സാഹസം?

''യുക്തിപുരസ്സരമല്ലാതെ പുരാണപ്രോക്തമാണെന്ന്വെച്ച് കണ്ടതെല്ലാം വിശ്വസിക്കാന്‍ തുടങ്ങിയാല്‍ ഹിന്ദുമതമാകുന്ന സമുദ്രത്തില്‍ മുങ്ങിച്ചാകുന്നതല്ലാതെ മുഭക്തി ലഭിക്കുകയില്ല. മുക്തിക്ക് അനേകം വഴികാണും. ഏതാണ് നല്ലതെന്ന് ആലോചിച്ച്, ഏത് പ്രമാണം സാരമായിരിക്കുന്നുവോ, അതിനെ സ്വീകരിക്കണം. കരിമ്പ് ഈശ്വരസൃഷ്ണമാണെന്ന് വെച്ച് കരിമ്പിന്റെ തോലും കമ്പും ചണ്ടിയും ആരും തിന്നുന്നില്ല. അതിന്റെ രസത്തെ മാത്രമേ അനുഭവിക്കാറുള്ളു.നെല്ല് ഈശ്വരസൃഷ്ടമാണെന്ന് വെച്ച് ഉമിയും വയ്‌ക്കോലും തിന്നാറില്ല. സാരഭൂതമായ അരി മാത്രമേ നാം ഭക്ഷിക്കുന്നുള്ളു. പൂര്‍വന്‍മാര്‍ കുഴിച്ചുവെച്ച കിണറുകളില്‍ ചിലതിലെ വെല്‌ളം ഉപ്പുവെള്ളമാണെന്ന് വരികില്‍ ഉപ്പുവെള്ളം തന്നെ മരണം വരെ കുടിക്കേണ്ടതുണ്ടോ''-ബ്രഹ്മാനന്ദശിവയോഗി(മോക്ഷപ്രദീപം)

''ഗംഗാസ്‌നാനം പുണ്യമാണെന്ന് മനുഷ്യര്‍ വിചാരിക്കുന്നു. അങ്ങനെയെങ്കില്‍ ഗംഗയില്‍ സ്ഥിരവാസക്കാരായ മത്സ്യം, തവള മുതലായ സര്‍വജന്തുക്കളും വളരെ പുണ്യശാലികളാകുന്നു.ഭസ്മം ധരിക്കുന്നവന് മുക്തിയുണ്ടെങ്കില്‍ ശ്വാവിനും മുക്തിയുണ്ട്., സംശയമില്ല. ശ്വാനന്‍ ഭസ്മവാസിയാകുന്നു.''

''ആഹാരം കഴിക്കാതെ ഘോരവ്രതങ്ങള്‍കൊണ്ട് ദൈഹത്തെ തപിപ്പിക്കുന്നവര്‍ തപസ്വികളാണെങ്കില്‍ ദാരിദ്ര്യംകൊണ്ട് പട്ടിണി കിടക്കുന്നവരും തപസ്വികളാകുന്നു.''
''ഭിക്ഷയെടുക്കുന്നത് പുണ്യമാണെന്ന് വിദ്വാന്‍മാര്‍ വിചാരിക്കുന്നു;അങ്ങനെയെങ്കില്‍ ഭിക്ഷയെടുക്കുന്ന സര്‍വദരിദ്രരും പുണ്യശാലികളാകുന്നു''-ആനന്ദാദര്‍ശനം-ബ്രഹാമാനന്ദ ശിവയോഗി.
''നിഷ്‌കാമകര്‍മി എന്നു പറയുന്നവന്‍ 'അധികകാമി'യാകുന്നു. എന്തുകൊണ്ടെന്നാല്‍ അവന്‍ മോക്ഷത്തില്‍ കാംക്ഷയുള്ളവനാണ്. കര്‍മത്തിന് കാരണമായി പ്രവര്‍ത്തിക്കുന്നത് കാമമാണ്. കാമമില്ലെങ്കില്‍ കര്‍മമില്ല. അല്പമെങ്കിലും കാമബീജം (ആശാബീജം) അതിന്റെ പിന്നിലുണ്ടാകും.''ആനന്ദാദര്‍ശനം-ബ്രഹാമാനന്ദ ശിവയോഗി.

''ദൈവം സര്‍വപിതാവായിരിക്കെ പുത്രനെ കൊന്നുകൊടുത്താല്‍ പിതാവ് പുത്രശവമാംസം തിന്ന് സന്തോഷിച്ചനുഗ്രഹിക്കുമെന്ന് കരുതുന്നത് എന്തൊരു ബുദ്ധിശൂന്യതയാകുന്നു''-ആനന്ദസൂത്രം-ബ്രഹാമാനന്ദ ശിവയോഗി.
''നിരീശ്വരന്‍മാരായ ബൗദ്ധന്‍മാര്‍ പൗരുഷംകൊണ്ടും ബുദ്ധിവിശേഷംകൊണ്ടും രാജശ്രേഷ്ഠന്‍മാരായി തീര്‍ന്നിരിക്കുന്നു. ഇതിനുകാരണം ഈശ്വരനോ മനസ്സോ? ഈശ്വരനില്ലെന്ന് നിഷേധിക്കുന്നവരും ഈശ്വരനെ ആരാധിക്കുന്നവരുമായ നിരീശ്വരന്‍മാര്‍ എങ്ങനെ ഉയര്‍ന്ന പദവിയിലെത്തി?''
കുട്ടികള്‍ക്ക് കളിക്കോപ്പ് പോലെ തുടക്കക്കാര്‍ക്ക് വിഗ്രഹാരാധനവേണമെന്ന അഭിപ്രായം കുട്ടികള്‍ക്ക് കാണാന്‍ ചെറിയ സൂര്യന്‍ വേണം;വലിയ സൂര്യന്റെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല എന്നു പറയുന്നതുപോവെ അസംബന്ധമാണ്...വേദാന്തത്തില്‍ വിഗ്രഹാരാധനയില്ലെങ്കില്‍ വേദാന്തിയായ നിങ്ങള്‍ വിഗ്രഹാരാധനയെ എതിര്‍ക്കാത്തതെന്ത്?''(ആഗമാനന്ദസ്വാമിയുമായുള്ള സംഭാഷണത്തില്‍ നിന്ന്)

ശ്രീനാരയണ ഗുരു
ആനന്ദ്-മാതൃഭൂമി ആഴ്ചപ്പതിപ്പ്-ആഗസ്റ്റ് 7,2010
''വാസ്തവത്തില്‍ ഇല്ലാത്ത ഈ നിയമം ഹിന്ദുക്കളുടെ സേനകളും മുസ്‌ളിമുകളുടെ മുജാഹിദുകളും കമ്മ്യൂണിസ്റ്റ്കാരുടെ യുവജനസംഘടനകളും ഏറെക്കാലമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭരിക്കുന്ന കക്ഷി അവരുടേതാണെങ്കില്‍ അത് ശരിയായി നടപ്പിലാക്കുകയും ചെയ്യുന്നു.അതുകൊണ്ട് ജനത്തിന് അത് ഇല്ലാത്ത നിയമമാണെന്ന തോന്നതാകുന്നു. ആര്‍ജ്ജിക്കുന്ന ശക്തിയനുസരിച്ചും ഭരണത്തില്‍ കിട്ടുന്ന പങ്കാളിത്തമനുസരിച്ചും മൂര്‍ത്തദുകളെ വധിക്കലും(ചേകന്നൂര്‍ മൗലവിയെപ്പോലെ) മതനിന്ദചെയ്യുന്നവരുടെ കൈവെട്ടലും ദേവാലയങ്ങള്‍ നശിപ്പക്കലുമൊക്കെ(ബാബറി മസ്ജിദുപോലെ) കാലക്രമേണ നമുക്ക് പരിചിതമാകും. ഇന്ത്യയാകെ ഇസ്‌ളാമികനിയമം നടപ്പില്‍വരുത്തണമെന്ന് വാദിച്ച മൗദൂദിയുടെ അനുയായികള്‍ ഇപ്പോഴും സക്രിയരാണല്ലോ''
ഒ ചന്ദുമോനോന്‍
എനിക്ക് ഈശ്വരന്‍ എന്നൊരു പ്രത്യേകശക്തിയുണ്ടെന്ന് വിശ്വാസമില്ല. ജഗത്ത് എല്ലാം സ്വഭാവനുസരണമായി ഉണ്ടാവുകയും സ്ഥിതി ചെയ്യുകയുകയും വര്‍ദ്ധിക്കുകയും നശിക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ അറിയുന്നു. അതിലധികം ഒന്നും എനിക്കറിയില്ല. ഈശ്വരന്‍ എന്നൊരു സാധനത്തേയോ ആ സാധനത്തിന്റെ വിശേഷവിധിയായ ഒരു ശക്തിയേയോ ഞാന്‍ എങ്ങും കാണുന്നില്ല. പിന്നെ ഞാന്‍ അതുണ്ടെന്ന് ഞാനെങ്ങനെ വിശ്വസിക്കും? (120 കൊല്ലം മുമ്പ് ഇന്ദുലേഖ എന്ന നോവലില്‍)
മജീഷ്യന്‍ ഗോപിനാഥ് (Gopinath Muthukadu)
''ജീവിതസമരത്തിനിടെ താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ പരാജിതര്‍ക്ക് ഇത്തരം ഇടങ്ങളില്‍ ചെന്ന് പ്രതീകങ്ങളെ ദൃഷ്ടികാളാല്‍ ദര്‍ശിച്ചും മനസാ സങ്കല്‍പ്പിച്ചും നമിക്കാം. അപ്പോള്‍ ഒരല്പം ആശ്വാസം ലഭിക്കുമെന്നത് മന:ശാസ്ത്രം. ആശ്വാസത്തിന്‌റെ ഈ മന:ശാസ്ത്രത്തെ യുക്തിവാദത്തിന്റെ പേരില്‍ എതിര്‍ക്കുമ്പോള്‍ വിരോധം ജനിക്കുക സ്വാഭാവികം. ഈ എതിര്‍പ്പുകളെല്ലാം യുക്തിക്ക് പിന്നാലെ പായുന്നവര്‍ക്ക് ലഭിക്കുന്ന സമ്മാനമാണ്. കാരണം ഈ എതിര്‍പ്പാണ് യുക്തിവാദത്തിന്റെ അടിത്തറ ശക്തമാക്കുന്നത്. എതിര്‍പ്പൊന്നുമില്ലായിരുന്നെങ്കില്‍ എന്നേ യുക്തിചിന്ത വേരറ്റുപോയേനെ''

''ശ്രീ ശങ്കരാചാര്യര്‍ തന്റെ മാതൃരാജ്യത്തെ നിരന്തര സഞ്ചാരങ്ങളിലൂടെ കണ്ടുപഠിക്കുകയായിരുന്നു. ഇന്നത്തെ അഭിനവ ആചാര്യന്‍മാര്‍ക്ക് നടന്നു വിഷമിക്കേണ്ട. ചാര്‍ട്ടേഡ് വിമാനം ലഭിക്കും. ഐക്യാരാഷ്ട്രസഭയില്‍ ചെന്ന് ഗീര്‍വാണവും നടത്താം. ശീതികരിച്ച മുറികളില്‍ സുഖസമൃദ്ധിയുടെ പുഷ്പമെത്തകളില്‍ സുഖമായി ശയിക്കുന്നവര്‍ ഇന്ന് ആത്മീയഗുരുക്കന്‍മാര്‍. ജീവിതപരീക്ഷണങ്ങളുടെ വേനലില്‍ വിയര്‍പ്പൊഴുക്കുന്നവന് ഈ സുഖശായികള്‍ ആശ്രയവും ഉപദേശവും നല്‍കുന്നു. സ്വന്തം മാതാപിതാക്കളെ ഒരു പ്രാവശ്യം പോലും തലോടിയിട്ടില്ലാത്ത ''ഹൈഫൈ'' മക്കള്‍ വരിയായി നിന്ന് ഈ അഭിനവദിവ്യന്‍മാരുടെ പാദംകഴുകി ആ വെള്ളം പാനം ചെയ്യുന്നു
സഹോദരന്‍ അയ്യപ്പന്‍
കോസരി ബാലകൃഷ്ണപിള്ള
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
പൊന്‍കുന്നം വര്‍ക്കി
സി.കേശവന്‍
സി അച്യുതമേനോന്‍
'' ദൈവത്തിലുള്ള വിശ്വാസം പൂര്‍ണ്ണമായും നശിച്ചതിന് ശേഷമാണ് ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്''
ഇ.കെ നായനാര്‍
പി.കെ വാസുദേവന്‍നായര്‍
എ.കെ ആന്റണി
വി.എസ് അച്യുതാന്ദന്‍
*******************************


Friday 26 August 2011

അവിശ്വാസത്തിന്റെ അടയാളങ്ങള്‍ -3

Albert Einstein
(71) ഒരു മനുഷ്യന്റെ ധാര്‍മ്മികബോധം മനുഷ്യസഹജമായ സഹതാപം, വിദ്യാഭ്യാസം, സാമൂഹികബന്ധം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. മതത്തിന്റെ യാതൊരാവശ്യവുമവിടെയില്ല. മരണാനന്തരം സമ്മാനം ലഭിക്കുമെന്ന മോഹം കൊണ്ടോ ശിക്ഷ കിട്ടുമെന്ന ഭയം കൊണ്ടോ മനുഷ്യന്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന് വന്നാല്‍ അത് പരമദയനീയമാണ്''-ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
(72)''മതം ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായിരുന്നിട്ടില്ല''-ജയിംസ് മാഡിസണ്‍ (James Madison)
(73)''ഈ ഭൂമി 
പരന്നതാണ്‌. അക്കാര്യത്തില്‍ തര്‍ക്കുന്ന ഏതൊരാളും വധയോഗ്യനായ നിരീശ്വരവാദിയാണ്.''- ഷേയ്ക്ക് അബഡല്‍ അസീസ് ഈബ്ന്‍ ബാസ്, സൗദി അറോബ്യയിലെ മുഖ്യ ആത്മീയനേതാവ്

(73) ഏണസ്റ്റ് ഹെമിങ് വേ(1899-1961)
(a)''ചെയ്തശേഷം നല്ലതായിരുന്നുവെന്ന തോന്നലുണ്ടാക്കുന്ന എന്തോ അതാണ് ധാര്‍മ്മികം. ചെയ്തശേഷം മോശമായി തോന്നുന്നതെന്തും അധാര്‍മ്മികവും''

(b)''ചിന്താശേഷിയുള്ള എല്ലാവരും നിരീശ്വരവാദികളാണ്''- ഏണസ്റ്റ് ഹെമിങ് വേ ( എ ഫെയര്‍വെല്‍ റ്റു ആംസ്)


(74)''ഭൂമി പരന്നതാണെന്ന് സഭ പറയുന്നു. പക്ഷെ എനിക്കറിയാം അത് ഉരുണ്ടതാണെന്ന്. ഞാന്‍ ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ കണ്ടിരിക്കുന്നു. എനിക്ക് ക്രിസ്ത്യന്‍ സഭയേക്കാള്‍ വിശ്വാസം ഞാന്‍ കണ്ട നിഴലിലാണ്''-ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍.

(75)''ദൈവം സ്‌നേഹമാണ്, പക്ഷെ അത് എഴുതി വാങ്ങിച്ചുകൊള്ളണം''- ജിപ്‌സി റോസ് ലൗ(Gypsy Rose Lee)

(76)''അനശ്വരത കാത്തിരിക്കുന്ന ലക്ഷങ്ങളെ നമുക്ക് കാണാം. പക്ഷെ ഒരു ഞായറാഴ്ച എങ്ങനെ ചെലവഴിക്കണമെന്നുപോലും കൃത്യമായി അറിയാത്തവരാണവര്‍''-സൂസന്‍ എര്‍റ്റ്‌സ് (Susan Ertz)

(77)''ഉത്തരങ്ങള്‍ ഒരിക്കലും ഉണ്ടായിരുന്നില്ല, ഉണ്ടാകുന്നില്ല, ഉണ്ടാകുകയുമില്ല-അതാണ് ഏക ഉത്തരം-ജെര്‍ട്രൂഡ് സ്റ്റെയിന്‍ (Gertrude Stein)
(78)''ഇല്ല! ഞാന്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കില്ല, ഞാന്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കില്ല. എന്തുകൊണ്ടെന്നാല്‍ ഞാനാ സങ്കല്‍പ്പത്തിലും വിഡ്ഢിത്തത്തിലും ഒട്ടും വിശ്വസിക്കുന്നില്ല. വേണമെങ്കില്‍ എന്റെ മക്കളുടേയുംകുട്ടികളേയും പേരക്കിടാങ്ങളേയും പേരില്‍ ആണയിടാം''-മര്‍ലിന്‍ ബ്രാണ്ടോ, ഹോളിവുഡ് താരം. 1990 ല്‍ മകന്റെ മതവിചാരണവേളയില്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് പറഞ്ഞത്)(refusing to recite a religious oath while testifying at his son Christian’s trial, 1990)


(79)ഡേവിഡ് ഹ്യൂം(David Hume) :
(a)''പൊതുവെ പറഞ്ഞാല്‍ മതത്തിന്റെ ന്യൂനതകള്‍ അപകടരമാണ്. തത്വചിന്തയിലേത് പരിഹാസ്യവും'' (Treatise of Human Nature)
(b)'മിറക്കിളിനെ സാധൂകരിക്കാന്‍ ഒരു തെളിവിനുമാകില്ല. ഇനിയഥവാ അങ്ങനെയെന്തിങ്കിലും തെളിവുണ്ടെങ്കില്‍ അത് സാധൂകരക്കേണ്ട അത്ഭുതകൃത്യത്തേക്കാള്‍ അത്ഭുതകരമായിരിക്കും'' (Of Miracles)

(80)''ഒരു ജനകീയ മതമായി മാറണമെങ്കില്‍ ഏത് അന്ധവിശ്വാസത്തിനും തത്വചിന്തയെ കൂട്ടുപിടിക്കേണ്ടതുണ്ട്''- വില്യം റാല്‍ഫ് ഇങ് (William Ralph Inge, 1920)(81) 'ദൈവങ്ങള്‍ തങ്ങളെക്കാള്‍ മികച്ചവരാകുന്നത് സ്വപ്നം കാണാന്‍പോലു മനുഷ്യര്‍ ഇഷ്ടപ്പെടുന്നില്ല. ലാളിച്ച് വഷളാക്കിയ കുട്ടികളുടെ ധാര്‍മ്മികനിലവാരവും പെരുമാറ്റരീതിയുമാണ് മിക്ക ദൈവങ്ങള്‍ക്കുമുള്ളത്''- റോബര്‍ട്ട എ ഹെയ്ന്‍ലെയിന്‍

(82)''യുക്തിസഹമായി ചിന്തിക്കില്ലെന്ന് ശഠിക്കുന്നവന്‍ മൗലികവാദിയാണ്. യുക്തിസഹമായി ചിന്തിക്കാന്‍ കഴിവില്ലാത്തവന്‍ വിഡ്ഢിയാകുന്നു. യുക്തിസഹമായി ചിന്തിക്കാന്‍ ധൈര്യപ്പെടാത്തവന്‍ അടിമയും''- വില്യം ഡ്രമ്മണ്ട് (William Drummond)

(83)''നാം ഗവേഷണം നടത്തി ഫലം സ്വീകരിക്കണം. എന്നാല്‍ ആ ഫലങ്ങള്‍ക്ക് പരീക്ഷണങ്ങളെ അതിജീവിക്കാനാവുന്നില്ലെങ്കില്‍ അത് ബുദ്ധന്‍ പറഞ്ഞതായാലും നിരസിക്കപ്പെടണം''-ടെന്‍സിന്‍ ഗ്യാറ്റ്‌സോ, പതിനാലാമത്തെ ദലൈലാമ, 1988) (Tenzin Gyatso, 14th Dalai Lama, 1988)

(86)''നാം വരുന്നതെവിടെ നിന്നാണെന്ന് പറയുന്നതില്‍ ബൈബിളിന് തെറ്റു പറ്റിയെങ്കില്‍ നാം പോകുന്നതെങ്ങോട്ടെന്ന് അത് നല്‍കുന്ന ഉത്തരം വിശ്വസിക്കുന്നതെങ്ങനെ?''- ജസ്റ്റിന്‍ ബ്രൗണ്‍ '(Justin Brown)

(87)''പള്ളികളല്ല ആതുരാലയങ്ങളാണ് പണികഴിപ്പിക്കേണ്ടതെന്ന് ഒരു നിരീശ്വരവാദി വിശ്വസിക്കുന്നു. പ്രാര്‍ത്ഥന ഉരുവിടുകയല്ല മറിച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുകയാണ് വേണ്ടതെന്ന് അവന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ മുഴുകാനാണ് അവനാഗ്രഹിക്കുന്നത്,ആത്മഹത്യയിലൂടെ രക്ഷപെടാനല്ല. രോഗത്തെ കീഴടക്കണമെന്നും ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യണമെന്നും അവനാവശ്യപ്പെടുന്നു''-ജസ്റ്റിന്‍ ബ്രൗണ്‍ ((Justin Brown)

(92) ബാരോണ്‍ വോണ്‍ നിഫ്റ്റി :(Baron von Knifty)
(a)''ആധുനികവൈദ്യശാസ്ത്രത്തിന്റെ പ്രയോജനം കത്തോലിക്കര്‍ക്കും അനുബന്ധ വിഭാഗങ്ങള്‍ക്കും ലഭിക്കാന്‍ പാടില്ലെന്ന് ഒരു നിരോധനനിയമം ഇറക്കണം. നൂറ്റാണ്ടുകളോളം വൈദ്യശാസ്ത്രംത്തെ ശ്വാസം മുട്ടിച്ചവരാണവര്‍''
(b) ''നിങ്ങള്‍ക്ക് വിഡ്ഢിത്തം വിറ്റഴിക്കാനാവില്ല. പക്ഷെ അതിന് മതമെന്ന് പേര് കൊടുത്ത് അവതരിപ്പിച്ചാല്‍ കോടികള്‍ സമ്പാദിച്ച് കൂട്ടാം''
(c) ''സുവിശേഷകര്‍ അപരിഷ്‌കൃതരെ ക്രൈസ്തവവല്‍ക്കരിക്കാന്‍ പോയത്രെ; അപരിഷ്‌കൃതര്‍ വേണ്ടത്ര അപകടകാരികളല്ലായിരുന്നതുപോലെ!''

(93) ''ഒരു ക്രിസ്ത്യാനിയോട് അന്യമതങ്ങളില്‍ വിശ്വസിക്കാത്തിന്റെ കാരണങ്ങള്‍ പറയാനാവശ്യപ്പെടുക. എന്നിട്ട് ആ കാരണങ്ങള്‍ അയാള്‍ സ്വന്തം മതത്തില്‍ പ്രയോഗിക്കട്ടെ''- ആന്റണി സാന്റേഴ്‌സ്

(94) ആരോഗ്യം രോഗമാണെങ്കില്‍ നിരീശ്വരവാദവും ഒരു മതമാണ്''-ക്‌ളാര്‍ക്ക് ആഡംസ്(Clark Adams)

(95)''നമ്മളില്‍ മിക്കവരും ആഴ്ചയില്‍ ആറു ദിവസവും വിത്തുവിതയ്ക്കുന്നു. ഏഴാം ദിവസം ഞായറാഴ്ച പള്ളിയില്‍ പൊയി വിള നശിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു''- ഫ്രെഡ് അലന്‍, പ്രശസ്ത അമേരിക്കന്‍ റേഡിയോ കൊമേഡിയന്‍ (Fred Allen)

(96) അല്‍ഫോണ്‍സ് പത്താമന്‍ :Alfonso X (Alfonso the Wise; 1226 1284; King of Castile)
(a)''പ്രപഞ്ചം സൃഷ്ടിച്ച സമയത്ത് ഹാജരുണ്ടായിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ചില അടിസ്ഥാന ഭേദഗതികള്‍ നിര്‍ദ്ദേശിക്കുമായിരുന്നു''
(b)''വിവേകശാലികള്‍ ഒരിക്കലും അത്ഭുതങ്ങളില്‍ വിശ്വസിക്കില്ല. കര്‍ഷകരെ വിഡ്ഢികളാക്കാനായി പുരോഹിതവര്‍ഗ്ഗം കണ്ടത്തിയ കുതന്ത്രങ്ങളാണവ''
(98) എല്ലാത്തിനും സ്വഭാവികമായ വിശദീകരണങ്ങളുണ്ട്. ചന്ദ്രന്‍ ദിവ്യമല്ല. അത് കേവലം ഒരു പാറ മാത്രമാണ്; സൂര്യനാകട്ടെ ചുട്ടുപഴുത്ത ഒരു പാറയും''-അനാക്‌സാഗോറസ്, 475 ബി.സി) ( Anaxagorus, ca. 475 BC)

(97)''സ്വന്തമായൊരു മതം തുടങ്ങാന്‍ വേണ്ടിടത്തോളം കുറ്റബോധം എന്റെ പക്കലുണ്ട്'' -ടോം അമോസ്(TOM AMOS)

(99)''എല്ലാവരും കരുതുന്നു ദൈവം തന്റെ ഭാഗത്താണെന്ന്. ശക്തരും സമ്പന്നരും മാത്രം അതറിയുന്നു''- ജീന്‍ അന്യൂ (Jean Anouilh )

(102)വില്യം ആര്‍ച്ചര്‍: (William Archer):
''എന്റെ അഭിപ്രായത്തില്‍ മനുഷ്യരൂപത്തിലുള്ള ദൈവം എന്ന സങ്കല്‍പ്പം നിരുദ്രപകരമായ ചിന്താചാപല്യമായി മാത്രം പരിമിതപ്പെടുത്താനാവില്ല. നാമിന്ന് നേരിടുന്ന സര്‍വ തിന്മകളുടേയും മുഖ്യഹേതുവമായ വിഷം വമിക്കുന്ന ഒരു അബദ്ധമാണത്''- (William Archer, Theology and War)

William Archer
(103)''എല്ലായ്‌പ്പോഴും നിഷ്ഠൂരവും രക്തക്കറ പുരണ്ട സ്വേച്ഛാധിപത്യവുമായി അധ:പതിക്കുന്നില്ലെങ്കില്‍ മതാധിപത്യം കുറഞ്ഞപക്ഷം പ്രതിലോമകരവും സങ്കുചിതവുമെങ്കിലുമായിരിക്കും''- 


(104)അരിസ്റ്റോട്ടില്‍ (Aristotle) :
(a) ''സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരി എപ്പോഴും അസാധാരണമായ ഭക്തി തനിക്കുണ്ടെന്ന് അഭിനയിക്കും. ദൈവഭയമുള്ളവന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് ജനം ധരിക്കുമെന്ന് അയാള്‍ കരുതുന്നു. ഒപ്പം അയാളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ നീങ്ങാനും ജനം ഭയക്കും. എന്തെന്നാല്‍ ദൈവം അയാളുടെ കൂടെയാണല്ലോ? എങ്ങനെനോക്കിയാലും മതം ഭരണാധികാരികള്‍ക്ക് വളരെ ആദായകരമാണ്''
(b)''മഴ പെയ്യുന്നത് വെള്ളപ്പൊക്കമുണ്ടാക്കി കൃഷി നശിപ്പിക്കാനല്ല; കൃഷിയെ സഹായിക്കാനുമല്ല. മഴ പെയ്യുകയാണ്. നാം കൃഷി ചെയ്താലും ഇല്ലെങ്കിലും അത് തുടരും''

(105)''ബാഹ്യമായ ഇടപെടലില്ലാതെ ഈ പ്രപഞ്ചം രൂപം കൊള്ളുമെന്ന് തെളിയിക്കുകയാണ് എന്റെ ലക്ഷ്യം. പ്രപഞ്ചോത്പത്തി വിശദീകരിക്കാന്‍ സര്‍വശക്തനായ ഒരു ദൈവത്തെയും അതിന്റെ കുട്ടി അവതാരങ്ങളേയും ആശ്രയിക്കേണ്ട യാതൊരു കാര്യവുമില്ല''- പീറ്റര്‍ അറ്റ്കിന്‍സ്, preface to 'The Creation')

(107) ''യുക്തി ഭാവിയെ കരുപ്പിടുവിക്കുന്നു. അന്ധവിശ്വാസമാകട്ടെ വര്‍ത്തമാനകാലത്തെ ദുഷിപ്പിപ്പിക്കുന്നു''-ഐയിന്‍ എം ബാങ്ക്‌സ് (Iain M Banks)

(108) റോണ്‍ ബാരിയര്‍(Ron Barrier):
(a) ''ഒരു ദൈവമുണ്ടായിരുന്നെങ്കില്‍ മതം അനാവശ്യമാകുമായിരുന്നു. ഒരു ദൈവമില്ലായിരുന്നവെങ്കിലും മതത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല''
(b) '' ദൈവം എന്നൊന്നില്ല. അങ്ങനെയൊരു ജീവി ഉണ്ടായിരുന്നുവെങ്കില്‍ മതവിശ്വാസം അനാവശ്യമായിത്തീരുമായിരുന്നു; സംഘടിതമതങ്ങള്‍ മുഴുവന്‍ തകര്‍ന്നടിയുമായിരുന്നു''

(111) ''ഒരു കാബേജിനൊപ്പം കിളിര്‍ത്ത് വന്നപ്പോള്‍ പറിച്ചെടുത്താണ് അവനെ എന്ന് കുട്ടിയോട് ചെറുപ്പത്തിലേ പറഞ്ഞുകൊടുത്താല്‍ അവനത് അനായാസം വിശ്വസിക്കും. അവസാനം പൂന്തോട്ടത്തില്‍ കാബേജ് നിന്ന സ്ഥലമേതെന്നും കുടുംബത്തിലേക്ക് വരുന്നതിന് മുമ്പ് അവിടെ ജീവിച്ചിരുന്നത് എങ്ങനെയായിരുന്നുവെന്നുമൊക്കെ അവന് വ്യക്തമായി ഓര്‍ക്കാനാവും''- സാമുവല്‍ ബക്കറ്റ്- (Samuel Beckett)

Samuel Beckett
(112) ''അത്ഭുതങ്ങളുടെ കാര്യം വളരെ രസകരമാണ്. അതില്‍ അന്ധമായി വിശ്വസിക്കുന്നവര്‍ക്കേ അത്തരം അനുഭവമുള്ളു. അതല്ലെങ്കില്‍ കന്യമറിയത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത മുസ്‌ളീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും അന്യമതക്കാര്‍ക്കും മുന്നില്‍ അവരെന്തുകൊണ്ട് പ്രത്യക്ഷപ്പെടുന്നില്ല?''-ബര്‍നാര്‍ഡ് ബെറന്‍സണ്‍(1865-1959) Bernard Berenson (1865 1959)


(113) ''നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ കുറഞ്ഞത് ഒരു പള്ളിയെങ്കിലും കത്തിക്കൂ''-ജെല്ലോ ബിയാഫ്ര (Jello Biafra)

(114)''ദൈവത്തെ കാണുന്നുവോ? ഏയ്, അത് വളരെ എളുപ്പമുള്ള കാര്യമാണ്. ഞാന്‍ ബിയര്‍ കുടിക്കുമ്പോഴൊക്കെ പത്താമത്തെ ഗ്‌ളാസ്സ് കഴിയുന്നതോടെ എന്റെ മുന്നിലും പുള്ളി പ്രത്യക്ഷപ്പെടാറുണ്ട്. ... ചിലപ്പോള്‍ ഒരു നഗ്നസുന്ദരിയുടെ രൂപത്തിലായിരിക്കും''- ഫ്രാന്‍സ് ബിബ്ഫീല്‍ഡ്

(115) ആംബ്രോസ് ബീഴ്‌സി-2
(a)''വസ്തുതകളുടെ യാതൊരുവിധ പിന്തുണയുമില്ലാത്ത ഒരുപിടി ഊഹാപോഹങ്ങളാണ് മതങ്ങള്‍''-ആംബ്രോസ് ബീഴ്‌സി Ambrose Bierce, in Collected Works
(b)'' കാലവസ്ഥയുടെ ആക്രമണമേറ്റ് ജീര്‍ണ്ണിച്ച് തുടങ്ങിയ തങ്ങളുടെ പഴയ വിഗ്രഹമെടുത്ത് ചില പ്രകൃതിമതക്കാര്‍ നദിയിലെറിഞ്ഞു. എന്നിട്ടവര്‍ ഒരു പുതിയ വിഗ്രഹം നദിയില്‍ നിന്നെടുത്ത് ഒരു പൊതുസ്ഥലത്ത് സ്ഥാപിച്ച് ആരാധന തുടങ്ങി.
''എന്തായീ ചെയ്യുന്നത്?''-പുതിയ വിഗ്രഹം പുരോഹിതനോട് തിരക്കി.
''സന്തോഷത്തിന്റെയും ഭീകരതയുടേയും പിതാവാണ് നീ. ഞങ്ങളുടെ പുതിയ മതത്തിന്റെ ആചാരനുഷ്ഠാന രീതികളൊക്കെ ഞാന്‍ വഴിയെ പഠിപ്പിച്ചുതരാം. ഒരു വര്‍ഷം നീണ്ട മതബോധനം ലഭിച്ചശേഷം വിഗ്രഹം പറഞ്ഞു:
''എന്നെ നദിയിലെറിയൂ, ഞാനൊരു നിരീശ്വരവാദിയായി മാറിക്കഴിഞ്ഞു''
അക്കാര്യമോര്‍ത്ത് പേടിക്കേണ്ട ഞാനുമതുതന്നെ-പുരോഹിതന്‍ മറുപടി പറഞ്ഞു.''(Ambrose Bierce, in Two Sceptics, Fantastic Fables)Ambrose  Bierce
(116) ''പാപത്തിന്റെ ശമ്പളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് ശമ്പളം നല്‍കാതിരിക്കുന്ന പാപം മറച്ച് വെക്കാനാണ്. നമുക്ക് അവകാശങ്ങളാണവശ്യം, അല്ലാതെ അനുഷ്ഠാനങ്ങല്ല'' -ബോബ് ബ്‌ളാക്ക് (Bob Black, in The Abolition of Work )

(117) ''അന്ധവിശ്വാസം ദുര്‍ബലമനസ്‌ക്കരുടെ മതമാകുന്നു''- എഡ്മണ്ട് ബര്‍ക്ക് (Edmund Blake)

(117) ''എങ്ങനെയാണ് മതം തുടങ്ങിയതെന്ന് ചിന്തിച്ചപ്പോഴൊക്കെ നിരാശാഭരിതനായ ഒരു കിഴവന്റെ മുഖമാണ് എന്റെ മനസ്സില്‍ വന്നിട്ടുള്ളത്. സമൂഹത്തില്‍ അധികാരവും സ്വാധീനവും കൈക്കലാക്കാന്‍ സഹായിക്കുന്ന ഉപായങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുകയാണയാള്‍. അവസാനം അയാള്‍ക്ക് കാര്യം പിടിക്കിട്ടി: നിരന്തരമായ ഭയവും പാപബോധവും ജനിപ്പിക്കുക. പരിഹാരം ലഭിച്ചതോടെ അയാള്‍ ആഹ്‌ളാവാദനായി തുള്ളിച്ചാടി, പുതിയ ചില കുപ്പായങ്ങളും സംഘടിപ്പിച്ചു.''-സ്റ്റീവ് ബ്‌ളാക്ക് (Steve Blake)

(118) ''ഏറ്റവും മനോഹരമായ ഇലകളില്‍ പുല്‍ച്ചാടി അതിന്റെ മുട്ടകളിടുന്നതുപോലെ മനുഷ്യന്റെ ഏറ്റവും സുന്ദരമായ ആനന്ദങ്ങളെയാണ് പുരോഹിതന്‍ ശപിച്ചകറ്റുന്നത്.''-വില്യം ബ്‌ളാക്ക്. (William Blake, in Proverbs of Hell)

(119) ''മതം നമ്മെ വിഭജിച്ച് നിറുത്തുന്നു. അതേസമയം മനുഷ്യസഹജമായ ചോദനകള്‍ നമ്മെ ഒരുമിപ്പിച്ച് നിറുത്തുന്നു''- സര്‍ ഹെര്‍മന്‍ ബോണ്ടി (Sir Hermann Bondi)

(120)ചാള്‍സ് ബ്രാഡ്‌ലോ(Charles Bradlaugh):
(a) ''മതനിഷേധി എന്നത് അഭിമാനകരമായ ഒരു വിളിപ്പേരാണ്''
(b) ''ദൈവമില്ലെന്ന് നിരീശ്വരവാദി പറയുന്നില്ല. എന്നാല്‍ ദൈവം എന്നതുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ത് എന്നെനിക്കറിയില്ല എന്നയാള്‍ പറയും. അയാള്‍ പറയാനുള്ളതിതാണ്: അങ്ങനെയൊരു ആശയത്തെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല. ദൈവം എന്ന വാക്ക് എന്നെ സംബന്ധിച്ച് വ്യക്തമായ എതെങ്കിലും അര്‍ത്ഥമോ ധാരണയോ നല്‍കുന്നില്ല. നിങ്ങള്‍ ബൈബിള്‍ ദൈവമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതല്ല യേശുക്രിസ്തുവിനേയാണ് സൂചിപ്പിക്കുന്നതെങ്കില്‍ തീര്‍ച്ചയായും എനിക്ക് സ്വീകാര്യമല്ല. അതേസമയം ദൈവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് നിങ്ങള്‍ കൃത്യമായും വിശദീകരിക്കുന്നതുവരെ ദൈവമുണ്ടോ ഇല്ലയോ എന്ന് പറയാനുള്ള ബുദ്ധിമോശം എനിക്കില്ല''-ചാള്‍സ് ബ്രോഡ്‌ലോ (Charles Bradlaugh, in Plea for Atheism)
(c) ''ക്രിസ്ത്യാനികളെ എനിക്ക് നിങ്ങള്‍ക്കൊപ്പം കൂടാനാവില്ല. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ മുട്ടിലിഴയുമ്പോള്‍ ഞാന്‍ അന്തസ്സായി സ്വന്തം കാലില്‍ നടന്നുപോകുന്നു''

Charles Bradlaugh
(121)''അജ്ഞേയമായതിനെ ജ്ഞേയമായതുകൊണ്ട് വിശദീകരിക്കുന്നതാണ് യുക്തിസഹമായ സമീപനം. നേരെമറിച്ച് ജ്ഞേയമായതിനെ അജ്ഞേയമായത്‌കൊണ്ട് വിശദീകരിക്കുന്നത് ഒരിനം മതഭാന്ത്രാണ്.''-ഡേവിഡ് ബ്രൂക്‌സ് (David Brooks, The Necessity of Atheism)

(122) ''യേശു മരിച്ചത് 20 വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ കത്തോലിക്കാ കുട്ടികള്‍ കുരിശിന് പകരം വൈദ്യുതിക്കസേര അവരുടെ കഴുത്തിന് ചുറ്റും ധരിക്കുമായിരുന്നു''-ലെന്നി ബ്രൂസ് (Lenny Bruce)

(123)'' ഭൂരിപക്ഷം വിജയിക്കുമെന്ന് കണക്കുകൂട്ടി എപ്പോഴും അവരോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നത് കുടിലവും തരംതാണതുമായ മാനസികാവസ്ഥയുടെ തെളിവാണ്. ഭൂരിപക്ഷം വിശ്വസിച്ചതുകൊണ്ടോ വിശ്വസിക്കാതിരുന്നതുകൊണ്ടോ സത്യം സത്യമല്ലാതെയാകുന്നില്ല''- ജിയോഡാനോ ബ്രൂണോ(1548-1600) (Giordano Bruno (1548 burned at the stake,1600)


(124) ''ക്രൈസ്തവ മതം പതിനെട്ട് നൂറ്റാണ്ടുകള്‍കൊണ്ട് കൊണ്ടുവന്നതിനേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ശാസ്ത്രം ഒരു നൂറ്റാണ്ടുകൊണ്ട് പാശ്ചാത്യസംസ്‌കൃതിയില്‍ കൊണ്ടുവന്നു''-ജോണ്‍ ബുറോസ് (John Burroughs, in The Light of Day)


(125) ''മതങ്ങളേക്കുറിച്ച് കൂടുതല്‍ പഠിക്കുന്തോറും എനിക്ക് ബോധ്യപ്പെടുന്ന കാര്യമിതാണ്: മനുഷ്യന്‍ ഒരിക്കലും അവനെയല്ലാതെ മറ്റാരേയും ആരാധിച്ചിട്ടില്ല''- സര്‍ റിച്ചാര്‍ഡ് എഫ് ബര്‍ട്ടണ്‍ (Sir Richard F. Burton)


(126) സാമുവല്‍ ബട്‌ലര്‍(Samuel Butler):
(a) ''സാത്താന് വേണ്ടിയുള്ള വാദം: നോക്കൂ കേസില്‍ ഒരു കക്ഷിയുടെ വാദം മാത്രമെ നാമാമിതുവരെ കേട്ടിട്ടിള്ളൂ. എന്തെന്നാല്‍ സര്‍വ പുസ്തകങ്ങളും എഴുതിയത് ദൈവമാകുന്നു!''
(b)'മരണത്തെ കുറിച്ചാണ് എല്ലാവരും ഭയപ്പെടുന്നത്. അല്ലാതെ മരണത്തിന് ശേഷം എന്തു സംഭവിക്കുമെന്നോര്‍ത്തല്ല''

(127) ''വെളിവാക്കപ്പെട്ട മതങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല. അനശ്വരതയും എനിക്ക് തീരെ പഥ്യമുള്ള വിഷയമില്ല. ഈയൊരു ജീവിതം തന്നെ ദുരിതമയമാണ്. ആ നിലയ്ക്ക് മറ്റൊന്നിനെക്കുറിച്ച് ഊഹിക്കാന്‍ പോലും ഞാനിഷ്ടപ്പെടുന്നില്ല''-ലോര്‍ഡ് ബൈറണ്‍ 1778-1824 (Lord Byron (1778 1824), Letter to Rev. Francis Hodgson, 1811)

(128)''വിശ്വസിക്കുന്നതാണ് ചിന്തിക്കുന്നതിനേക്കാള്‍ എളുപ്പം. അതിനാല്‍ വിശ്വാസികളുടെ എണ്ണം ചിന്തകരുടേതിനേക്കാള്‍ കൂടുതലായിരിക്കും''-ബ്രൂസ് കാള്‍വെര്‍ട്ട് (Bruce Calvert)(129) ജോസഫ് ക്യാംപെല്‍ (Joseph Campbell):
(a)''എന്താണ് മിത്തോളജി? അന്യരുടെ മതത്തെയാണ് നാം മിത്തോളജി എന്നു വിളിക്കുന്നത്''- ജോസഫ് ക്യാംപെല്‍ (Joseph Campbell, American Mythologist/1904-1987)
(b)''വിശ്വാസത്തിന് മലയെ നീക്കാനാവുമെന്ന് പുരോഹിതര്‍ പറയാറുണ്ട്. പക്ഷെ ആരും അവരെ വിശ്വസിക്കുന്നില്ല. തങ്ങള്‍ക്ക് മല ഇടിച്ച് നിരപ്പാക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു-എല്ലാവരും അവരെ വിശ്വസിക്കുന്നു''
(130)''ജീവിതത്തില്‍ നിരാശപൂണ്ട് അതിനപ്പുറമുള്ള മറ്റൊരു ജീവിതം സ്വപ്നം കണ്ട് ജീവിതസൗന്ദര്യം ആസ്വദിക്കാന്‍ കഴിയാതെയാകുന്നതാണ് ജീവിതത്തിനെതെരെയുള്ള ഏറ്റവും വലിയ പാപം''- ആല്‍ബര്‍ട്ട് കമ്യൂ (Albert Camus, The Myth of Sisyphus)

(131) ''മനുഷ്യനെ നന്നാക്കുകയല്ല മറിച്ച് അവനെ കൂടുല്‍ അസ്വസ്ഥനും ആശങ്കാകുലനുമാക്കുകയുമാണ് എല്ലാ മതങ്ങളും ചെയ്യുന്നത്''-എലിയാസ് കനേറ്റി (Elias Canetti)

(132)''മനുഷ്യരാശിക്കെതിരെ ചൊരിയപ്പെട്ട ഒരേതരത്തിലുള്ള ഏറ്റവും കടുത്ത ശാപമാണ് മതങ്ങള്‍''- റിച്ചാര്‍ഡ് കാര്‍ലി (Richard Carlile, As to God)

(133)ജോര്‍ജ്ജ് കാര്‍ലിന്‍-2:
(a)''തടിക്കഷണത്തില്‍ ആണിയടച്ച് തറയ്ക്കപ്പെട്ടിരിക്കുന്ന ഒരാളെ ചിഹ്നമായി പൊക്കികൊണ്ടുനടക്കുന്ന ഒരു സംഘത്തോടൊപ്പം കൂടാന്‍ എന്നെ കിട്ടില്ല''-ജോര്‍ജ്ജ് കാര്‍ലിന്‍
(b)''സഭയേയും സ്റ്റേറ്റിനേയും വേര്‍തിരിച്ച് നിറുത്തുന്നതിനെ ഞാന്‍ പൂര്‍ണ്ണമായും അനുകൂലിക്കുന്നു. ഇവ രണ്ടും സ്വന്തം നിലയ്ക്ക് തന്നെ നമ്മെ കഠിനമായി പീഡിപ്പിച്ചു വരികയാണ്. രണ്ടും കൂടി ഒരുമിച്ച് ചേര്‍ന്നാല്‍ മരണം ഉറപ്പാണ്''

(134)''വിജ്ഞാനവര്‍ദ്ധനവിന് ആനുപാതികമായി വിശ്വാസം ക്ഷയിക്കുന്നു''- തോമസ് കാര്‍ലൈല്‍ (Thomas Carlyle)

135)'' ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. എന്റെ ദൈവം ദേശഭക്തിയാണ്. ഒരാളെ ഒരുത്തമ പൗരനാക്കൂ; അതോടെ ജീവിതത്തിലെ സര്‍വ പ്രശ്‌നവും തീര്‍ന്നു''- ആന്‍ഡ്രു കാര്‍ണേജി (Andrew Carnegie)

Andrew Carnagie
(136) ''ബൈബിളില്‍ വിവരിക്കുന്ന സൃഷ്ടിക്രമം പരമദയനീമായ അബദ്ധമാണ്. പ്രകൃതിശാസ്ത്രത്തിലെ സര്‍വനിയമങ്ങളേയും അട്ടിമറിക്കുന്നതാണത്''- ചാള്‍സ് കാഷ്യ (Charles Cazeau)

(137)''ദൈവത്തില്‍ കിടന്ന് നാം തരുമ്പെടുക്കുന്നു''(In God we rust.)-ഗോര്‍ഡണ്‍ ചാരിക്ക് ('In God we rust'') (Gordon Charrick)

(138)''മതഭക്തി മൂര്‍ച്ഛിക്കുമ്പോഴാണ് വിവേകമില്ലായ്മയും ക്രൂരതയും ഏറ്റവും കൂടിയ നിലയില്‍ അവരെ കാണാനാവുക''-ഇല്‍ക്ക ചേസ് (Ilka Chase)

(139)സാമുവല്‍ ടെയ്‌ലര്‍ കോളറിഡ്ജ് (Samuel Tylor Coleridge):
(a) ''ക്രിസ്തുമതത്തെ സത്യത്തെക്കാളുമധികം സ്‌നേഹിക്കുന്ന ഒരാള്‍ തുടര്‍ന്ന് സ്വന്തം സഭയേയും ക്രിസ്തുമതത്തെക്കാള്‍ കൂടുതലായി സ്‌നേഹിക്കും. അവസാനം മറ്റെന്തിനേക്കാളുമുപരി അയാള്‍ സ്വയം സ്‌നേഹിച്ച് തുടങ്ങുന്നു.''
(b)''ഒരു നിരീശ്വരവാദിയാകാന്‍ മാനസികസ്ഥൈര്യവും ഹൃദയ നൈര്‍മല്യവും അത്യാവശ്യമാണ്. ആയിരത്തില്‍ ഒരാള്‍ക്കേ അതുള്ളതായി നാം കാണുന്നുള്ളു''-

(140)''അതിഭൗതികമായ ഒരു പൈശാചികശക്തിയെ സങ്കല്‍പ്പിക്കുന്നത് അനാവശ്യമാണ്. എല്ലാത്തരം പൈശാചികതയും പ്രവര്‍ത്തിക്കാനുള്ള ശേഷി മനുഷ്യര്‍ക്കുണ്ട്''- ജോസഫ് കോന്റാഡ് (Joseph Conrad)

(141)''ഒരു കുതിരയെ വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ സാധിച്ചേക്കും. അതിനെ കൊണ്ട് വെള്ളം കുടിപ്പിക്കാനാവില്ല. ഒരു ക്രിസ്ത്യാനിയെ സത്യത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ ഒരിക്കലും നിങ്ങള്‍ക്ക് അയാളെക്കൊണ്ട് സത്യത്തെക്കുറിച്ച് ചിന്തിപ്പിക്കാനാവില്ല''-ഡെല്‍മര്‍ കോലിന്‍ (Delmar Coughlin)

(142)''ഒരു മനുഷ്യന്‍ പ്രപഞ്ചത്തോട് പറഞ്ഞു:''സര്‍ ഞാന്‍ ഉണ്ട്. ശരി ആയിക്കോട്ടേ-പ്രപഞ്ചം മറുപടി പറഞ്ഞു. പക്ഷെ അതെന്റെ മനസ്സില്‍ യാതൊരു കടപ്പാടും ഉണ്ടാക്കുന്നില്ല''-സ്റ്റീഫന്‍ ക്രെയിന്‍ (Stephen Crane)

Alister Crowley
(146)അലിസ്റ്റര്‍ കൗലി (Aleister Crowley):
(a)''ഞാന്‍ വിശ്വാസവുമായി കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ കൈകളില്‍ ഒരു ശവമുണ്ടായിരുന്നു. ഞാന്‍ രാത്രി മദ്യപിച്ച് നൃത്തം ചെയ്തശേഷം സംശയം ബാധിച്ച മനസ്സോടു കൂടി കിടന്നുറങ്ങി, രാവിലെ ഞാനൊരു കന്യകയെ കണ്ടെത്തി''
(b)''ബൈബിള്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കും ഭ്രാന്ത് പിടിക്കും. പക്ഷെ ബൈബിള്‍ ഗൗരവമായി കാണണമെന്ന് ചിന്തിക്കുന്ന ഒരാള്‍ അതിനകം ഭ്രാന്തനായി തീര്‍ന്നിരിക്കുമെന്നതാണ് സത്യം''Aleister Crowley, in The Book of Lies)

(147)ക്‌ളാരന്‍സ് ഡാരോ (Clarence Darrow):
(a)''ഞാനൊരു അജ്ഞേയവാദിയാണ്. അജ്ഞരായ പലരും അവകാശപ്പെടുന്നതുപോലെ അറിയാനാവാത്ത കാര്യങ്ങള്‍ അറിയാമെന്ന് നടിക്കുന്ന സ്വഭാവം എനിക്കില്ല''
(b)''നിത്യജീവിന്‍ എന്ന പരിഹാസ്യമായ ആശയം കണ്ടുപിടിക്കാന്‍ എളുപ്പമാണ്. പ്രതീക്ഷ, ഭയം, ബാലിശമായ വിശ്വാസം, ഭീരുത്വം എന്നിവകൊണ്ട് അതിനെ സജീവമായി നിറുത്താനാവും.''
(c)''സംശയിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന ദുരന്തം ഒന്നോര്‍ത്തുനോക്കൂ''


(148)ഡാനിയല്‍ ഡെനറ്റ്:
(a)''ആകാശത്ത് മുഴുവന്‍ തേജോമയങ്ങളായ നക്ഷത്രങ്ങള്‍ വാരിവിതറി നമ്മെയൊക്കെ സ്‌നേഹിച്ച് വിരാജിക്കുന്ന കരുണാമയനായ ദൈവം സാന്റാക്‌ളോസ്സിനെ പോലെയുള്ള ഒരു ബാല്യകാല മിത്താണ്. ബുദ്ധിവികാസമുള്ള മുതിര്‍ന്ന ഒരാള്‍ക്ക് അതില്‍ വിശ്വസിക്കാനാവില്ല. ഒന്നുകില്‍ ദൈവത്തെ അമൂര്‍ത്തമായ എന്തിനെയെങ്കിലും സൂചിപ്പിക്കുന്ന ഒരു ബിംബമാക്കി മാറ്റണം; അല്ലെന്നാകില്‍ അത് പൂര്‍ണ്ണമായും ഉപേക്ഷിക്കണം''
(b) ''മതിവിശ്വാസകളായി ജീവിക്കുന്നവരെല്ലാം മതം വിഭാവനം ചെയ്യുന്ന കാര്യങ്ങളില്‍ വിശ്വാസമുള്ളവരല്ല. മതത്തിലല്ല, മറിച്ച് വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും''


 Charles Dickens
(149)ചാള്‍സ് ഡിക്കന്‍സ്:
(a)''സുവിശേഷകര്‍ ശരിക്കും ഒരു ശല്യം തന്നെ. എത്തിച്ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് അവര്‍ വിടവാങ്ങുമ്പോള്‍ ആ സ്ഥലം കൂടുതല്‍ മോശമായിരിക്കും.''
(b)'എന്റെ അഭിപ്രായത്തില്‍ കത്തോലിക്കാമതം പ്രചരിപ്പിക്കുന്നതാണ് ഇന്ന് ലോകത്ത് അവശേഷിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും ഭീകരമായ രാഷ്ട്രീയ-സാമൂഹിക ജീര്‍ണ്ണത''-


(150)''നിങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിച്ചാലും പൊലിഞ്ഞുപോകാത്തതെന്തോ അതാണ് യാഥാര്‍ത്ഥ്യം''- ഫിലിപ്പ് കെ ഡിക്ക് (Philip K. Dick)

(151)''സമുദ്രപര്യവേഷകര്‍, ശാസ്ത്രജ്ഞര്‍, തത്വചിന്തകര്‍ എന്നിവരെയൊക്കെ നോക്കുമ്പോള്‍ മനുഷ്യനാണ് സര്‍വജീവികളിലും വച്ച് ഏറ്റവും വിവേകശാലിയെന്ന് ഞാന്‍ കരുതാറുണ്ട്. പക്ഷെ പുരോഹിതരേയും പ്രവാചകരെയും കാണുമ്പോള്‍ മനുഷ്യനോളം നികൃഷ്ടമായ ഒരു ജീവിയില്ലെന്ന് തോന്നിപ്പോകുന്നു''-ഡയോജീനസ് (Diogenes)

(152)''മനുഷ്യബലഹീനതകളുടെ ഉത്പ്പന്നവും അവന്റെ ഭാവനയുടെ വിസര്‍ജ്യവസ്തുവുമായ ദൈവത്തിന് എന്റെ പ്രപഞ്ചത്തില്‍ യാതൊരു സ്ഥാനവുമില്ല''-ജോര്‍ജ്ജ് നോര്‍മന്‍ ഡഗ്‌ളസ്(1917- ) George Norman Douglas, South Wind (1917)

(153)''ഞാന്‍ തുടര്‍ച്ചയായി ഇരുപത് വര്‍ഷം രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ചു. പക്ഷെ ഫലമുണ്ടായില്ല. അവസാനം ഞാനെന്റെ കാലുകൊണ്ട് പ്രാര്‍ത്ഥിച്ചപ്പോള്‍ കാര്യം നടന്നുകിട്ടി''- ഫ്രെഡറിക്ക് ഡഗ്‌ളസ്, (തടവില്‍നിന്ന് ഓടി രക്ഷപെട്ട് പ്രശ്‌സ്തനായിത്തീര്‍ന്ന അമേരിക്കന്‍ നീഗ്രോ അടിമ)

(154) '' നിങ്ങള്‍ സ്വതന്ത്ര്യമായി ചിന്തിക്കുന്നത് നരകത്തിലേക്കുള്ള ടിക്കറ്റ് നല്‍കുമെന്ന പ്രചരണം ശരിയാണങ്കില്‍ സ്വര്‍ഗ്ഗത്തിലെ ചര്‍ച്ചകള്‍ പരമബോറായിരിക്കുമെന്നുറപ്പാണ്''- ഡോക്ടര്‍ വിയേര്‍ഡി(സാന്‍ഫ്രാന്‍സിസ്‌ക്കോ) Dr. Weirde

(155) ''ദൃശ്യമായ കാര്യങ്ങളില്‍പ്പോലും ധാരളം തെറ്റുകള്‍ വരുത്തിയിട്ടുള്ള സഭയെ അദ്യശ്യമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നതെങ്ങനെ?''-ജോണ്‍ ഡബ്‌ളിയു ഡ്രേപ്പര്‍ (John W. Draper (1811 1882), U.S. chemist)


(156)ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍-2:
(a)''ഒരു മനുഷ്യന്റെ ധാര്‍മ്മികബോധം സഹജമായ സഹതാപം, പരാനുകമ്പ, വിദ്യാഭ്യാസം, സാമൂഹബന്ധങ്ങള്‍, മറ്റ് ആവശ്യകതകള്‍ എന്നിവയെ ആധാരമാക്കി ഉരുവം കൊള്ളുന്നതായിരിക്കണം. അവിടെ മതത്തിന്റെ യാതൊരവശ്യകതയുമില്ല. ശിക്ഷ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയും സമ്മാനം കാണിച്ച് കൊതിപ്പിച്ചും മാത്രമേ മനുഷ്യനെ നിയന്ത്രിക്കാനാവൂ എന്ന് വരുന്നത് പരമദയനീയമാണ്''(Religion and Science, New York Times Magazine, 9 November 1930)
(b)''ഞാന്‍ മനുഷ്യന്റെ അനശ്വരതയില്‍ വിശ്വസിക്കുന്നില്ല. ധാര്‍മ്മികതയെന്നത് മനുഷ്യനെ മാത്രം സംബന്ധിക്കുന്ന കാര്യമാണ്. അതിന്റെ പിന്നില്‍ യാതൊരുവിധ അതിഭൗതികശക്തിയുമില്ല'' (The Human Side, edited by Helen Dukas and Banesh Hoffman, and published by Princeton University Press.)

(157)''ഒരു ദൈവത്തിലുള്ള വിശ്വാസം നശിക്കുമ്പോള്‍ ആ ദൈവം മരിക്കുന്നു''-ഹര്‍ലന്‍ എല്ലിസണ്‍ (Harlan Ellison, Deathbird Stories)

(158)''മതം ചിന്തിക്കുന്ന ഒരു മനസ്സിനെ ചലനരഹിതമാക്കുന്നു''-ഗ്രെഗ് ഇര്‍വിന്‍ (Greg Erwin)

(159)''വിശ്വാസികളില്ലാത്ത മതത്തെ നാം മിത്തെന്ന് വിളിക്കുന്നു''-ജയിംസ് ഫീബിള്‍മാന്‍ (James Feibleman, Understanding Philosophy, 1973)

(160)'എന്തായാലും ക്രിസ്തു മരിച്ചത് നമ്മുടെ പാപം ചെയ്‌തെന്ന വകുപ്പിലാണ്. ആ നിലയ്ക്ക് നാമതൊക്കെ ചെയ്യാതിരിക്കുന്നത് ക്രിസ്തുവിന്റെ ത്യാഗത്തെ അര്‍ത്ഥശൂന്യമാക്കില്ലേ?''- ജൂള്‍സ് ഫീഫര്‍ (Jules Feiffer)

Richard P Feynman
(161) ''പൂര്‍ണ്ണമായും അറിവില്ലാതെ ജീവിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. സംശയങ്ങളും അസന്നിഗ്ധതകളുമായി മുന്നോട്ട് പോകുന്നത് എന്നെ ഭയപ്പെടുത്തുന്നുമില്ല. അറിയാതെ ജീവിക്കുന്നതാണ് തെറ്റായ ഉത്തരങ്ങളുമായി മുന്നോട്ട് പോകുന്നതിനേക്കാള്‍ ആവേശകരമായി എനിക്ക് തോന്നുന്നത്.... കാര്യങ്ങള്‍ പൂര്‍ണ്ണമായും അറിയാത്തത് എന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല. നിഗൂഡ സൗന്ദര്യം ആസ്വാദ്യകരമാണ്. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഈ പ്രപഞ്ചം മുന്നോട്ട് പോകുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതങ്ങനെ തന്നെ അംഗികരിക്കാനും കൂടുതലായി ഒന്നും അറിയാന്‍ കഴിയാതെയിരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം സഹനീയമാണ് -റിച്ചാഡ് പി ഫെയ്മാന്‍ (Richard P Feynman)

(162)''മനുഷ്യജ്ഞാനമാകുന്ന വൃക്ഷത്തിന്റെ ഒരു ചത്ത ശിഖരത്തിലിരിക്കുന്ന മൂങ്ങയാണ് മതപണ്ഡിതന്‍. അവിടെയിരുന്ന് ആ മൂങ്ങ അതേ പഴയ ചൂളമടിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിന് യാതൊരു മാറ്റവുമില്ല. ഒരിക്കലും പുരോഗതിക്ക് വേണ്ടി അതൊരു ചൂളമടിച്ചിട്ടില്ല''-എമെറ്റ് എഫ് ഫീല്‍ഡ്‌സ് (Emmet F. Fields)

(163) ''നിരീശ്വരവാദം യാഥാര്‍ത്ഥ്യത്തിന്റെയും യുക്തിയുടേയും ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. അത് കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യമാണ്. നിരീശ്വരവാദം മാനവികതാബോധമാണ്. ഒരുപക്ഷെ മതമനസ്സുകള്‍ക്ക് ഒരിക്കലും ഗ്രഹിക്കാനാവാത്ത ബൗദ്ധിക സത്യസന്ധതയാണത്. നിരീശ്വരവാദം ഒരു പഴയ മതമല്ല; വരാനിരിക്കുന്ന മതവുമല്ലത്. സത്യത്തില്‍ ഒരിക്കലും അതൊരു മതമായിരുന്നിട്ടില്ല. ഒരര്‍ത്ഥത്തില്‍ നിരീശ്വരവാദത്തിന്റെ മഹത്വം അതിന്റെ ലാളിത്യം തന്നെയാണ്. വിഭ്രാന്തിയുടെ ലോകത്തില്‍ സ്ഥിരപ്രജ്ഞയുടെ അസ്ഥിവാരമാണത്.''-എമെറ്റ് എഫ് ഫീല്‍ഡ്‌സ് (Atheism: An Affirmative View, by Emmett F. Fields)

(164) ''പ്രാര്‍ത്ഥന ഒരിക്കലും ഒന്നും കൊണ്ടുവന്നിട്ടില്ല. മന്ദബുദ്ധികള്‍ക്കും മതഭ്രാന്തര്‍ക്കും പ്രാകൃതര്‍ക്കും അലസര്‍ക്കും അത് ആശ്വാസം കൊണ്ടുവരുന്നുണ്ടാവാം. . സാമാന്യബോധമുള്ളവരെ സംബന്ധിച്ച് പ്രാര്‍ത്ഥനയെന്നത് ക്രിസ്മസ്സിന് എന്തെങ്കിലും കൊണ്ടുതരണേയെന്ന് സാന്താക്‌ളോസ്സിനോട് അപേക്ഷിക്കുന്നത് പോലയേ ഉള്ളൂ''-ഡബ്‌ളിയൂ സി ഫീല്‍ഡ്‌സ് (W.C. Fields)
(165) ''മതം മനുഷ്യമനസ്സിനെ കടുത്ത തളര്‍വാതത്തിനടിപ്പെടുത്തുന്നു. യുക്തിഹീനമായ ആശങ്കളും പാപബോധവും ഭയവും മനസ്സിന്റെ സ്വതന്ത്രവ്യാപാരത്തെ തടസ്സപ്പെടുത്തുന്നു''- ജെ.സി ഫ്രൂഗല്‍ (J.C. Flugel)

(166)''കുട്ടികളുടെ മനസ്സിനെ ഭയപ്പെടുത്താനും അവരുടെ സ്വത്വബോധത്തേയും ആത്മാഭിമാനത്തെയും നശിപ്പിക്കാനുമുള്ള ഏറ്റവും വിജയകരമായ മാര്‍ഗ്ഗമാണ് സാന്താക്‌ളോസ്സ്. അത് കുട്ടികളുടെ സ്വഭാവത്തെ തന്നെ വികൃതവല്‍ക്കരിക്കുന്നു, മൂല്യബോധത്തെ പരിക്കേല്‍പ്പിക്കുന്നു, വിമര്‍ശനബുദ്ധിയിലധിഷ്ഠിതമായ കഴിവുകളെ അവികസിതമായി നിലനിര്‍ത്തുന്നു''- ടോം ഫ്‌ളിന്‍ (Tom Flynn, in The Trouble with Christmas)
(167) ജോര്‍ജ്ജ് ഡബ്‌ളിയു ഫുട്ട്:
(a)''നിരീശ്വരവാദികളെ ദൈവനിന്ദകരായി വിശേഷിപ്പിക്കാറുണ്ട്. പക്ഷെ ഒന്നോര്‍ക്കുക, അതവര്‍ക്ക് ഒരിക്കലും ചെയ്യാനാവാത്ത കുറ്റമാണ്. നിരീശ്വരവാദി ദൈവത്തെ അന്വേഷിക്കുകയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ അവന്‍ ഒരു വ്യക്തിയേ അല്ല മറിച്ച് ആശയങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. അവനൊരിക്കലും ദൈവത്തെ അപമാനിക്കാനാവില്ല. എന്തെന്നാല്‍ അങ്ങനെയൊന്നുണ്ടെന്ന് അവന്‍ കരുതുന്നില്ല... നാം ആക്രമിക്കുന്നത് ഒരു വ്യക്തിയേ അല്ല മറിച്ചൊരു വിശ്വാസത്തെയാണ്. ഒരു സ്വത്വത്തെയല്ല ഒരു ആശയത്തെയാണ് ഒരു വസ്തുതയെ അല്ല മറിച്ച് ഒരു സങ്കല്‍പ്പത്തെയാണ്''-ജി. ഡബ്‌ളിയു.ഫുട്ട് (Who are the Blasphemers? in Flowers of Freethought)
(b) ''ലോകത്ത് രണ്ട് കാര്യങ്ങള്‍ ഒരിക്കലും ചേരില്ല:മതവും സാമാന്യബുദ്ധിയും.'' -ജോര്‍ജ്ജ് ഡബ്‌ളിയു ഫുട്ട്Anatole France
(168)അനറ്റോള്‍ ഫ്രാന്‍സ്(Anatole France):
നോബല്‍സമ്മാനജേതാവായ ഫ്രഞ്ച് നോവലിസ്റ്റ് .
(a) 'മതവിശ്വാസികളുടെ എണ്ണം കുറയ്ക്കാന്‍ മെനക്കെടാതെ തന്നെ മതവിശ്വാസം അപഹാസ്യമാണെന്ന് വളരെ സുവ്യക്തമായി തെളിയാക്കാനാവും''
(b) '' 50 മില്യണ്‍ ആള്‍ക്കാര്‍ ഒരു വിഡ്ഢിത്തത്തില്‍ വിശ്വസിച്ചാലും അത് വിഡ്ഢിത്തം തന്നെയാണ്''
(c) ''ഒരു കൊടിയ 'പാപ'മായി പ്രഖ്യാപിച്ചതിലൂടെ മതം പ്രണയത്തിന് വലിയ സേവനമാണനുഷ്ഠിച്ചിരിക്കുന്നത്''
(d) ''ദൈവത്തിന്റെ കഴിവില്ലായ്മ അനന്തമാണ്(''The impotence of God is infinite.)

(169)''നിങ്ങളുടെ ചിന്തയേയോ തീരുമാനങ്ങളെയോ അടക്കി ഭരിക്കാന്‍ സഹയേയും സര്‍ക്കാരിനേയും അനുവദിക്കരുത്'''-മെറ്റില്‍ഡാ ജോസ്ലിന് ഗേജ് (Matilda Joslyn Gage)

(170)''സ്വന്തം വിശ്വാസത്തോട് വൈകാരിക അടിമത്വം പുലര്‍ത്തുന്നവര്‍ അതിനെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരിക്കുമെന്ന് മാത്രമല്ല ഒരിക്കലുമത് പഠിക്കാനോ വിശകലനം ചെയ്യാനോ തയ്യാറാവുകയുമില്ല''-ഗാലന്‍ (Galen)

(171)''ഒരു ഗാലപ്പ് പോള്‍ നടത്തി ദൈവമുണ്ടെന്ന് തെളിയിക്കാന്‍ എനിക്കാവും''-ജോര്‍ജ്ജ് ഗാലപ്പ് (George Gallup)

(172)ഗാരിബാള്‍ഡി(Guiseppi Garibaldi ):
(a)''മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചത്; മറിച്ചല്ല''
(b)''പുരോഹിതന്‍ കാപട്യത്തിന്റെ ആള്‍രൂപമാണ്''

(173)''മൊത്തത്തില്‍ നോക്കുമ്പോള്‍ ദൈവമില്ലെന്ന് എനിക്ക് പറയാനാവില്ല. സത്യത്തില്‍ അവനുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ ഞാനെന്നും അവനില്‍നിന്ന് അകന്ന് നില്‍ക്കും. എന്തെന്നാല്‍ അവന്റെ നേട്ടമാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളില്‍ പകുതിയെങ്കിലും വാസ്തവമാണെങ്കില്‍ അവന്‍ തീര്‍ച്ചയായും പരമനിന്ദ്യനും നായയ്ക്ക് പിറന്നവനുമായിരിക്കും.''-പീറ്റര്‍ ഗെഥര്‍(Peter Gether, in 'A Cat Abroad')

(175)'' നിര്‍ധാരണം ചെയ്യാന്‍ ഉപായമൊന്നിമില്ലെന്ന് വരുമ്പോള്‍ ജനം പ്രതീക്ഷകളെ ആശ്രയിക്കുന്നു''-സ്റ്റീഫ് ജെയ് ഗൂള്‍ഡ്
(174)''സന്തോഷവാന്‍മാര്‍ മിറക്കിളുകളില്‍ വിശ്വസിക്കില്ല''-ഗോയ്‌ഥെ (Goethe)

(176)''മതനിന്ദയെന്നത് സ്വതന്ത്ര്യചിന്തയുടെ മറ്റൊരു പേരാണ്''-ഗ്രയാം ഗ്രീന്‍ (Graham Greene, 1981)

(177)''വിശ്വാസം തെളിവന്റെ മറുമരുന്നാണ്''-എഡ്വേര്‍ഡ് ജെ ഗ്രീന്‍ഫീല്‍ഡ(NY State Supreme Court Justice Edward J. Greenfield, 1995 )

E.Haledeman Julius
(178)ഇ. ഹാള്‍ഡമാന്‍ ജൂലിയസ് (18889-1951):
E. Haldeman Julius:
(a) ''ചിന്തിക്കുന്ന ഒരു മനുഷ്യന്‍ മതത്തെ എതിര്‍ക്കുന്നത് അത് അസത്യമാണെന്നതുകൊണ്ടാണ്; മാനസികമായ സമനില നഷ്ടപ്പെടുത്തുന്നത് കൊണ്ടാണ്.''-ഇ. ഹാള്‍ഡര്‍മാന്‍ ജൂലിയസ് (The Meaning Of Atheism)
(b) ചിന്തിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മതത്തിനെതിരെയുള്ള ഏറ്റവും വലിയ ആക്ഷേപം അത് സത്യമല്ലെന്നതാണ്''(The Meaning Of Atheism)
(c) ''പിശാചിലും ദൈവത്തിലുമുള്ള വിശ്വാസം മനുഷ്യമനസ്സിന്റെ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നുമല്ല'' (The Meaning Of Atheism)
(d) ''ദൈവത്തിലുള്ള വിശ്വാസവും പ്രേതത്തിലുള്ള വിശ്വാസവവും സമാനമാണ്. ദൈവം എന്ന വാക്കിന് കുറേക്കൂടി മാന്യത നല്‍കണമെന്ന മതം ശഠിക്കുന്നു;അല്ലാതൊന്നുമില്ല''(The Meaning Of Atheism)
(e) ''സമര്‍പ്പണഭാവമുള്ള ഒരു ഭക്തന്‍ ദൈവശാസനങ്ങളെ അതേ ഭാവത്തോടെ വ്യാഖ്യാനിക്കും. രക്തച്ചൊരിച്ചിലിഷ്ടപ്പെടുന്ന ഒരു മതമൗലികവാദി ദൈവവിധിയെ മതഭീകരതയ്ക്കനുകൂലമായി വ്യാഖ്യാനിക്കും. അതിതീവ്രമതബോധവും അസാധാരണ ജീവിതരീതികളുമുള്ളവര്‍ ദൈവത്തെ വിശദീകരിക്കുന്നത് അത്തരത്തിലായിരിക്കും. ദയയും സഹായമനസ്ഥിതിയുമുള്ള മനുഷ്യര്‍ ദൈവത്തെ കരുണയുടേയും ദയയുടേയും മൂര്‍ത്തമദ്ഭാവമായി വര്‍ണ്ണിക്കും. എല്ലാവരും അവരവരുടെ വ്യക്തിത്വത്തിനും അഭിരുചിക്കും അനുയോജ്യമായാണ് ദൈവത്തെ വ്യാഖ്യാനിക്കുന്നത്......എന്നാല്‍ ആര്‍ക്കുമത് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കാനുമാകുന്നില്ല''- (The Meaning Of Atheism)
(f) ''സ്വര്‍ഗ്ഗം എവിടെയെന്ന് കണ്ടെത്താന്‍ പരിശ്രമിക്കാനോ കഷ്ടപ്പെടാനോ ഇന്നേവരെ ആരും തുനിഞ്ഞിട്ടില്ല. സ്വര്‍ഗ്ഗത്തേക്ക് പോകാമെന്ന് ആരും ഗൗരവപൂര്‍വം ചിന്തിക്കുന്നില്ല എന്നത് തന്നെയാണിതിന് കാരണം'' (The Meaning Of Atheism)
(g) ''സഭ നമ്മുടെ അദ്ധ്വാനഫലം ഭിക്ഷയായി യാചിക്കുന്നു. കൊടുത്തില്ലെങ്കില്‍ ഗവണ്‍മെന്റിനെ കൂട്ടുപടിച്ച് നികുതിയിളവിന്റെ രൂപത്തില്‍ അവരത് സ്വന്തമാക്കും'് (The Church Is a Burden, Not a Benefit, In Social Life)

(179)''ഞാന്‍ കഴിഞ്ഞ 50 വര്‍ഷമായി ദൈവത്തെ തെരയുകയാണ്. അവനുണ്ടെങ്കില്‍ ഞാനിതിനകം കണ്ടെത്തുമായിരുന്നു''-തോമസ് ഹാര്‍ഡി (Thomas Hardy)

(180)ഹെന്റിച്ച് ഹെയിന്‍ (Heinrich Heine):
(a) ''ദൈവം എന്നോട് ക്ഷമിച്ചോളും;പുള്ളിയുടെ തൊഴില്‍ അതാണ്''
(b)'ക്രിസ്തു പണ്ട് കഴുതപ്പുറത്ത് സഞ്ചരിച്ചു; ഇന്നാകട്ടെ കഴുതകള്‍ ക്രിസ്തുവിന്റെ മുകളില്‍ സഞ്ചരിക്കുന്നു''

(181)റോബര്‍ട്ട് എ ഹെയിന്‍ലെയിന്‍ (Robert A. Heinlein):
(a)''നിങ്ങള്‍ അതികഠോരമായി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ജലത്തെ മുകളിലോട്ട് ഒഴുക്കാം. എത്ര കഠോരമായി? ജലത്തെ മുകളിലേക്ക ഒഴുക്കാന്‍ പ്രേരിപ്പിക്കുന്നത്രയുംത്തില്‍ കഠോരമായി!''
(b)''സഹായകരമായ ഒന്നും മതശാസ്ത്രത്തിലില്ല. അത് അര്‍ദ്ധ രാത്രിയില്‍ ഇരുണ്ട മുറിയിലെ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്നതുപോലെയാണ്'' (JOB: A Comedy of Justice)

(182)''എത്ര മതങ്ങളാണ് അഗ്രം ഛേദിച്ച ലിംഗങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്നതോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം അടക്കാനാവുന്നില്ല''-ഡോണ്‍ ഹെന്‍ഡേഴ്‌സണ്‍ (Dawn Henderson)

(183)''യുക്തിസഹമായി ചിന്തിക്കാന്‍ കഴിയാതിരിക്കുന്നത് മതത്തിന് പുറത്ത് ഒരു കഴിവില്ലായ്മയാണ്.''-ഡീവി ഹെയിന്‍സ് (Dewey Henize)

(184)''സംഘടിതമതം സംഘടിതമായ ക്രിമിനല്‍ സംഘങ്ങളെപ്പോലെയാണ്. രണ്ടും മനുഷ്യന്റെ ദൗര്‍ബല്യവും ഭയവും മുതലെടുത്ത് മുന്നേറുന്നു. നടത്തിപ്പുകാര്‍ക്ക് കൂറ്റന്‍ ലാഭം സമ്മാനിക്കുന്ന ഇവ തുടച്ച് നീക്കുക ഏതാണ്ട് അസാധ്യമാണ്''-മൈക്ക് ഹെര്‍മാന്‍ (Mike Hermann)

Elbert Hubbard
(185)''വളരെ ലളിതവും സുവ്യക്തമവുമായ കാര്യങ്ങള്‍ക്ക് മുന്നില്‍ പകച്ചിരിക്കുകയും നിലനില്‍ക്കാത്തവ മനസ്സിലാക്കുകയും ചെയ്യുന്നവനാണ് നിഗൂഡതാവാദി അഥവാ മിസ്റ്റിക്ക്''-എല്‍ബര്‍ട്ട് ഹൂബാഡ് (Elbert Hubbard)

(186)''പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി സ്വന്തമായി ഒരു മതം തുടങ്ങുകയാണ്''- എല്‍. റോണ്‍ ഹബ്ബാര്‍ഡ് (L. Ron Hubbard

(187)''നിങ്ങള്‍ ദുര്‍മന്ത്രവാദം കയ്യൊഴിയുകയാണെങ്കില്‍ ബൈബിളും കൈയ്യൊഴിഞ്ഞേ മതിയാകൂ എന്ന് ജോണ്‍ വെസ്‌ളി പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് സ്വീകാര്യമാണ്''-റുപ്പര്‍ട്ട് ഹ്യൂസ് (Rupert Hughes)

(To be Continued....)